അരനാടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലപ്പുറം ജില്ലയിൽ കണ്ടു വരുന്ന ആദിവാസി വിഭാഗമാണ് അരനാടർ. കേരളത്തിലെ തന്നെ ഏറ്റവും പ്രാകൃതരായ ഗിരിവർഗക്കാരിലൊന്നാണ് അരനാടർ .വേട്ടയാടിയും വനവിഭവങ്ങൾ ശേഖരിച്ചുമാണ് ഇവർ കഴിഞ്ഞിരുന്നത് .ഇന്ന് ഇവരുടെ സ്ഥിതി ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ട്. [1]

പ്രത്യേകതകൾ[തിരുത്തുക]

നിലമ്പൂർ താലൂക്കിലെ വഴിക്കടവ്, കരുളായി, എടക്കര, ശങ്കരകുളം, പോത്ത്കല്ല് തുടങ്ങിയ പ്രദേശങ്ങളിൽ ഇവരുടെ 'പിര'കൾ കാണാം. താമസസ്ഥലത്തെ ഇവർ ചെമ്മം എന്നു വിളിക്കുന്നു. പണ്ടു കാലത്ത് ഇലകൾ ധരിച്ചിരുന്ന ഇവർ ഇപ്പോൾ മുണ്ടുടുക്കുന്നു. മക്കത്തായ സമ്പ്രാദമാണ് ഇവർക്കിടയിൽ പ്രാചാരത്തിലുള്ളത്.

പെൺകുട്ടികളെ സംബന്ധിച്ച് തെരണ്ടു കല്യാണം പ്രധാനമാണ്. ഏഴു ദിവസത്തോളം ചടങ്ങുകൾ നീണ്ടുനിൽക്കും. കല്യാണത്തിന് ചിലർ താലി ഉപയോഗിക്കും. തോടകളും മണികളും ചരടിൽ കോർത്തതാണ് താലി. മരിച്ചാൽ ചൂടു വെള്ളം കൊണ്ടു കുളിപ്പിച്ചേ അവർ ശവം മറവു ചെയ്യാറുള്ളൂ. ആട്ടംവെയ്പ് എന്നൊരു പരേതക്രിയ ഇവർക്കിടയിലുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "അറിയാം ആദിവാസി ചരിത്രം". www.madhyamam.com. ശേഖരിച്ചത് 14 ഏപ്രിൽ 2015.
  2. Viṣṇunampūtiri, Eṃ. Vi. (2010). Phōklōr nighaṇṭu (3rd ed. ed.). Tiruvanatapuraṃ: Kēraḷa Bhāṣā Inst̲it̲t̲ūṭṭ. p. 41. ISBN 81-7638-756-8. |access-date= requires |url= (help)CS1 maint: extra text (link)


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=അരനാടർ&oldid=2161740" എന്ന താളിൽനിന്ന് ശേഖരിച്ചത്