അറഫാ സംഗമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹജ്ജിൻറെ ഭാഗമായുള്ള കർമ്മങ്ങളിൽ സുപ്രധാന അനുഷ്ഠാനമാണ് അറഫാ സംഗമം. മിനായിൽ നിന്നും പതിനാറു കിലോമീറ്റർ അകലെയായാണ് അറഫ പ്രതലം സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനം ഓരോ വർഷവും സംഗമിക്കുന്ന ഇടം അറഫയാണ്. അറഫാ സംഗമത്തിനു മുൻപ് ഹാജിമാർ മിന എന്ന സ്ഥലത്ത് ഒത്തുചേരും. അറഫയിൽ എത്തിയശേഷം ദുൽഹജ്ജ് ഒൻപതിന് സന്ധ്യ മയങ്ങുംവരെ ഹാജിമാർ അറഫയിൽ തങ്ങും.

അറഫയിലെ ചടങ്ങുകൾ[തിരുത്തുക]

മുഴുവൻ ഹജ്ജ് തീർഥാടകരും മക്കയുടെ തെക്കുകിഴക്കായി ഉദ്ദേശം 22 കി.മീ. അകലെ സ്ഥിതിചെയ്യുന്ന അറഫ എന്ന സ്ഥലത്ത് സമ്മേളിക്കുന്നതാണ് അറഫാ സംഗമം. മിനായിലെ തമ്പുകളിൽ നിന്ന് നന്നേ പുലർച്ചെ മുതൽ തീർത്ഥാടകർ പതിനെട്ട് കിലോമീറ്റർ അകലെയുള്ള അറഫാ സമതലത്തിലേക്ക് പോകും. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടുന്ന പ്രാർഥനയാണ് അറഫയിൽ തീർഥാടകർ നടത്തുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അറഫാ_സംഗമം&oldid=3937772" എന്ന താളിൽനിന്ന് ശേഖരിച്ചത്