അരാൻ ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരാൻ ദ്വീപുകളുടെ ഭൂപടം

അയർലന്റിന്റെ പടിഞ്ഞാറെ തീരത്ത് ഗാൽവെ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഇനിഷ്മോർ, ഇനിഷ്മാൻ, ഇനിഷീർ എന്നീ മൂന്നു ദ്വീപുകൾ ഉൾക്കൊള്ളുന്നതാണ് അരാൻ ദ്വീപുകൾ. കിൽറോനാൻ ആണ് ഈ മൂന്നു ദ്വീപുകൾ ഉൾപ്പെട്ട ഭരണകൂടത്തിന്റെ തലസ്ഥാനം; ജനസംഖ്യ: 5000-ത്തിൽ കുറവാണ്. പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതിയാണ്; വൃക്ഷലതാദികൾ വളരുന്നില്ല. കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന ഉപജീവനമാർഗങ്ങൾ. കടൽപ്പായൽ പ്രദേശങ്ങൾ കൃഷിസ്ഥലങ്ങളാക്കി ഉരുളക്കിഴങ്ങും ബാർലിയും കൃഷി ചെയ്യുന്നു. ബാർലി വൈക്കോൽ ഉപയോഗിച്ചു പാർപ്പിടങ്ങൾ നിർമ്മിക്കുന്നു. മത്സ്യബന്ധനത്തിനു 'കുറാച്' എന്ന പ്രത്യേകതരം കാൻവാസ് ബോട്ടുകൾ ഉപയോഗിക്കുന്നു. കോഴി വളർത്തലും പശു വളർത്തലും തൊഴിലായി സ്വീകരിച്ചിട്ടുള്ളവരുമുണ്ട്. വസ്ത്രങ്ങൾ സ്വയം നെയ്തുണ്ടാക്കി ഉപയോഗിക്കുന്നു. സ്കോട്ട്‌ലൻഡിന്റെ പടിഞ്ഞാറെ ഭാഗത്തും ഇതേ പേരിൽ ഒരു ദ്വീപുണ്ട്.

"https://ml.wikipedia.org/w/index.php?title=അരാൻ_ദ്വീപുകൾ&oldid=3418593" എന്ന താളിൽനിന്ന് ശേഖരിച്ചത്