അരവിന്ദ് വെഗ്‌ഡ
അരവിന്ദ് വെഗ്‌ഡ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ |
|
അറിയപ്പെടുന്നത് | ഗുജറാത്തി നാടോടി സംഗീതം |
ജീവിതപങ്കാളി(കൾ) | ആരതി വെഗ്‌ഡ |
ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ഗുജറാത്തി നാടോടി ഗായകനാണ് അരവിന്ദ് വെഗ്‌ഡ. [1] 2015 ൽ റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 ൽ മത്സരാർത്ഥിയായിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]അരവിന്ദ് വെഗ്‌ഡ 1974 ഒക്ടോബർ 5 ന് അഹമ്മദാബാദിൽ ജനിച്ചു. വിദ്യാനഗർ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. നാടകത്തിൽ ഡിപ്ലോമയിൽ ചേർന്നെങ്കിലും വാണിജ്യത്തിനായി അദ്ദേഹം അതുപേക്ഷിച്ചു. നവഗുജറാത്ത് കോളേജിൽ നിന്ന് ബിരുദം നേടിയ വെഗ്‌ഡ ഒരു എയർ കണ്ടീഷനിംഗ് സ്ഥാപനത്തിന്റെ മാർക്കറ്റിംഗ് ഏജന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മാർക്കറ്റിംഗിൽ പന്ത്രണ്ട് വർഷം ജോലി ചെയ്ത ശേഷം ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിംഗ് ആൻഡ് റഫ്രിജറേറ്റിംഗ് എയർ കണ്ടീഷനിംഗ് എഞ്ചിനീയർമാരുടെ പ്രസിഡന്റായി. [2]
കരിയർ
[തിരുത്തുക]അരവിന്ദ് വെഗ്‌ദയ്ക്ക് സംഗീതത്തിൽ ഔപചാരിക പരിശീലനം ലഭിച്ചിരുന്നില്ല. നരേന്ദ്ര റാവുവിന്റെ കീഴിൽ ഹാർമോണിയം പഠിക്കാൻ തുടങ്ങിയ അദ്ദേഹം പിന്നീട് 2002 ൽ ഒരു ഓർക്കസ്ട്ര രൂപീകരിച്ചു. നവരാത്രി വേദികളിൽ അവർ പ്രകടനം തുടങ്ങി. 2006 ൽ, മനീരാജ് ബറോട്ടിന്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് അഹമ്മദാബാദിലെ നവരാത്രി ഗർബയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. അവിടെ ആദ്യമായി "ഭായ് ഭായ്" എന്ന ട്രാക്ക് അദ്ദേഹം അവതരിപ്പിച്ചു. [2]
യൂട്യൂബിൽ 1 ദശലക്ഷത്തിലധികം ഹിറ്റുകൾ [3] നേടിയ "ഭായ് ഭായ്" എന്ന ട്രാക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രശസ്തി ഉയർന്നത്.[2][4]ഭാല മോറി രാമ (2011) ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സംഗീത ആൽബങ്ങൾ അരലക്ഷത്തിലധികം കോപ്പികൾ വിറ്റു. 2012 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭാരതീയ ജനതാ പാർട്ടി അദ്ദേഹത്തെ തിരഞ്ഞെടുത്തു.[1][2]
2015 ൽ ബിഗ് ബോസ് 9 എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്തു. [5][6][7][8] 2016 ലെ ഹിന്ദി ചിത്രമായ ഫാനിലെ "ജാബ്രോ ഫാൻ" എന്ന ഗാനത്തിന്റെ പ്രമോഷണൽ ഗുജറാത്തി പതിപ്പ് അദ്ദേഹം പാടി. [9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Bigg Boss Contestant No 14 Arvind Vegda - IndiaTV News". India TV News. Retrieved 15 November 2015.
- ↑ 2.0 2.1 2.2 2.3 Adhyaru-Majithia, Priya (3 March 2013). "Oppa Bhai-Bhai Style!: Funny, Flamboyant and Famous, That Is Arvind Vegda for You. Credited with Bringing Together Various Folk Tunes of Gujarat and Helping Rediscover Others, Vegda Tells Priya Adhyaru-Majithia How He Earned the Title of King of Desi Rock N' Roll". DNA – via HighBeam (subscription required) . Archived from the original on 10 April 2016. Retrieved 5 January 2016. Archived 2016-04-10 at the Wayback Machine.
- ↑ https://www.youtube.com/watch?v=_8FgTYbmGnM
- ↑ "Samarjitsinh Renews BJP Membership in Baroda: Bhai Bhai Singer Arvind Vegda, Many Sadhus Also Join Saffron Party". DNA – via HighBeam (subscription required) . 15 November 2014. Archived from the original on 5 May 2016. Retrieved 5 January 2016. Archived 2016-05-05 at the Wayback Machine.
- ↑ "Bigg Boss 9: Arvind Vegda accuses Salman Khan and Colors of rigging votes!". dna. 4 November 2015. Retrieved 15 November 2015.
- ↑ "Arvind Vegda Eliminated in Big Boss 9 Double Eviction". The New Indian Express. Archived from the original on 2015-11-17. Retrieved 15 November 2015.
- ↑ "Arvind Vegda evicted from Bigg Boss house, who'll be next?". hindustantimes.com/. Retrieved 15 November 2015.
- ↑ "Arvind Vegda in Bigg Boss 9 Double Trouble". The Times of India. Retrieved 15 November 2015.
- ↑ "Arvind Vegda: I am thrilled to be associated with Shah Rukh Khan's Fan". 2016-02-25. Retrieved 2016-03-30.