അരോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Asian Arowana
Arowana.jpg
Super red arowana
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. formosus
Additional species disputed (see text)
Binomial name
Scleropages formosus
Arowanakartecele4.jpg

സ്ക്ളീറോപേജസ് ഫോർമോസസ് എന്ന ശാസ്ത്രീയനാമമുള്ള ശുദ്ധജല മത്സ്യയിനമാണ് അരോണ. ഏഷ്യൻ ബോണിടംങ്, ഡ്രാഗൺ ഫിഷ് എന്നിങ്ങനെ വിളിപ്പേരുകളുള്ള അരോണയുടെ ഉത്ഭവം തെക്കുകിഴക്കേ ഏഷ്യയാണ്. അളവാർന്ന സമ്പൽസമൃദ്ധിയുടെ പര്യായമായി ഈ മത്സ്യത്തെ ചൈനക്കാർ കണക്കാക്കുന്നു. [1]ചെനീസ് സംസ്കാരത്തിലെ ഡ്രാഗണുമായി അവയ്ക്കുള്ള സാദൃശ്യം ഡ്രാഗൺ ഫിഷ് എന്ന പേരുനേടിക്കൊടുത്തു. പ്രകോപനമുണ്ടായാൽ ശബ്ദമുണ്ടാക്കി ചാടുന്നതിനാൽ "കള്ളനെ പിടിക്കുന്ന മത്സ്യം" എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്.. വംശനാശവക്കിലെത്തി നിലൽക്കുന്ന അരോണ മത്സ്യങ്ങൾ ശുദ്ധജല അക്വേറിയത്തിലെ വശ്യസൗന്ദര്യമാണ് എന്നുപറയാം.[2]

ശരീരഘടന[തിരുത്തുക]

90 മുതൽ 100 സെ. മീ. വരെയാണ് ഇവയുടെ സാധാരണ നീളം. സ്വർണ്ണനിറമോ ചുവപ്പുനിറമോ ഇവയ്ക്കുണ്ടാകാം. താരതമ്യേന നീളമുള്ള ചിറകുകൾ ഇതിനുണ്ട്. കട്ടിയുള്ള ചെകിളയും ഇവയുടെ പ്രത്യേകതയാണ്. ഏഷ്യൻ അരോണയും കറുമ്പൻ അരോണയും സാധാരണഗതിയിൽ 90-100 സെ. മീ. വരെ വളരും. സിൽവർ അരോണ 120 സെ. മീറ്ററോളം വളരുമത്രെ. എന്നാൽ 25 മുതൽ 50 സെ. മീ. വരെ വലിപ്പമുള്ള മത്സ്യങ്ങൾക്കാണ് കമ്പോളത്തിൽ പ്രിയം. നീന്തിത്തുടിക്കാൻ ധാരാളം സ്ഥലമുള്ള വലിയ അക്വേറിയങ്ങളാണ് അരോണ മത്സ്യം വളർത്തുന്നതിന് തെരഞ്ഞെടുക്കേണ്ടത്. അൽപ്പം അമ്ലാംശമുള്ള മൃദുജലമാണ് വളർച്ചയ്ക്ക് അനുയോജ്യം. ചെറുമത്സ്യങ്ങൾ, തവളകൾ, പുഴുക്കൾ, ഷഡ്പദങ്ങൾ, മറ്റ് പ്രാണികൾ എന്നിവയാണ് ഈ മത്സ്യത്തിന്റെ ഇഷ്ടഭക്ഷണം. അക്വേറിയങ്ങളിൽ കൃത്രിമാഹാരം സ്വീകരിക്കും. മറ്റു മത്സ്യങ്ങളെ തിന്നുന്നതിനാൽ അരോണയെ ഒറ്റയ്ക്ക് വളർത്തുന്നതാണ് അഭികാമ്യം. അന്തരീക്ഷവായു ശ്വസിക്കാൻ ഉതകുന്നതരത്തിൽ ഉപശ്വസനാവയവങ്ങൾ ഉള്ള ഈ മത്സ്യം പ്രാണവായു നന്നേ കുറഞ്ഞ ജലത്തിലും വളരും. ലൈംഗികപക്വത കൈവരിക്കുന്നതുവരെ ആൺ-പെൺ മത്സ്യങ്ങളെ തിരിച്ചറിയാൻ എളുപ്പമല്ല.

പ്രത്യുൽപ്പാദനം[തിരുത്തുക]

ആൺമത്സ്യത്തിന് താരതമ്യേന നീണ്ട ചിറകാണ്. ഇവ പെൺമത്സ്യങ്ങളെ അപേക്ഷിച്ച് മെലിഞ്ഞ പ്രകൃതക്കാരുമാണ്. അരോണ മത്സ്യം വായിൽ മുട്ടകൾ സൂക്ഷിക്കുന്ന ഇനത്തിൽപ്പെട്ടവയാണ്. ആൺമത്സ്യങ്ങളാണ് വായിൽ മുട്ടകൾ സൂക്ഷിക്കുന്നത്. കുഞ്ഞുങ്ങൾ ആൺമത്സ്യങ്ങളുടെ വായിൽനിന്നു പുറത്തുവരുന്നതിന് ഉദ്ദേശം രണ്ടുമാസം എടുക്കും. പെട്ടെന്ന് പ്രകോപനം ഉണ്ടാകുമ്പോഴും (ഉദാഹരണത്തിന് രാത്രിയിൽ പെട്ടെന്ന് ലൈറ്റ് സ്വിച്ച്ഓൺ ചെയ്യുക) ഇഷ്ടാഹാരമായ ഷഡ്പദങ്ങൾ ജലത്തിനു മുകളിലൂടെ സഞ്ചരിക്കുമ്പോഴുമൊക്കെ അരോണ മത്സ്യം ടാങ്കിലെ വെള്ളത്തിൽനിന്ന് പുറത്തുചാടാൻ സാധ്യതയുണ്ട്. അതുകൊണ്ട് അരോണയെ വളർത്തുന്ന അക്വേറിയത്തിന് മൂടി (ലിഡ്) ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രകോപനങ്ങൾ ഉണ്ടാവുമ്പോൾ "ഒച്ചവച്ച് ചാടാൻ" ശ്രമിക്കുന്നതുകൊണ്ടാവാം അരോണയെ "കള്ളനെ പിടിക്കുന്ന മത്സ്യം" എന്നു വിശേഷിപ്പിക്കുന്നത്.

വിപണനം[തിരുത്തുക]

അരോണ പൂക്കോട് മീൻ വളർത്തു കേന്ദ്രത്തിൽ

സ്ക്ലീറോലേജസ് ഫോർമോസസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഏഷ്യൻ അരോണയാണ് ചൈനയിലും തെക്കുകിഴക്കൻ ഏഷ്യൻരാജ്യങ്ങളിലും കൂടുതൽ പ്രചാരത്തിലുള്ളത്. ഇവയ്ക്ക് സ്വർണനിറമോ ചുവപ്പുനിറമോ ആകും. എന്നാൽ ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിലുള്ളത് തെക്കെ അമേരിക്കൻ വംശജരായ ഓസ്റ്റിയോ ഗ്ലോസ്സസ് ബൈസിറോസം എന്ന ഇനമാണ്. ഇവയ്ക്കു പുറമെ ഓസ്റ്റിയോ ഗ്ലോസ്സസ് ഫെരീറെ എന്ന ശാസ്ത്രനാമമുള്ള തെക്കെ അമേരിക്കൻ വംശജരായ കറുമ്പൻ അരോണയും കമ്പോളത്തിൽ ലഭ്യമാണ്. സ്വർണനിറത്തിലും ചുവപ്പുനിറത്തിലുമുള്ള അരോണ മത്സ്യത്തിനാണ് കൂടുതൽ വില. 2000-5,00,000 രൂപയ്ക്കിടയിലാണ് വലിപ്പത്തിന്റെയും ആകർഷണീയതയുടെയും അടിസ്ഥാനത്തിൽ അരോണയുടെ വില.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/periodicalContent5.php?id=607
  2. ദേശാഭിമാനി കിളിവാതിൽ, പേജ് 4, 2012 മേയ് 31
"https://ml.wikipedia.org/w/index.php?title=അരോണ&oldid=2654610" എന്ന താളിൽനിന്ന് ശേഖരിച്ചത്