അരവിന്ദ് സക്‌സേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യു.പി.എസ്.സി യുടെ പുതിയ ചെയർമാനാണ് അരവിന്ദ് സക്‌സേന. റിസർച്ച് ആന്റ് അനാലസിസ് വിങ്ങിൽ (റോ) ഉദ്യോഗസ്ഥനായിരുന്നു. 2005-ൽ സ്ത്യുത്യർഹ സേവനത്തിനും 2012-ൽ അതിവിശിഷ്ട സേവനത്തിനുമുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ഡൽഹി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗും ഡൽഹി ഐ.ഐ.ടി യിൽ നിന്ന് എം.ടെക്കും പാസായ സക്‌സേന 1978-ൽ ഇന്ത്യൻ പോസ്റ്റൽ സർവ്വീസിൽ അംഗമായി. 1988 - ൽ സിവിൽ സർവ്വീസ് വിട്ട അദ്ദേഹം കാബിനറ്റ് സെക്രട്ടേറിയറ്റിലെ റിസർച്ച് ആന്റ് അനാലസിസ് വിങ്ങിൽ (റോ) ചേർന്നു. നേപ്പാൾ, ചൈന, പാകിസ്താൻ തുടങ്ങി അയൽരാജ്യങ്ങളിലെ തന്ത്രപ്രധാനമായ നീക്കങ്ങളെ കുറിച്ചുള്ള പഠനത്തിൽ സക്‌സേന വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 2015 മേയ് 8-ാം തീയതി കമ്മീഷനിൽ യു.പി.എസ്.സി അംഗമായി ചേർന്ന സക്‌സേന 2018 ജൂൺ മുതൽ ചെയർമാന്റെ ചുമതലകൾ വഹിച്ചു വരികയായിരുന്നു.

അവലംബം[തിരുത്തുക]

  1. http://pib.nic.in/PressReleseDetail.aspx?PRID=1554274
"https://ml.wikipedia.org/w/index.php?title=അരവിന്ദ്_സക്‌സേന&oldid=3084461" എന്ന താളിൽനിന്ന് ശേഖരിച്ചത്