അരത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഞ്ഞളും ചുണ്ണാമ്പും കലക്കിയ വെള്ളം. ഇതിനു രക്തത്തിന്റെ നിറമാണ്. അരത്തം എന്ന വാക്കുതന്നെ രക്തത്തിന്റെ തദ്ഭവമാണ്. 'കുരുതിവെള്ളം' എന്നും പേരുണ്ട്. മന്ത്രവാദത്തിനും ദേവാരാധനയ്ക്കും ഇത് ഉപയോഗിക്കുന്നു. അരത്തവെള്ളം ഒഴിച്ച പാത്രത്തോടൊപ്പം തിരികത്തിച്ച് ശിശുക്കളുടെ തലയ്ക്കുചുറ്റും ഉഴിയുന്നത് ഒരു മംഗളകർമമായി ഹിന്ദുക്കൾ കണക്കാക്കുന്നു. അരത്തം ഉഴിയുക എന്നാണ് ഈ ചടങ്ങിന്റെ പേര്. സർപ്പാരാധനയ്ക്കും അരത്തം കലക്കി ഉഴിയാറുണ്ട്. മണ്ണാർശാല നാഗക്ഷേത്രത്തിലെ ആയില്യത്തിന് പൂജാരിണികൾ ഉരുളികളിൽ അരത്തം കലക്കിവയ്ക്കാറുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരത്തം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അരത്തം&oldid=1422606" എന്ന താളിൽനിന്ന് ശേഖരിച്ചത്