അരനാഴികനേരം (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരനാഴികനേരം
Cover
കർത്താവ്പാറപ്പുറത്ത്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി.ബുക്ക്സ്
ഏടുകൾ243

മലയാള സാഹിത്യകാരനായ പാറപ്പുറത്ത് എഴുതിയ നോവലാണ് അരനാഴികനേരം. 1967-ൽ പ്രസിദ്ധീകരിച്ച ഈ കൃതി, 1968-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. [1]

വലിയൊരു കുടുംബത്തിലെ വൃദ്ധനും അവശനുമായ കാരണവർ കുഞ്ഞോനാച്ചന്റെ സ്മരണകളിലൂടെയാണ് നോവലിസ്റ്റ് കഥ ഏറെയും പറയുന്നത്. ബൈബിളിൽ നിന്ന് കടംകൊണ്ട പദങ്ങളും ശൈലിയും സമൃദ്ധമായുപയോഗിക്കുന്ന രചനാരീതിയാണ് നോവലിൽ അവലംബിച്ചിരിക്കുന്നത്.[അവലംബം ആവശ്യമാണ്]

സി. പോൾ വർഗ്ഗീസ് Time to Die എന്ന പേരിൽ ഈ നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.[2]

ചലച്ചിത്രം[തിരുത്തുക]

ഈ നോവൽ ഇതേ പേരിൽ ചലച്ചിത്രമാക്കിയിട്ടുമുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു പ്രധാനകഥാപാത്രമായ കുഞ്ഞോനാച്ചനായി വേഷമിട്ടത്. "സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്രചെയ്യുന്നു" എന്നുതുടങ്ങുന്ന ക്രൈസ്തവ പ്രാർത്ഥനാഗാനം ജി. ദേവരാജന്റെ സംഗീതാവിഷ്കരണത്തിൽ പി. ലീലയും മാധുരിയും ചേർന്നുപാടിയത് ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/books/awards.php?award=16
  2. University Librarieis, University of Washington, A Bibliography of Malayalam Literature in English Translation - http://www.lib.washington.edu/subject/southasia/guides/malayalam.html#fic
"https://ml.wikipedia.org/w/index.php?title=അരനാഴികനേരം_(നോവൽ)&oldid=2661397" എന്ന താളിൽനിന്ന് ശേഖരിച്ചത്