അയ്യമ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അയ്യമ്പാറ
Ayyampara.JPG
Naming
Language of nameമലയാളം
Geography
Locationകോട്ടയം, കേരളം
Parent rangeപശ്ചിമഘട്ടം

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽനിന്ന് 11 കിലോ മീറ്റർ അകലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അയ്യമ്പാറ. നാൽപത് ഏക്കറോളം വിശാലതയിൽ പരന്നുകിടക്കുന്ന പാറയാണ് ഇവിടത്തെ പ്രധാന പ്രത്യേകത. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ടിൽ നിന്നും മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗർത്തമാണുള്ളത്. താഴ്‌വാരങ്ങളിൽ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി ഇടക്കിടെ കാണാം. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളിൽ അയ്യമ്പാറയിലെ കാഴ്ചകളൊക്കെ കണ്ണിന് കുളിരേകുന്നവയാണ്. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന മലമടക്കുകൾക്കിടയിൽ തെളിയുന്ന ഈരാറ്റുപേട്ടയുടെ വിദൂര കാഴ്ചയും പ്രസിദ്ധമായ ഇല്ലിക്കൽകല്ലും ഇവിടെ നിന്നാൽ ദൃശ്യമാണ്. ചൂട് കുറവുള്ളതിനാൽ വൈകുന്നേരങ്ങളിലാണ് സഞ്ചാരികളേറെയും ഇവിടെയെത്തുന്നത്.

വഴി[തിരുത്തുക]

ഈരാറ്റുപേട്ട-വാഗമൺ വഴിയിൽ തീക്കോയിയിൽനിന്ന് തിരിഞ്ഞ് തലനാട് മൂന്നിലവു റോഡിലൂടെ ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ അയ്യമ്പാറയിലെത്താം.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അയ്യമ്പാറ&oldid=3764116" എന്ന താളിൽനിന്ന് ശേഖരിച്ചത്