അറക്കൽ മ്യൂസിയം
അറക്കൽ മ്യൂസിയം | |
Former name | അറക്കൽ ദർബാർ ഹാൾ |
---|---|
സ്ഥാപിതം | 1 ജൂലൈ 2005 |
സ്ഥാനം | കണ്ണൂർ |
Type | കാഴ്ചബംഗ്ലാവ് |
Accreditation | കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ |
Visitors | 131,56 (2015) |
Founder | അറക്കൽ രാജവംശം |
Director | അബൂബക്കർ അമാനി[1] |
Curator | ആദിരാജ മുഹമ്മദ് റാഫി |
Owner | അറക്കൽ റോയൽ ട്രസ്റ്റ് |
Nearest car park | ഓൺസൈറ്റ് (സൗജന്യം) |
കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമായ അറക്കൽ കൊട്ടാരത്തിന്റെ(അറക്കൽ കെട്ട്, അറക്കൽ കോട്ട എന്നും പറയപ്പെടുന്നു) ദർബാർ ഹാളാണ് പിന്നീട് സർക്കാറിന്റെ കീഴിൽ മ്യൂസിയം ആയി ഏർപ്പെടുത്തിയത്. ഇതാണ് അറക്കൽ മ്യൂസിയം എന്നറിയപ്പെടുന്നത്. 2005-ൽ സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് 90 ലക്ഷം രൂപയോളം മുടക്കി പുനരുദ്ധാരണ പ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും നടത്തി നവീകരിച്ചതിനുശേഷം 2005 ജൂലൈയിൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ടൂറിസം വകുപ്പ് മന്ത്രി കെ.സി. വേണുഗോപാൽ, സാംസ്കാരിക മന്ത്രി എ.പി. അനിൽകുമാർ എന്നിവർ ചേർന്നാണ് ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.[2] പിന്നീട് 2016-ൽ തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയൻ സർക്കാരിന്റെ പ്രഥമ ബജറ്റിൽ 15 കോടി രൂപ അനുവദിച്ചുവെങ്കിലും ജില്ലാ ടൂറിസം വകുപ്പിന്റെ അനാസ്ഥമൂലം ഇതുവരെ നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.
ഭാഗികമായി സർക്കാർ പുനരുദ്ധാരണം നടത്തിയെങ്കിലും അറക്കൽ കൊട്ടാരത്തിന്റെ പൂർണ്ണാവകാശം അറക്കൽ രാജവംശത്തിന് തന്നെയാണ്. മലബാറിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ള ഈ കൊട്ടാരത്തിൽ രാജ്യത്തിന്റെ പുരാവസ്തുഗവേഷണവിഭാഗത്തിനും ഇതിൽ അവകാശമില്ല. ഈ കൊട്ടാരം സന്ദർശിക്കുന്നവരിൽ നിന്നും ചെറിയ ഒരു തുക നടത്തിപ്പിലേയ്ക്കായി സ്വീകരിച്ചു വരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ സന്ദർശിക്കുന്ന മ്യൂസിയം കൂടിയാണ് അറക്കൽ മ്യൂസിയം.[3][4]
അറക്കൽ രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന പൈതൃക വസ്തുക്കളാണ് ഇവിടെ മതിയായ സൗകര്യത്തോടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദർ അലി, ടിപ്പു സുൽത്താൻ, ബീജാപൂർ സുൽത്താൻ, ഡച്ചുകാർ, ബ്രിട്ടീഷുകാർ തുടങ്ങിയ നിരവധി ഭരണകൂടങ്ങളോട് നടത്തിയ കത്തുകൾ, പഴയ ഖുർആൻ, ഖുർആൻ കൈയെഴുത്തുപ്രതികൾ, വൈവിധ്യമാർന്ന പത്തായങ്ങളും ഫർണീച്ചറുകളും, ആദ്യ കാല ടെലഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, വാളുകളും വിവിധ യുദ്ധോപകരണങ്ങളും, സ്പടികത്തിലും ലോഹങ്ങൾ കൊണ്ടുമുള്ള പാത്രങ്ങൾ തുടങ്ങിയ ഒട്ടനവധി പൈതൃക സ്വത്തുക്കൾ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.[5] രാജവംശത്തിന്റെ ചരിത്രവും ഇക്കാലം വരെയുള്ള ഭരണാധികാരികളെ സംബന്ധിച്ചുള്ള വിവരങ്ങളും രേഖപ്പെടുത്തിയ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ താഴ്ഭാഗത്തായി പ്രമുഖരുടെ ചിത്രങ്ങളും ചെറുശിൽപങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്.[6]
നിർമ്മാണം
[തിരുത്തുക]കേരളത്തിന്റെ തനതായ ശൈലിക്കൊപ്പം ആംഗലേയ രീതിയും സമന്വയിച്ച വേറിട്ടൊരു നിർമ്മാണ ശൈലിയിലാണ് നിർമ്മിച്ചിട്ടുള്ളത്. നിർമ്മാണത്തിനായി ചെങ്കല്ലും മരവുമാണ് ഉപയോഗിച്ചത്. ദീർഘ ചതുരാകൃതിയിലുള്ള ഈ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നില രാജകുടുംബത്തിന്റെ കാര്യാലയമായും മുകളിലത്തേത് ദർബാർ ഹാളായുമാണ് ഉപയോഗിച്ചിരുന്നത്. റോസ് വുഡ് തേക്കിലാണ് ഒന്നാം നിലയിലെ തറമുഴുവനും ഒരുക്കിയിട്ടുള്ളത്. പ്രാർത്ഥനയ്ക്കുള്ള കെട്ട്, കച്ചവട സാധനങ്ങൾ സൂക്ഷിക്കാനും മറ്റുമുള്ള അനുബന്ധ കെട്ടിടങ്ങൾ എന്നിവകളാണ് പ്രധാന കെട്ടിടങ്ങൾ.
പ്രധാന കാഴ്ചകൾ
[തിരുത്തുക]- തമ്പുരാട്ടി വിളക്ക്(കെടാവിളക്ക്)[7]
അനുബന്ധങ്ങൾ
[തിരുത്തുക]- ആരാധനാലയം
- ഓഫീസ്
- പടിപ്പുര
സ്ഥലം
[തിരുത്തുക]കണ്ണൂർ നഗരത്തിൽ നിന്ന് 2-3 കിലോമീറ്റർ മാറി ആയിക്കര എന്ന സ്ഥലത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നും 117 കിലോമീറ്റർ.[8]
പുറംകണ്ണികൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Arakkal Museum in Kannur set to get a facelift | New director for Museum". twocircles.net. Two Circles. Retrieved 2017-01-04.
- ↑ "The Hindu : Kerala / Kannur News : Arakkal Kettu dedicated to the nation". www.thehindu.com. Retrieved 2016-09-03.
- ↑ "Visit of Qatar Religious advisor Sheikh Mahmoud Al Ananie to the Arakkal Museum in Kannur" (in അമേരിക്കൻ ഇംഗ്ലീഷ്). 2016-07-10. Archived from the original on 2016-09-10. Retrieved 2016-09-03.
- ↑ "ഹള്‌റമികളുടെ വഴികൾ പിന്തുടർന്ന് യമനിൽനിന്ന്". Archived from the original on 2016-08-26. Retrieved 2016-09-03.
- ↑ "Kannur Experiences you don't Want to Miss". Archived from the original on 2015-12-02. Retrieved 2016-09-03.
- ↑ "Remains of Arakkal era". Retrieved 2016-09-03.
- ↑ "A palace without a Queen". The Hindu (in Indian English). 2012-06-09. ISSN 0971-751X. Retrieved 2016-09-03.
- ↑ "Arakkal Kettu Museum, Kannur, Arakkal ali rajas | Kerala Tourism". www.keralatourism.org. Retrieved 2016-09-03.