അയ്‌ന സുൽത്താനോവ
അയ്‌ന സുൽത്താനോവ | |
---|---|
People's Commissar of Justice of the Azerbaijan SSR | |
ഓഫീസിൽ 1938–1938 | |
ഡപ്യൂട്ടി പീപ്പിൾസ് കമ്മീഷണർ ഓഫ് എഡ്യൂക്കേഷൻ | |
ഓഫീസിൽ 1937–1938 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1895 പിരാബാദിൽ, കുബ ഉയസ്ദ്, ബാക്കു ഗവർണറേറ്റ്, റഷ്യൻ സാമ്രാജ്യം |
മരണം | 1938 (aged 42–43) ബാക്കു, അസർബൈജാൻ |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയൻ |
പങ്കാളി | ഹാമിദ് സുൽത്താനോവ് |
കുട്ടികൾ | വ്ലാഡ്ലെൻ സുൽത്താനോവ് |
ജോലി | Commissar, statesperson |
അയ്‌ന മഹ്മൂദ് ഗിസി സുൽത്താനോവ (ജീവിതകാലം: 1895 - 1938) ഒരു അസർബൈജാനി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും രാജ്യതന്ത്രജ്ഞയുമായിരുന്നു. ആദ്യ അസർബൈജാനി വനിതാ വിപ്ലവകാരികളിൽ ഒരാളായിരുന്ന അവർ 1938-ൽ ആദ്യത്തെ അസർബൈജാനി വനിതാ കാബിനറ്റ് മന്ത്രിയായി നിയമിതയായി.
ജീവിതരേഖ
[തിരുത്തുക]ആധുനിക നഗരമായ ഷബ്രാനിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന പിരാബാദിൽ എന്ന ഗ്രാമത്തിലാണ് 1895-ൽ അയ്‌ന സുൽത്താനോവ (മുമ്പ്, മുസാബെയോവ) ജനിച്ചത്. അവർ പിന്നീട് ബോൾഷെവിക് വിപ്ലവകാരിയും റിപ്പബ്ലിക്കിന്റെ പരമോന്നത ഭരണസമിതിയായ അസർബൈജാനിലെ പീപ്പിൾസ് കമ്മീഷണർമാരുടെ കൗൺസിൽ ചെയർമാനുമായിത്തീർന്ന ഗസൻഫർ മുസബെക്കോവിന്റെ സഹോദരിയായിരുന്നു. 1912-ൽ, അവൾ ബാക്കുവിലെ സെന്റ് നിനോ ജിംനേഷ്യത്തിൽ നിന്ന് ബിരുദം നേടി, പിന്നീട് ആ സ്കൂളിൽ ഹ്രസ്വകാലം പഠിപ്പിച്ചു. 1917-ൽ അവൾ ബോൾഷെവിക് ആശയങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും[1] 1918-ൽ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും ചെയ്തു (അത് പിന്നീട് സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറി).[2] 1919-ൽ, അവർ അസ്ട്രഖാനിലേക്കും,[3] തുടർന്ന് മോസ്കോയിലേക്കും മാറുകയും, അവിടെ റഷ്യയിലെ പീപ്പിൾസ് കമ്മീഷറിയറ്റ് ഓഫ് റഷ്യ ഫോർ ഫോറിൻ അഫയേഴ്സിന്റെ മിഡിൽ ഈസ്റ്റേൺ ബ്യൂറോയിൽ ജോലി ചെയ്തു. 1920-ൽ അവർ ഇതിനകം സോവിയറ്റ് യൂണിയൻറെ ഭാഗമായ അസർബൈജാനിലേക്ക് മടങ്ങിക്കൊണ്ട് 1930 വരെ സ്ത്രീകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഭരണപരമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.[4] 1923-ൽ, സ്ത്രീ വിമോചനം ലക്ഷ്യമിട്ടുള്ള ഒരു കമ്മ്യൂണിസ്റ്റ് മാസികയായ ഷാർഗ് ഗാഡിനിയുടെ ചീഫ് എഡിറ്ററായി ജോലിയ ചെയ്തു.[5]
അവലംബം
[തിരുത്തുക]- ↑ Məhərrəm Zülfüqarlı. "Sovet dövrünün heykəlləri: Ayna Mahmud qızı Sultanova" // 525-ci qəzet. — 15 April 2009.
- ↑ Мамедов С. Страницы жизни. — Б.: Ишыг, 1973. — С. 47. — 116 с.
- ↑ Мамедов С. Страницы жизни. — Б.: Ишыг, 1973. — С. 47. — 116 с.
- ↑ Коллективизация сельского хозяйства в Азербайджане / Под ред. Дж. Б. Кулиева. — Б.: Элм, 1982. — Т. I. — С. 296. — 321 с.
- ↑ Мамедов С. Страницы жизни. — Б.: Ишыг, 1973. — С. 47. — 116 с.