അയോർട്ടോ ഇലിയാക് ഒക്ലൂസീവ് ഡിസീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയോർട്ടോയിലിയാക് ഒക്ലൂസീവ് ഡിസീസ്
Gray531.png
Plate from Gray's Anatomy showing the abdominal aorta and the common iliac arteries.
സ്പെഷ്യാലിറ്റികാർഡിയോളജി Edit this on Wikidata
ലെറിഷ് സിൻഡ്രോം ബാധിച്ച അയോർട്ടയുടെ ഫ്ലൂറോസ്കോപിക് ചിത്രം

അബ്ഡോമിനൽ അയോർട്ട കോമൺ ഇലിയാക് ധമനിയായി മാറുന്ന ഭാഗത്ത് രക്ത സഞ്ചാരത്തിനു തടസമുണ്ടാകുന്ന അവസ്ഥയാണ് ലെറിഷ് സിൻഡ്രോം (Leriche's syndrome) എന്നു കൂടി അറിയപ്പെടുന്ന അയോർട്ടോയിലിയാക് ഒക്ലൂസീവ് ഡിസീസ് (aortoiliac occlusive disease).

ലക്ഷണങ്ങൾ[തിരുത്തുക]

പുരുഷന്മാരിൽ ഈ രോഗം മൂന്ന് ലക്ഷണങ്ങളോടെ കാണിക്കുന്നു

 1. തുടയിലും നിതംബത്തിലും അനുഭവപ്പെടുന്ന ക്ലോഡിക്കേഷൻ (claudication- ധമനികളിൽ ഉണ്ടാകുന്ന തടസ്സം മൂലം വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദന)
 2. ഫെമറൽ പൾസ് കുറയുകയോ തീർത്തും ഇല്ലാതാവുകയോ ചെയ്യുക
 3. ഉദ്ധാരണക്കുറവ്

ഈ ലക്ഷണങ്ങൾ ഒരുമിച്ച് കാണുന്നതിനെ ലെറിഷ് സിൻഡ്രോം എന്ന് വിളിക്കുന്നു.[1] രോഗത്തിന്റെ വ്യാപനവും തീവ്രതയുമനുസരിച്ച് മാംസപേശികൾക്കുണ്ടാകുന്ന അട്രോഫി, കാലുകളിൽ മുറിവുകൾ ഉണങ്ങാാൻ താമസം, ക്രിട്ടിക്കൽ ലിംബ് ഇസ്കീമിയ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

രോഗനിർണ്ണയം[തിരുത്തുക]

രോഗിയുടെ ശരീര പരിശോധനയിൽ ദുർബലമായ ഫെമറൽ പൾസും ആങ്കിൾ -ബ്രേക്കിയൽ ഇൻഡെക്സ് കുറഞ്ഞിരിക്കുന്നതും ശ്രദ്ധേയമായിരിക്കും. ഈ രോഗനിർണയം സ്ഥിരീകരിക്കാൻ കളർ ഡ്യൂപ്ലക്സ് സ്കാൻ വഴി സാധിക്കും. ഡിജിറ്റൽ സബ്ട്രാക്ഷൻ ആഞ്ജിയോഗ്രാഫി രോഗനിർണയത്തിനും ചികിത്സയ്ക്കും സഹായിക്കുന്ന മറ്റൊരു ഉപാധിയാണ്.[2] ശസ്ത്രക്രിയ ആവശ്യമായി വരുന്ന അവസ്ഥകളിൽ മാത്രമേ ഈ രോഗനിർണയ/ചികിത്സാ രീതി ഉപയോഗിക്കാറുള്ളൂ. [2]

ചികിത്സ[തിരുത്തുക]

ആൻജിയോപ്ലാസ്റ്റിയോ രക്തക്കുഴലിലേക്കുള്ള ബൈപാസോ വഴി രക്തക്കുഴലിനുള്ള തടസം നീക്കുകയാണ് ചികിത്സാരീതി.

ചരിത്രം[തിരുത്തുക]

ഈ അവസ്ഥ ആദ്യമായി വിവരിച്ചത് 1914-ൽ റോബർട്ട് ഗ്രഹാം ആണ്. [6] [7] 18ആം നൂറ്റാണ്ടിൽ ജോൺ ഹണ്ടർ അതിറോ സ്ക്ലീറോസിസ് ബാധിച്ച അയോർട്ടിക് ബൈഫർക്കേഷൻ ശവച്ഛേദനം ചെയ്തത് ഹണ്ടേറിയ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ മൂന്ന് ലക്ഷണങ്ങളുടെ കൂട്ടമായി ഇതിനെ രേഖപ്പെടുത്തിയത് റെനെ ലെറിഷ് എന്ന ഫ്രെഞ്ച് സർജനാണ്. [8] ഈ രോഗം ബാധിച്ച 30 വയസുള്ള ഒരു രോഗി ചികിത്സയ്ക്ക് ശേഷം വേദന കൂടാതെ നടന്നതും ഉദ്ധാരണ ശേഷി തിരികെ കിട്ടിയതും ലെറിഷ് രേഖപ്പെടുത്തി. [9]

ഇതും കാണുക[തിരുത്തുക]

 • ക്ലോഡികേഷൻ
 • പെരിഫറൽ ആർട്ടറിയൽ ഡിസീസ്

അവലംബങ്ങൾ[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-05-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-05-21.
 2. 2.0 2.1 F. Charles Brunicardi; Dana K. Andersen; Timothy R. Billiar (5 June 2014). Schwartz's Principles of Surgery, 10th edition. McGraw-Hill Education. ISBN 978-0-07-180092-1.
 3. McKinsey JF (1995). "Extra-anatomic reconstruction". Surg. Clin. North Am. 75 (4): 731–40. PMID 7638717.
 4. "Axillofemoral bypass graft in a spinal cord injured patient with impending gangrene". The Journal of the American Paraplegia Society. 17 (4): 171–6. 1994. PMID 7869060.
 5. McKinsey JF (1995). "Extra-anatomic reconstruction". Surg. Clin. North Am. 75 (4): 731–40. PMID 7638717.
 6. Graham, Robert (1814). "Case of Obstructed Aorta". Med. Chir. Tr. 5: 297.
 7. JAWOR, WJ; PLICE, SG (10 May 1952). "Thrombotic obliteration of the abdominal aorta; report of a case". Journal of the American Medical Association. 149 (2): 142–3. doi:10.1001/jama.1952.72930190007009b. PMID 14917575.
 8. synd/2747 at Who Named It?
 9. Leriche, R; Morel, A (February 1948). "The Syndrome of Thrombotic Obliteration of the Aortic Bifurcation". Annals of Surgery. 127 (2): 193–206. doi:10.1097/00000658-194802000-00001. PMC 1513778. PMID 17859070.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

തരംതിരിവ്
ബാഹ്യ റിസോഴ്സുകൾ