അരാം സരോയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരാം സരോയാൻ
Aram Saroyan.jpg
അരാം സരോയാൻ
ജനനം (1943-09-25) സെപ്റ്റംബർ 25, 1943  (77 വയസ്സ്)
ദേശീയതഅമേരിക്കൻ
ജീവിതപങ്കാളി(കൾ)Gailyn Saroyan
പ്രധാന കൃതികൾ"lighght"

അമേരിക്കൻ മിനിമലിസ്റ്റ് കവിയും നോവലിസ്റ്റും നാടകകൃത്തുമാണ് അരാം സരോയാൻ (ജനനം സെപ്റ്റംബർ 25, 1943). അരാം സരോയാന്റെ ശ്രദ്ധേയമായ ഒറ്റ വാക്ക് കവിതയാണ് is an "lighght".

ജീവിതരേഖ[തിരുത്തുക]

ന്യൂയോർക്കിൽ ജനിച്ചു.[1] നാടകകൃത്തും എഴുത്തുകാരനുമായ വില്യം സരോയാന്റെയും നടിയായ കരോൾ ഗ്രെയ്സിന്റെയും മകനാണ്. നടി ലൂസി സരോയാൻ സഹോദരിയാണ്. 2 മക്കളുണ്ട്. അറുപതുകളിൽ ന്യൂയോർക്കിന്റെ ലഹരിപിടിച്ച അന്തരീക്ഷത്തിൽ സരോയാന്റെ കവിതകൾ അമേരിക്കയിൽ വിവാദമായിരുന്നു. ദൃശ്യകലാകാരനായ ആൻഡി വാർഹോളിന്റെയും മിനിമലിസ്റ്റ് ശിൽപിയായ ഡൊണാൾഡ് ജഡ്ഡിന്റെയും സ്വാധീനം സരോയാന്റെ ആദ്യ സൃഷ്ടികളിൽ കാണാം.[2] പല പാഠപുസ്തകങ്ങളിലും കൃതികൾ അച്ചടിച്ചിട്ടുണ്ട്. 1998ൽ ബ്ലാക്ക് സ്പാരോ പ്രസ് പുറത്തിറക്കിയ സമാഹാരമാണ് പേജസ്. 2007ൽ പല പഴയ സമാഹാരങ്ങളും പുനപ്രസിദ്ധീകരിച്ചിരുന്നു. കംപ്ലീറ്റ് മിനിമൽ പോയംസ് എന്ന സമാഹാരത്തിന് സൊസൈറ്റി ഓഫ് അമേരിക്കയുടെ 2008ലെ വില്യം കാർലോസ് വില്യംസ് പുരസ്കാരം ലഭിച്ചു. 2001ൽ പുറത്തിറങ്ങിയ മൊമെന്റ് എന്ന ഡോക്യുമെന്ററി സിനിമയുടെ തിരക്കഥാകൃത്താണ്.

അരാം സരോയാന്റെ പ്രതിഷ്ടാപനം, കൊച്ചി മുസിരിസ് ബിനാലെ 2014 ൽ

കൊച്ചി മുസിരിസ് ബിനാലെ 2014 ൽ[തിരുത്തുക]

കൊച്ചി മുസിരിസ് ബിനാലെയിൽ "lighght" എന്ന സൃഷ്ടിയും eyeye എന്ന സൃഷ്ടിയും പ്രദർശിപ്പിച്ചിരുന്നു. കലകൾക്കുള്ള നാഷണൽ എൻഡോവ്മെന്റ് ലഭിച്ച "lighght" വാഗ്‌ബിംബത്തിൽ പിടിച്ചെടുക്കപ്പെട്ട പ്രകാശമാണ്. ഇന്നുവരെ രചിക്കപ്പട്ടിട്ടുള്ളവയിൽവച്ച് ചെറിയ കവിതയായി ലോക ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുള്ള m എന്ന അക്ഷരത്തിന്റെ നാലുകാലുള്ള ആവിഷ്കാരവും പ്രദർശിച്ചിരുന്നു. ഒരു അക്ഷരത്തിൽ നിന്ന് മറ്റൊരക്ഷരം അങ്കുരിച്ച് ഒരു നാൽക്കാലി ജീവിക്ക് ജന്മം കൊടുക്കുന്ന പ്രക്രിയയാമ് ഈ കവിതയുടെ മാന്ത്രികത എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ മിനിമലിസ്റ്റ് കവിതകൾ ബിനാലെയുടെ പല വേദികളിലും ആവർത്തിച്ച് പ്രദർശിപ്പിച്ചിരുന്നു.

കൃതികൾ[തിരുത്തുക]

കവിത[തിരുത്തുക]

 • പോയംസ്
 • ഇൻ
 • ടോപ്
 • വർക്ക്സ്
 • സ്ലെഡ് ഹിൽ വോയിസ്
 • അരാം സരോയാൻ
 • കോഫി കോഫി
 • @1968
 • അരാം സരോയാൻ
 • പേജസ്
 • വേർഡ്സ് ആന്റ് ഫോട്ടോഗ്രാഫ്സ്
 • ദി ബീറ്റിൽസ്
 • ക്ലോത്ത്
 • ദി റെസ്റ്റ്

ഗദ്യം[തിരുത്തുക]

 • ദി സ്റ്റ്രീറ്റ്: ആൻ ഓട്ടോബയോഗ്രഫിക്കൽ നോവൽ, (1974)
 • മരിജ്വാന ആന്റ് മി, 1974
 • ഫ്രണ്ട്സ് ഇൻ ദി വേൾഡ് (1992)

നാടകം[തിരുത്തുക]

 • അറ്റ് ദി ബീച്ച് ഹൗസ് (2005)

പുരസ്കാരങ്ങൾ[തിരുത്തുക]

 • വില്യം കാർലോസ് വില്യംസ് പുരസ്കാരം (2008)
 • നാഷണൽ എൻഡോവ്മെന്റ് പുരസ്കാരം

അവലംബം[തിരുത്തുക]

 1. http://brautigan.cybernetic-meadows.net/tiki-index.php?page=Aram Saroyan
 2. കൊച്ചി-മുസിരിസ് ബിനാലെ 2014 കൈപ്പുസ്തകം. കൊച്ചി ബിനാലെ ഫൗണ്ടേഷൻ. pp. 34–35. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=അരാം_സരോയാൻ&oldid=2126517" എന്ന താളിൽനിന്ന് ശേഖരിച്ചത്