അരികിൽ ഒരാൾ
അരികിൽ ഒരാൾ | |
---|---|
സംവിധാനം | സുനിൽ ഇബ്രാഹിം |
നിർമ്മാണം | ആഷിക് ഉസ്മാൻ |
തിരക്കഥ | സുനിൽ ഇബ്രാഹിം |
അഭിനേതാക്കൾ | ഇന്ദ്രജിത്ത് സുകുമാരൻ നിവിൻ പോളി രമ്യാ നമ്പീശൻ പ്രതാപ് പോത്തൻ ലെന അഭിലാഷ് |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | കൃഷ് കൈമൾ |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | മൈൽസ്റ്റോൺ സിനിമാസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2013ൽ പുറത്തിറങ്ങിയ ഒരു മലയാളം മനഃശാസ്ത്ര സ്തോഭജനക ചലച്ചിത്രമാണ് അരികിൽ ഒരാൾ.[1][2] സുനിൽ ഇബ്രാഹിം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, നിവിൻ പോളി, രമ്യ നമ്പീശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[3] ചിത്രത്തിന്റെ ഛായാഗ്രാഹണം കൃഷ് കൈമളും സംഗീതസംവിധാനം ഗോപി സുന്ദറും നിർവഹിച്ചിരിക്കുന്നു.[4] മൈൽ സ്റ്റോൺ സിനിമാസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് അരികിൽ ഒരാൾ നിർമിച്ചിരിക്കുന്നത്.[5] 2013 ഏപ്രിലിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച്,[6] 2013 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്തു.[7][8]
കഥാസാരം
[തിരുത്തുക]ഒരു പരസ്യ ഏജൻസിയിലെ ക്രിയേറ്റീവ് ഡയറക്ടർ ആയ സിദ്ധാർത്ഥ് ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് സ്ഥലം മാറി വരുന്നു. സിദ്ധാർത്ഥിൻറെ സുഹൃത്തായ വീണ ഒരു ഡാൻസ് ട്രൂപ് നടത്തുകയാണ് .അപ് മാർക്കറ്റ് കോഫീ ഷോപ്പിലെ വെയിറ്റർ ആയ ഇച്ച വീണയുടെ സുഹൃത്താണ്. സിദ്ധാർത്ഥ് താമസിക്കുന്നതിനായി സ്ഥലം അന്വേഷിക്കുമ്പോൾ ഇച്ചയുടെ കൂടെ സിദ്ധാർത്ഥിനെ താമസിപ്പിക്കാമെന്ന് വീണ ഒരു നിർദ്ദേശം പറയുന്നു. ഇച്ച പതുക്കെയാണെങ്കിലും ഒടുവിൽ സമ്മതിക്കുന്നു. കുറച്ചു നാൾ കഴിഞ്ഞ് വീണയും സിദ്ദുവും ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. അവർ ഇച്ചയെ ഒരേ സമയം രണ്ടിടത്ത് കാണുന്നു. ഈ പ്രശ്നത്തിൻറെ കാരണം തേടി അവർ ഇറങ്ങിത്തിരിക്കുന്നു. തുടർന്ന് സങ്കീർണ്ണമായ മാനസിക തലങ്ങളിലേക്ക് ചിത്രം ചലിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ഇന്ദ്രജിത്ത് -സിദ്ധാർത്ഥ്
- രമ്യ നമ്പീശൻ -വീണ
- നിവിൻ പോളി - ഇച്ച
- പ്രതാപ് പോത്തൻ ഡോ. സുധീർ ബോസ്
- ലെന അഭിലാഷ് - ആരതി
- ഷാലിൻ സോയ - ഗായത്രി
- റിയ സൈറ - ഹെലൻ
സ്വീകാര്യത
[തിരുത്തുക]തിയ്യേറ്ററുകളിൽ നിന്ന് ചിത്രത്തിന് പ്രതികൂല പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഡിവിഡി പുറത്തിറങ്ങിയതോടെ അവസ്ഥയിൽ കാര്യമായ മാറ്റമുണ്ടായി.
എന്നാൽ നിരൂപകരിൽ നിന്ന് അരികിൽ ഒരാളിന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയിലെ അശ്വിൻ ജെ. കുമാർ ചിത്രത്തിനെ പ്രകീർത്തിക്കുകയും അഞ്ചിൽ മൂന്നര നക്ഷത്രം നൽകുകയും ചെയ്തു.[9] യെന്താ.കോമിലെ നീൽ സേവ്യർ സംവിധായകൻ സുനിൽ ഇബ്രാഹിം മികച്ച ഒരു ജോലിയാണ് ചെയ്തിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.[10] മെട്രോമാറ്റിനീ.കോമിലെ രാജീവൻ ഫ്രാൻസിസും ചിത്രത്തിനെ കുറിച്ച് നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്.[11]
മൊഴിമാറ്റം
[തിരുത്തുക]അരികിൽ ഒരാൾ തമിഴിൽ വ്യത്യസ്തതകളോടെ ചിത്രീകരിക്കുമെന്ന് സംവിധായകൻ സുനിൽ ഇബ്രാഹിം പ്രഖ്യാപിച്ചു. പ്രമേയം ഒന്ന് തന്നെയാണെങ്കിലും മലയാളത്തിൽ നിന്നും ചിത്രം വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Arikil Oral – Sunil Ibrahim's next". Sify. Archived from the original on 2013-03-17. Retrieved 2013 March 24.
{{cite web}}
: Check date values in:|accessdate=
(help) Archived 2013-03-17 at the Wayback Machine. - ↑ "'Arikil Oraal' is director Sunil's second Malayalam venture". IBN Live. Archived from the original on 2013-05-01. Retrieved 2013 March 24.
{{cite web}}
: Check date values in:|accessdate=
(help) Archived 2013-05-01 at the Wayback Machine. - ↑ http://www.thehindu.com/features/cinema/stranger-beside-me/article5071399.ece
- ↑ "Remya Nambeesan's training for her role as a contemporary dancer". Times of India. Archived from the original on 2013-10-01. Retrieved 2013 March 24.
{{cite web}}
: Check date values in:|accessdate=
(help) Archived 2013-10-01 at the Wayback Machine. - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2014-04-29.
- ↑ "Indrajeet's 'Arikil Oraal' starts rolling". Sify.com. 2013-04-19. Archived from the original on 2013-04-22. Retrieved 2013-07-04. Archived 2013-04-22 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2014-04-29.
- ↑ http://en.msidb.org/m.php?7366
- ↑ http://timesofindia.indiatimes.com/entertainment/malayalam/movie-reviews/Arikil-Oraal/articleshow/22223153.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-27. Retrieved 2014-04-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-27. Retrieved 2014-04-29.