അയ്യമ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊച്ചി താലൂക്കിൽ, വൈപ്പിൻ ബ്ലോക്കിൽ, കുഴുപ്പള്ളി വില്ലേജിൽ, കുഴുപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം ആണ് അയ്യമ്പിള്ളി. കിഴക്ക് വീരൻ പുഴയും, പടിഞ്ഞാർ അറബിക്കടലും, വടക്ക് പള്ളിപ്പുറം പഞ്ചായത്തും, തെക്ക് എടവനക്ക് പഞ്ചായത്തും ആണ് അതിരുകൾ. തെക്ക് നിന്നും വടക്കോട്ട് 2 കിലോമീറ്റർ നീളവും, കിഴക്ക് നിന്നും പടിഞ്ഞാറോട് 4 കിലോമീറ്റർ നീളവും കാണും. അയ്യമ്പിള്ളി എന്ന് പറയുന്ന സ്ഥലത്തിന്റെ 70% വും വെള്ളമാണ് ഒരു 30% മാത്രമേ കര ഉണ്ടാവുകയുള്ളു. ഇവിടെ ഒരു എംബിഎ കോളേജ്, ഒരു ആർട്സ് കോളേജ്, ഒരു ഹൈസ്കൂൾ, 2 ലോവർ പ്രൈമറി സ്കൂൾ കൂടാതെ നിരവധി അഗൻവാടികൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട്. കൂടാതെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പിന്നെ ഗവണ്മെന്റ് ഹെൽത്ത്സെന്റർ എന്നിവയുണ്ട്. വൈപ്പിൻ കരയിലേക്കുള്ള ഇലക്ട്രിസിറ്റി സബ് സ്റ്റേഷൻ ഇവിടെ സ്ഥിതിചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=അയ്യമ്പിള്ളി&oldid=3330895" എന്ന താളിൽനിന്ന് ശേഖരിച്ചത്