അരങ്ങിലെ മത്സ്യഗന്ധികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരങ്ങിലെ മത്സ്യഗന്ധികൾ
അരങ്ങിലെ മത്സ്യഗന്ധികൾ
കർത്താവ്സജിത മഠത്തിൽ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസിദ്ധീകൃതംNov 2018
പ്രസാധകർഗ്രീൻ ബുക്സ്
ഏടുകൾ116
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
ISBN9789387357617

സജിത മഠത്തിൽ എഴുതിയ നാലു നാടക പാഠങ്ങളുൾപ്പെട്ട കൃതിയാണ് അരങ്ങിലെ മത്സ്യഗന്ധികൾ. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ഉള്ളടക്കം[തിരുത്തുക]

2002-ൽ ദക്ഷിണാഫ്രിക്കയിലെ ആഗോള ഉച്ചകോടിയിൽ പങ്കെടുത്തെഴുതിയ 'മത്സ്യഗന്ധികൾ', ടെലിവിഷന്മാധ്യമത്തിൽ സജീവമായിരുന്ന 2008-ലെഴുതിയ 'ചക്കീ-ചങ്കരൻ', 2010-ലെഴുതിയ 'മദേഴ്‌സ്‌ഡേ', പെരുമ്പാവൂരിലെ ജിഷവധത്തിന്റെ പശ്ചാത്തലത്തിലെഴുതിയ 'കാളിനാടകം' എന്നീ നാടകങ്ങളാണ് ഈ കൃതിയിലെ ഉള്ളടക്കം. തിരുവനന്തപുരത്തെ ഒരു മത്സ്യത്തൊഴിലാളിസ്ത്രീയുടെ അണപൊട്ടിയൊഴുകുന്ന സങ്കടങ്ങളുടെ ആത്മഭാഷണമാണ് മത്സ്യഗന്ധികൾ. കടൽക്കരയാണ് രംഗം. 'ചക്കീ-ചങ്കരൻ', 'ഫാമിലിറിയാലിറ്റിഷോ' എന്ന രീതിയിൽ ഒരു ടെലിവിഷൻ സ്റ്റുഡിയോയിൽ അരങ്ങേറുന്ന ദീർഘമായ 'ടെലിഡ്രാമ'. 'മദേഴ്‌സ്‌ഡേ' എന്ന നാടകവും ടെലിവിഷൻഷോ എന്ന നിലയിലാണ് സങ്കല്പിക്കപ്പെടുന്നത്. 'അമ്മനടിായി പ്രസിദ്ധി നേടിയ ശ്യാമളാമ്മയെ മാതൃദിനത്തിൽ സ്റ്റുഡിയോയിൽ അതിഥിയായെത്തിച്ച്‌ തയ്യാറാക്കുന്ന പരിപാടിയും അതിന്റെ അവതാരകരുമാണ് നാടകത്തിന്റെ കേന്ദ്രത്തിലുള്ളത്.[2]

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
  2. "ഉടലരങ്ങുകളും അരങ്ങുടലുകളും". dailyhunt.