അരെക്വിപ്പ
ദൃശ്യരൂപം
അരെക്വിപ്പ | |||
---|---|---|---|
Coordinates: 15°52′S 72°15′W / 15.86°S 72.25°W | |||
Country | Peru | ||
Subdivisions | 8 provinces and 109 districts | ||
Capital | Arequipa | ||
സർക്കാർ | |||
• Governor | Yamila Osorio (2015–2018) | ||
വിസ്തീർണ്ണം | |||
• ആകെ | 63,345.39 ച.കി.മീ. (24,457.79 ച മൈ) | ||
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 6,305 മീ (20,686 അടി) | ||
ഏറ്റവും താഴ്ന്നത് | 0 മീ (0 അടി) | ||
ജനസംഖ്യ (2010 est.) | |||
• ആകെ | 12,18,168 | ||
• ജനസാന്ദ്രത | 19/ച.കി.മീ. (50/ച മൈ) | ||
UBIGEO | 04 | ||
Dialing code | 054 | ||
ISO 3166 കോഡ് | PE-ARE | ||
Principal resources | Wheat, cotton, rice, onion, garlic, cooper seed fruits, milk. | ||
Poverty rate | 21.0% (INEI) | ||
Percentage of Peru's GDP | 5.64% | ||
വെബ്സൈറ്റ് | www.regionarequipa.gob.pe |
അരെക്വിപ്പ (അയ്മാറാ : അരിക്വിപ്പ; ക്വെച്ചുവ: അരിക്വിപ്പ) തെക്കുപടിഞ്ഞാറൻ പെറുവിലെ ഒരു ഭരണവിഭാഗമാണ്. ഇതിന്റെ വടക്കൻ അതിർത്തിയിൽ ഇക്ക, അയാക്കുച്ചോ, അപൂരിമാക്, കുസ്ക്കോ എന്നീ ഭരണവിഭാഗങ്ങളും കിഴക്ക് പുനോ ഭരണവിഭാഗവും തെക്ക് മോക്വെഗ്വായും പടിഞ്ഞാറ് പസഫിക് മഹാസമുദ്രവുമാണ്. അരെക്വിപ്പ എന്ന പേരുള്ള ഇതിന്റെ തലസ്ഥാനം പെറുവിലെ രണ്ടാമത്തെ വലിയ നഗരമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]പരുക്കൻ ഭൂപ്രകൃതിയുള്ള ഈ ഭരണവിഭാഗത്തിന്റെ ഇന്റർ-ആന്തിയൻ മേഖലയിലെ വിശാലമായ പ്രദേശങ്ങൾ അഗ്നിപർവ്വത ലാവയുടെ വലിയ പാളികളാൽ ആവൃതമായതാണ്. ഒക്കോണ, മാജസ് നദികൾ രൂപപ്പെടുത്തിയ ആഴമേറിയ ഗിരികന്ദരങ്ങൾ ഇവിടെയുണ്ട്. ലാ ജോയ പോലെയുള്ള ഇടത്തരം പീഠഭൂമികൾ മുതൽ അരിയെരോസ് പോലെയുള്ള ഉയരം കൂടിയ പീഠഭൂമികളും ഷിവായ്, ഹ്വാമ്പോ, പിച്ചുക്കോളാ തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥിതി ചെയ്യുന്നു.