അയ്മനം ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയ്മനം ജോൺ
ജനനം(1953-04-10)ഏപ്രിൽ 10, 1953
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)സാറാമ്മ ജോൺ
കുട്ടികൾസോനാ ജോൺ
സ്വപ്നാ മേരി ജോൺ
ജേക്കബ് ജോൺ

മലയാള ചെറുകഥാകൃത്താണ് അയ്മനം ജോൺ (ജനനം: 10 ഏപ്രിൽ 1953). ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകങ്ങൾ എന്ന കൃതിക്ക് 2017 ലെ ഏറ്റവും മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

1953-ൽ അയ്‌മനത്ത്‌ ജനിച്ചു. കോട്ടയം സി. എം. എസ്‌. കോളജിൽ വിദ്യാർത്ഥിയായിരിക്കവേ, 1972-ൽ മാതൃഭൂമി വിഷുപതിപ്പ്‌ സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘ക്രിസ്‌മസ്‌ മരത്തിന്റെ വേര്‌’ എന്ന കഥയിലൂടെ കഥാസാഹിത്യത്തിൽ രംഗപ്രേവേശം. പിൽക്കാലത്ത്‌ നീണ്ട ഇടവേളകൾ വിട്ട്‌ എഴുതിയ കുറച്ചു മാത്രം കഥകൾ. ക്രിസ്‌മരത്തിന്റെ വേര്‌‘ എന്ന പേരിൽ ഏകകഥാസമാഹാരം.[1]ജോണിന്റെ ഓർമ്മകളുടെ പുസ്തകമാണ് 'എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ'. സ്വന്തം നാടായ അയ്മനത്തെയും കോട്ടയത്തെയും താൻ നടത്തിയ ദേശാടനങ്ങളെയും കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ഓഡിറ്റ്‌ വകുപ്പിൽ സീനിയർ ഓഡിറ്റ്‌ ഓഫീസറായി വിരമിച്ചു.

കൃതികൾ[തിരുത്തുക]

കഥാസമാഹാരങ്ങൾ

  • ക്രിസ്മസ് മരത്തിന്റെ വേര്
  • എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ
  • ചരിത്രം വായിക്കുന്ന ഒരാൾ
  • ഒന്നാം പാഠം ബഹിരാകാശം
  • ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം
  • മഹർഷിമേട് മാഹാത്മ്യം
  • എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ (ഓർമ്മ)
  • വാക്കിന്റെ വഴിയാത്രകൾ ( ഓർമ്മ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം കായേൻ - 2021[2]
  • 1972 മുുൽ 2015 വരെ എഴുതിയ കഥകൾ ഉൾക്കൊണ്ട ' അയ്മനം ജോണിന്റെ കഥകൾ ' എന്ന പുസ്തകത്തിന് ചെറുകഥയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം (2017)
  • ഓടക്കുഴൽ അവാർഡ് (2017)
  • എംപി.പോൾ പുരസ്കാരം (2017).

അവലംബം[തിരുത്തുക]

  1. "അയ്‌മനം ജോൺ". www.puzha.com. Archived from the original on 2016-02-13. Retrieved 13 ഓഗസ്റ്റ് 2014.
  2. "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-28. Retrieved 27 ജൂലൈ 2022.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=അയ്മനം_ജോൺ&oldid=3939567" എന്ന താളിൽനിന്ന് ശേഖരിച്ചത്