അരത്തളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസിദ്ധമായ നാലു തളികൾക്കു പുറമേ കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന ഒരു ക്ഷേത്രമാണ് അരത്തളി. ഇംഗ്ലീഷ്:Arathali. ചേരമാൻ പെരുമാളിന്റെ പ്രത്യേക ക്ഷേത്രമായിരുന്നു അരത്തളി (അരചർതളി). തിരുവഞ്ചിക്കുളം ക്ഷേത്രത്ഥിനു തൊട്ടുപടിഞ്ഞാറ് കൊടുങ്ങല്ലൂർ രാജാക്കന്മാരുടെ പണ്ടത്തെ രാജധാനി ഉണ്ടായിരുന്ന പറമ്പിലുള്ള ശിവക്ഷേത്രം ആണ് അരത്തളി. രാജാക്കന്മാര നാലു തളിയാതിരിമാരെ കണ്ടീരുന്നതിവിടെ വച്ചാണ്. [1]

റഫറൻസുകൾ[തിരുത്തുക]

  1. എസ്. കെ., വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ഡു- 1. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 67. ISBN 978-81-7638-598-5.
"https://ml.wikipedia.org/w/index.php?title=അരത്തളി&oldid=3441313" എന്ന താളിൽനിന്ന് ശേഖരിച്ചത്