അരുന്ധതി സുബ്രഹ്മണ്യം
Arundhathi Subramaniam | |
---|---|
![]() | |
ജനനം | Arundhathi India |
Occupation | Poet, writer |
Alma mater | JB Petit High School, St. Xavier's College, Mumbai, University of Mumbai[1] |
Notable awards | Sahitya Akademi Award |
സംസ്കാരത്തെയും ആത്മീയതയെയും കുറിച്ച് എഴുതിയിട്ടുള്ള ഒരു ഇന്ത്യൻ കവിയും എഴുത്തുകാരിയുമാണ് അരുന്ധതി സുബ്രഹ്മണ്യം. [2] [3] [4]
ജീവിതവും കരിയറും[തിരുത്തുക]
കവിതയിലും ഗദ്യത്തിലുമായി പതിമൂന്ന് പുസ്തകങ്ങളുടെ രചയിതാവാണ് അരുന്ധതി സുബ്രഹ്മണ്യം.
കവിതയ്ക്കുള്ള റാസ അവാർഡ്, സാഹിത്യത്തിനുള്ള സീ വുമൺസ് അവാർഡ്, ഇറ്റലിയിലെ ഇന്റർനാഷണൽ പിയറോ ബിഗോങ്കിയാരി പ്രൈസ്, ചാൾസ് വാലസ്, വിസിറ്റിംഗ് ആർട്‌സ്, ഹോമി ഭാഭ ഫെല്ലോഷിപ്പുകൾ എന്നിവ അവർക്ക് ലഭിച്ചിട്ടുണ്ട്.
അവരുടെ കവിതാസമാഹാരം, വെൻ ഗോഡ് ഈസ് എ ട്രാവലർ, പൊയട്രി ബുക്ക് സൊസൈറ്റിയുടെ സീസൺ ചോയ്സ് ആയിരുന്നു. , 2015 ലെ ടിഎസ് എലിയറ്റ് പ്രൈസിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട [5] ഈ കവിതാസമാഹാരം 2020 ലെ സാഹിത്യ അക്കാദമി അവാർഡും നേടി.
അവരുടെ കവിതകൾ റീസൺ ഫോർ ബിലൊങിങ്: ഫോർട്ടീൻ കണ്ടമ്പററി പൊയറ്റ്സ് (പെൻഗ്വിൻ ഇന്ത്യ); സിക്സ്റ്റി ഇന്ത്യൻ പൊയറ്റ്സ് (പെൻഗ്വിൻ ഇന്ത്യ), ബോത്ത് സൈഡ്സ് ഓഫ് ദ സ്കൈ (നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ), വി സ്പീക്ക് ഇൻ ചേഞ്ചിങ് ലാംഗ്വേജസ് (സാഹിത്യ അക്കാദമി), ഫുൾക്രം നമ്പർ 4: ആൻ ആനുവൽ ഓഫ് പൊയട്രി ആൻഡ് ഏസ്തറ്റിക്സ് (ഫുൾക്രം പോയട്രി പ്രസ്സ്, യുഎസ്), ദി ബ്ലൂഡാക്സ് ഓഫ് കണ്ടമ്പററി ഇന്ത്യൻ പൊയറ്റ്സ് (ബ്ലഡക്സ്, യുകെ), ആന്തോളജി ഓഫ് ഇന്ത്യൻ പൊയറ്റ്സ് (യുണൈറ്റഡ് സ്റ്റേറ്റ്സ്), 151 ഇന്ത്യൻ ഇംഗ്ലീഷ് കവികളെ ഉൾപ്പെടുത്തി, വിവേകാനന്ദ് ഝാ എഡിറ്റ് ചെയ്ത്, ഹിഡൻ ബ്രൂക്ക് പ്രസ്സ്, കാനഡ പ്രസിദ്ധീകരിച്ച ദി ഡാൻസ് ഓഫ് ദി പീക്കോക്ക് : ആൻ ആന്തോളജിഓഫ് ഇംഗ്ലീഷ് പൊയട്രി ഫ്രൊം ഇന്ത്യ, അറ്റ്ലസ്: ന്യൂ റൈറ്റിംഗ് (ക്രോസ്വേഡ്/ ആർക്ക് ആർട്ട്സ്) എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുംബൈയിലെ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ ഡാൻസ് ചൗരഹ (ഇന്റർ-ആർട്‌സ് ഫോറം) മേധാവിയായും, കൂടാതെ പോയട്രി ഇന്റർനാഷണൽ വെബിന്റെ ഇന്ത്യ ഡൊമെയ്‌നിന്റെ എഡിറ്ററായും അവർ പ്രവർത്തിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ[തിരുത്തുക]
2015 ജനുവരി 25-ന് കവിതയ്ക്കുള്ള ആദ്യത്തെ ഖുശ്വന്ത് സിംഗ് സ്മാരക സമ്മാനം അരുന്ധതിയുടെ 'വെൻ ഗോഡ് ഈസ് എ ട്രാവലർ (ദൈവം ഒരു സഞ്ചാരിയായപ്പോൾ)' എന്ന കൃതി നേടി. [6]
2017 ഡിസംബർ 22-ന് കലിംഗ സാഹിത്യോത്സവത്തിൽ പ്രഖ്യാപിച്ച ആദ്യ മിസ്റ്റിക് കലിംഗ സാഹിത്യ അവാർഡ് അരുന്ധതി നേടി. [7]
വെൻ ഗോഡ് ഈസ് എ ട്രാവലർ എന്ന കൃതിക്ക് 2020-ലെ ഇംഗ്ലീഷ് ഭാഷക്കുള്ള സാഹിത്യ അക്കാദമി അവാർഡ് അവർ നേടി.
ഗ്രന്ഥസൂചിക[തിരുത്തുക]
കവിത[തിരുത്തുക]
- ലവ് വിത്തൗട്ട് എ സ്റ്റോറി[8] ISBN 978-9388689458
- വെൻ ഗോഡ് ഈസ് എ ട്രാവലർ.ISBN 978-9388689458,[9]
- വെയർ ഐ ലിവ്: ന്യൂ ആൻഡ് സെലക്റ്റഡ് പൊയംസ്. ബ്ലഡാക്സ് ബുക്ക്സ് യുകെ, 2009.
- വെയർ ഐ ലിവ്. (ഇംഗ്ലീഷ് കവിതകൾ). അലൈഡ് പബ്ലിഷേഴ്സ്, ഇന്ത്യ, 2005.
- ഓൺ ക്ലീനിങ് ബുക്ക് ഷെൽവ്സ്. (ഇംഗ്ലീഷ് കവിതകൾ). അലൈഡ് പബ്ലിഷേഴ്സ്, ഇന്ത്യ, 2001.
ഗദ്യം[തിരുത്തുക]
- വുമൺ ഹു വെയർ ഒൺലി ഹെർസെൽഫ് Archived 2021-10-26 at the Wayback Machine., സ്പീകിങ് ടൈഗർ, 2021
- ആദിയോഗി:ദസോഴ്സ് ഓഫ് യോഗ (സദ്ഗുരുവുമായി ചേർന്ന്) ഹാർപർ എലമന്റ്, 2017, ISBN 978-9352643929
- സദ്ഗുരു മോർദാൻ എ ലൈഫ്, ജീവചരിത്രം, പെൻഗ്വിൻ ആനന്ദ, 2010 (മൂന്ന് പതിപ്പുകൾ)
- ദ ബുക്ക് ഓഫ് ബുദ്ധ, പെൻഗ്വിൻ, 2005 (പല പതിപ്പുകൾ)
എഡിറ്ററായി[തിരുത്തുക]
- പിൽഗ്രിംസ് ഇന്ത്യ (വിശുദ്ധ യാത്രകളെക്കുറിച്ചുള്ള ഉപന്യാസങ്ങളുടെയും കവിതകളുടെയും സമാഹാരം), പെൻഗ്വിൻ, 2011
- കൺഫ്രണ്ടിങ് ലവ് (സമകാലിക ഇന്ത്യൻ പ്രണയ കവിതകളുടെ ഒരു സമാഹാരം) (ജെറി പിന്റൊയുമായി ചേർന്ന്), പെൻഗ്വിൻ, 2005
- ഈറ്റിങ് ഗോഡ്: എ ബുക്ക് ഓഫ് ഭക്തി പൊയട്രി, പെൻഗ്വിൻ, 2014
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Karmakar, Goutam (October 2017). "Interview: Arundhathi Subramaniam". Setu Magazine. ശേഖരിച്ചത് 15 January 2022.
- ↑ "Arundhathi Subramaniam". മൂലതാളിൽ നിന്നും 2019-08-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-02-19.
- ↑ "Arundhathi Subramaniam". ശേഖരിച്ചത് 2008-06-01.
- ↑ "Arundhathi Subramaniam's new volume of poetry is unpredictable and utterly compelling" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-06-23.
- ↑ Journeys with God, The Hindu NOVEMBER 07, 2014 17:26 IST.
- ↑ Arundhathi Subramaniam wins poetry prize, The Hindu 25 January 2015.
- ↑ Arundhathi Subramaniam honoured with first Mystic Kalinga Literary Awards, The Times of India 23 December 2017.
- ↑ "Arundhathi Subramaniam's latest book is on Love". The Hindu (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-08-15.
- ↑ "Book Review: When God is a Traveller". The DNA (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2014-09-24.