Jump to content

അരുണ മൊഹന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aruna Mohanty
Aruna Mohanty.JPG
ജനനം4 April 1960
ദേശീയതIndian
പൗരത്വംIndia
സജീവ കാലം1970-present
നൃത്തംOdissi

ഒഡീസി നർത്തകിയും നൃത്തസംവിധായികയും ഗുരുവുമാണ് അരുണ മൊഹന്തി (ജനനം ഏപ്രിൽ 4, 1960). നിലവിൽ ഒറീസ (ഒഡീഷ) ഡാൻസ് അക്കാദമിയുടെ സെക്രട്ടറിയാണ് അവർ. [1] പത്മശ്രീ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

ഭുവനേശ്വറിൽ ജനിച്ചു. പ്രശസ്ത നാടക പ്രവർത്തകനായിരുന്ന കമല ലോചന മൊഹന്തിയുടെ മകളാണ്. നിരവധി ഒറിയ നാടകങ്ങളിലും സിനിമകളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

പരിശീലനം[തിരുത്തുക]

ശ്രീനാഥ് റൌത്തിന്റെയും ഗോബിന്ദ പാലിന്റെയും കീഴിൽ അരുണ മൊഹന്തി ഒഡീസിയിൽ പരിശീലനം ആരംഭിച്ചു. 1972 ൽ അവൾ ഗംഗാധർ പ്രധാനു കീഴിൽ പരിശീലനം ആരംഭിച്ചു. പങ്കജ് ചരൺ ദാസ്, കേളു ചരൺ മഹാപത്ര, സംയുക്ത പാണിഗ്രാഹി, സോണാൽ മാൻസിങ്ങ് എന്നിവരിൽ നിന്നും അവർക്ക് നൃത്തത്തിൽ മാർഗ്ഗനിർദ്ദേശം ലഭിച്ചിട്ടുണ്ട്. [1]

നിർമ്മൽ മൊഹന്തി, ശാന്തനു ദാസ് എന്നിവരിൽ നിന്നും ഒഡീസി സംഗീതത്തിലും അവർ പരിശീലനം നേടിയിട്ടുണ്ട്. [2]

കരിയർ[തിരുത്തുക]

അരുണ മൊഹന്തിക്ക് നർത്തകിയായും നൃത്തസംവിധായികയായും ഏകദേശം അഞ്ച് പതിറ്റാണ്ടുകളുടെ പരിചയമുണ്ട്. [3]

1999 ൽ ഒഡീഷയിൽ ഉണ്ടായ ചുഴലിക്കാറ്റിനെ അടിസ്ഥാനമാക്കിയുള്ള സൃഷ്ടി ഓ പ്രളയ്, ശ്രാവണ കുമാർ, ഖരവേല, ജത്ര ബരമാസി, ഗാഥാ ഒഡീസി, പ്രതിനായക്, കൃഷ്ണ ശരണം, ജയദേവന്റെ ഗീത ഗോവിന്ദം, ജർമ്മൻ നോവലിസ്റ്റ് ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള നൃത്തം എന്നിവ അവരുടെ നൃത്തസംവിധാനത്തിൽ ഉൾപ്പെടുന്നു.

സമകാലികവും സാമൂഹികവുമായ പ്രശ്നങ്ങൾ അവതരിപ്പിക്കാനും അവർ തന്റെ കലയെ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, അവർ സംവിധാനം ചെയ്ത നാരി എന്ന നൃത്തത്തിൽ ഇന്ത്യൻ സാഹിത്യത്തിലും ചരിത്രത്തിലുമുള്ള സീത, ദ്രൗപതി, മണ്ഡോദരി എന്നീ കഥാപാത്രങ്ങ്, നിർഭയ തുടങ്ങിയ നിരവധി സ്ത്രീകളുടെ ജീവിതത്തിലൂടെയും കഥകളിലൂടെയും ലിംഗപരമായ സ്റ്റീരിയോടൈപ്പുകളും സമൂഹത്തിലെ സ്ത്രീകളുടെ നിലയും പര്യവേക്ഷണം ചെയ്യപ്പെടുന്നു. [3]

ക്ലാസിക്കൽ ശിൽപത്തിൽ പുരുഷ നർത്തകരുടെ പ്രാതിനിധ്യം, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഒഡീസി പരിണാമം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവർ നൃത്തത്തെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. [4]

യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക, കാലിഫോർണിയ യൂണിവേഴ്സിറ്റി, സൗത്ത് കരോലിന യൂണിവേഴ്സിറ്റി, കോർണൽ യൂണിവേഴ്സിറ്റി തുടങ്ങി അമേരിക്കയിലെ നിരവധി സർവകലാശാലകളിൽ അവർ ഒരു വിസിറ്റിംഗ് പ്രൊഫസ്സറാണ്. [4] ഒറീസ സംഗീത നാടക അക്കാദമി വൈസ് പ്രസിഡന്റാണ് അവർ.

പുരസ്കാരങ്ങൾ[തിരുത്തുക]

 • പത്മശ്രീ, ഇന്ത്യാ ഗവൺമെന്റ്, 2016-17 [5]
 • സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ്, ഒഡീഷ സർക്കാർ, 2014 
 • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, ഇന്ത്യൻ സർക്കാർ, 2010 [1]
 • സംയുക്ത പാണിഗ്രഹി മെമ്മോറിയൽ ദേശീയ അവാർഡ്, 2001 [4]
 • മഹാരി അവാർഡ്, ഗുരു പങ്കജ് ചരൺ റിസർച്ച് ഫൗണ്ടേഷൻ, 1997 [4]
 • ഭാരത് ഭവൻ അവാർഡ്, രാഷ്ട്രപതി സമ്മാനിച്ചു [4]
 • ജഗന്നാഥ സംസ്കൃതി ബികാശ് പരിഷത്ത് അവാർഡ്

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "CUR_TITLE". sangeetnatak.gov.in (in ഇംഗ്ലീഷ്). Retrieved 2018-08-29.
 2. "Aruna Mohanty". sangeetnatak.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-11.
 3. 3.0 3.1 "Interview - Aruna Mohanty: The thinking dancer - Sutapa Patnaik". www.narthaki.com. Retrieved 2018-09-11.
 4. 4.0 4.1 4.2 4.3 4.4 "Aruna Mohanty". sruti.com. Retrieved 2019-01-13.
 5. "Padma Shri Guru Aruna Mohanty". Shipra Avantica Mehrotra (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-01-14.
"https://ml.wikipedia.org/w/index.php?title=അരുണ_മൊഹന്തി&oldid=3674165" എന്ന താളിൽനിന്ന് ശേഖരിച്ചത്