അരിമ്പ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ മൊറയൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് അരിമ്പ്ര. കോഴിക്കോട് പാലക്കാട് (എന്. എച് 213) റൂട്ടില് മൊറയൂരില് നിന്നും മുസ്ലിയാരങ്ങാടിയില് നിന്നും അരിമ്പ്രയിലെത്താം. മലകളും മരങ്ങളും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ നാടാണ് അരിമ്പ്ര.

വിദ്യാലയങ്ങൾ[തിരുത്തുക]

  • സി എം ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • അരിമ്പ്ര വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ
  • സി എം ദർസ്.
  • ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാഡമി
  • മൻബഉൽ ഉലൂം സെൻട്രൽ മദ്റസ പഴങ്ങരത്തൊടി
  • ബദ്‌രിയ്യ സുന്നി മദ്റസ

സിയാറത്ത് കേന്ദ്രങ്ങൾ[തിരുത്തുക]

  • പൂതനപ്പറമ്പ് മഖാം
  • ശൈഖുനാ വലിയ്യുല്ലാഹി അരിമ്പ്ര ഉസ്താദ് മഖാം

പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായിരുന്നു അരിമ്പ്ര ഉസ്താദ് (റ), കക്കിടിപ്പുറം ശൈഖിന്റെ മുരീദായിരുന്ന അരിമ്പ്ര ഉസ്താദ് ശംസുൽ ഉലമയുമായി വലിയ ബന്ധമുണ്ടായിരുന്നു. ശൈഖുനാ കണ്ണിയത്ത് ഉസ്താദിന്റെ കീഴിൽ മതപഠനം നടത്തുകയും നിരവധി കാലം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ മുദരിസായും സേവനം ചെയ്തിട്ടുണ്ട്. ശൈഖുനാ തൃപ്പനച്ചി മുഹമ്മദ് മുസ്ല്യാർ, ഇ.പി മുഹമ്മദ് (ഹൈദ്രോസ്) മുസ്ല്യാർ തുടങ്ങിയവർ പ്രധാന ശിഷ്യന്മാരാണ്.

രചനകൾ: ഫത്ഹുൽ വഹാബ് എന്ന മദ്ഹു റസൂൽ മൗലിദ്, ഇബ്തിആഉൽ വസ്വീലതി ഇലല്ലാഹി ബി മദ്ഹി ശംസിൽ ഉലമാ എന്ന ശംസുൽ ഉലമാ മൗലിദും.

"https://ml.wikipedia.org/w/index.php?title=അരിമ്പ്ര&oldid=3918473" എന്ന താളിൽനിന്ന് ശേഖരിച്ചത്