അയ്യൂബി ദർഗ്ഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സലാഹുദ്ദീൻ ദർഗ്ഗ
ضريح صلاح الدين الأيوبي
Damascus-SaladinTomb.jpg
ദർഗ്ഗാ കവാടം
അടിസ്ഥാന വിവരങ്ങൾ
തരംസ്മാരകസൗധം
വാസ്തുശൈലിഅയ്യൂബിദ്, ഓട്ടോമൻ
സ്ഥാനംസിറിയ ഡമസ്കസ്, സിറിയ
നിർദ്ദേശാങ്കംCoordinates: 33°30′43.6″N 36°18′21.36″E / 33.512111°N 36.3059333°E / 33.512111; 36.3059333
Completed1196
നവീകരിച്ചത്1898

സൈന്യാധിപൻ, സുൽത്താൻ, മുസ്ലിം ആത്മീയവാദി എന്ന നിലകളിൽ പ്രശസ്തനായിരുന്ന സലാഹുദ്ദീൻ അയ്യൂബിയുടെ സ്മാരകാർത്ഥം പണിത ശവ കുടീര സൗധമാണ് ഇത്. ഉമ്മയദ് പള്ളിയോടനുബന്ധിച്ച സലാഹുദ്ദീൻറെ കല്ലറ അകത്തു വരത്തക്ക രീതിയിലാണ് ഇത് നിർമ്മിച്ചത്.[1] സലാഹുദ്ദീന്റെ മരണ ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് ഇതിൻറെ നിർമ്മാണം പൂർത്തിയായത്.[2] ഓട്ടോമൻ ഭരണത്തിൽ ഈ കുടീരം പുതുക്കപ്പെട്ടു.

മരത്തിൽ തീർത്ത കല്ലറയ്ക്കു അരികിലായി പ്രതീതാത്മകമായി അലംകൃതമായ മറ്റൊരു മാർബിൾ കല്ലറയും സ്ഥിതി ചെയ്യുന്നു. ജറുസലം യുദ്ധ തടവുകാരെ വിട്ടയച്ച സലാഹുദ്ദീൻറെ മഹാമനസ്കതയ്ക്കു ആദരവായി ജർമ്മൻ രാജാവ് കൈസർ വില്യം രണ്ടാമൻ സമ്മാനിച്ചതാണിത്.[3]


അവലംബം[തിരുത്തുക]

  1. .Moaz, Abd Al-Razzaq; Takieddine, Zena. "Mausoleum of Saladin (Salah al-Din)". Museum With No Frontiers. Retrieved 12 April 2010
  2. Mannheim, 2001, p.88
  3. Man, 2015, p.264
"https://ml.wikipedia.org/w/index.php?title=അയ്യൂബി_ദർഗ്ഗ&oldid=3011236" എന്ന താളിൽനിന്ന് ശേഖരിച്ചത്