Jump to content

അരിയിട്ടുവാഴ്ച കോവിലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ariyittuvazhcha Kovilakam

കേരളത്തിൽ എറണാകുളം ജില്ലയിൽ മട്ടാഞ്ചേരിയിലുള്ള ഒരു കോവിലകമാണ് അരിയിട്ടുവാഴ്ച കോവിലകം. കൊച്ചി രാജ്യത്തിലെ അരിയിട്ടുവാഴ്ച എന്ന ചടങ്ങ് നടന്ന കോവിലകമാണിത്.[1] ഇത് ഒരു സംരക്ഷിത സ്മാരകമായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണിത്. അരിയിട്ടുവാഴ്ച നടത്താനായി മാത്രമാണ് ഈ കോവിലകം തുറക്കുന്നത്. ഇവിടെയുള്ള ഒരു മുറിയിലെ കട്ടിലിൽ ഇരുന്നാണ് രാജാവ് അരിയിട്ടുവാഴ്ച സ്വീകരിക്കുന്നത്.

ചരിത്രം

[തിരുത്തുക]

കൊച്ചിരാജാവാണ് അരിയിട്ടുവാഴ്ച നടത്തുന്നത്. കൊച്ചിരാജ്യത്ത് ഒരു പുതിയ രാജാവിനെ വാഴിക്കുന്ന ചടങ്ങാണിത്.[2] അടുത്തുള്ള മട്ടാഞ്ചേരി കൊട്ടാരത്തിൽനിന്ന് ഇവിടേക്ക് ഒരു ഘോഷയാത്ര വരുന്നു. രാജാവ് കുളത്തിൽ മുങ്ങികുളിച്ച് ഈ കോവിലകത്തുള്ള മുറി തുറന്ന് അവിടെയുള്ള കട്ടിലിൽ ഓലക്കുടയും ചൂടി ഇരിക്കുന്നു.[3] അതിനുശേഷം പൂജാരിമാർ വന്ന് മന്ത്രോച്ചാരണങ്ങളോടെ അരി രാജാവിന്റെ തലയിൽ ചൊരിയുന്നു. അതിനുശേഷം രാജാവ് തിരിച്ച് മട്ടാഞ്ചേരികൊട്ടാരത്തിനടുത്തുള്ള പള്ളിയറകടവ് ക്ഷേത്രം സന്ദർശിക്കുന്നു. അതിനുശേഷം അടുത്തുള്ള മഠങ്ങളും സന്ദർശിച്ച് തന്റെ പ്രാർത്ഥനകൾ അറിയിക്കുന്നു. മട്ടാഞ്ചേരി കൊട്ടാരത്തിലുള്ള സഭാഹാളിൽ വച്ച് രാജാവ് തന്റെ ആദ്യ സഭ വിളിക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കുന്നു.[4]

ഈ ചടങ്ങിനു ശേഷം കൊച്ചി രാജ്യത്തിന് പുതിയ രാജാവിനെ ലഭിക്കുന്നു.[5]

അവലംബം

[തിരുത്തുക]
  1. "List of Protected Mouments by State Archaeology Department, Kerala". www.keralaculture.org. Retrieved 2018-09-21. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "FAMILY RELATIONS OF KOLASWAROOPAM WITH TRAVANCORE AND ARACKAL ROYAL FAMILIES" (PDF). shodhganga.inflibnet.ac.in. Retrieved 2018-09-21. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. "Precious history restored". www.thehindu.com. Retrieved 2018-09-21. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. "PARIKSHIT THE LAST KING AND THE OTHER PARIKSHIT". hamletram.blogspot.com. Retrieved 2018-09-21. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. "Precious history restored". www.thehindu.com. Retrieved 2018-09-21. {{cite web}}: Cite has empty unknown parameter: |dead-url= (help)