അയേഴ്സ് റോക്ക് വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ayers Rock Airport
Connellan Airport
Ayers Rock Airport.jpg
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർVoyages Indigenous Tourism Australia Pty Ltd
സ്ഥലംYulara[1]
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം1 ft / 496 m
നിർദ്ദേശാങ്കം25°11′10″S 130°58′32″E / 25.18611°S 130.97556°E / -25.18611; 130.97556Coordinates: 25°11′10″S 130°58′32″E / 25.18611°S 130.97556°E / -25.18611; 130.97556
Map
YAYE is located in Northern Territory
YAYE
YAYE
Location in the Northern Territory
Runways
Direction Length Surface
m ft
13/31 2 8,527 Asphalt
Statistics (2010-11[2])
Passengers309
Aircraft movements4
Sources: Australian AIP and aerodrome chart[3] Passengers and movements from BITRE[4]

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സിൽ നിന്ന് 463 കിലോമീറ്റർ (288 മൈൽ) (5 മണിക്കൂർ ഡ്രൈവ്) അകലെ യുലാരയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു വിമാനത്താവളമാണ് അയേഴ്സ് റോക്ക് വിമാനത്താവളം. (കോനെല്ലൻ എയർപോർട്ട് എന്നും അറിയപ്പെടുന്നു) (IATA: AYQ, ICAO: YAYE). ഓരോ വർഷവും ശരാശരി 300,000 യാത്രക്കാർ ഈ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നു.[4]

ചരിത്രം[തിരുത്തുക]

1942-ൽ കോന്നല്ലൻ എയർവേയ്‌സ് സ്ഥാപിച്ചുകൊണ്ട് ഉലുരുവിലെ യഥാർത്ഥ കോന്നല്ലൻ വിമാനത്താവളം ആരംഭിച്ചത് എഡ്വേഡ് കോന്നല്ലൻ ആണ്. 1950-കളിൽ ആരംഭിച്ച ഉലുരുവിന്റെ അടിത്തറയോട് ചേർന്നുള്ള ടൂറിസം ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. താമസവുമായി ബന്ധപ്പെട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉലുരുവിന്റെ അടിത്തട്ടിൽ നിന്ന് നീക്കം ചെയ്ത് ദേശീയ ഉദ്യാനത്തിന് പുറത്ത് പുനഃസ്ഥാപിക്കാൻ 1970 കളുടെ തുടക്കത്തിൽ തീരുമാനിച്ചു.

1975-ൽ ദേശീയോദ്യാനത്തിന്റെ വടക്കൻ അതിർത്തിക്കപ്പുറത്ത് 104 ചതുരശ്ര കിലോമീറ്ററും ഉലുരുവിൽ നിന്ന് 15 കിലോമീറ്ററും അകലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി അംഗീകരിച്ചു. ഒപ്പം ഒരു പുതിയ വിമാനത്താവളത്താവളവും യുലാര എന്ന പ്രദേശവും നിലവിൽ വന്നു. 1984 അവസാനത്തോടെ പുതിയ സൗകര്യങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമായി. 2000 ഓഗസ്റ്റ് 6-ന് ന്യൂസിലാന്റിലെ ഓക്‌ലാൻഡ് വിമാനത്താവളത്തിൽ നിന്ന് ഒരു ആൻസെറ്റ് ഓസ്ട്രേലിയ എയർബസ് എ 320 സിഡ്‌നി ഒളിമ്പിക്കിന്റെ ദീപശിഖയുമായി എത്തി. അവിടെ നിന്നും ഉലുരുവിനു ചുറ്റും ദീപശിഖയുമായി ഓടിയ ശേഷം ഔപചാരിക സ്വീകരണം നൽകി.

സൗകര്യങ്ങൾ[തിരുത്തുക]

ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകൾക്കായി അയേഴ്സ് റോക്ക് എയർപോർട്ടിൽ ഒരു പ്രധാന ടെർമിനൽ ഉണ്ട്. അയേഴ്സ് റോക്ക് വിമാനത്താവളത്തിലെ റൺവേ 2,599 മീ × 30 മീ (8,527 അടി × 98 അടി) ആണ്. ഇതിന് ലളിതവും സിംഗിൾ സ്റ്റേജ് ലൈറ്റിംഗ് സംവിധാനവും ടി-വാസിസും (T-VASIS) ഉണ്ട്. അയേഴ്സ് റോക്ക് എയർപോർട്ട് പരിപാലിക്കുന്ന ഏറ്റവും വലിയ വിമാനം വിർജിൻ ഓസ്‌ട്രേലിയ പ്രവർത്തിപ്പിക്കുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ്.

വിമാനങ്ങളും ലക്ഷ്യസ്ഥാനങ്ങളും[തിരുത്തുക]

വിമാനകമ്പനിലക്ഷ്യസ്ഥാനം
ജെറ്റ് എയർവേയ്സ് ബ്രിസ്ബെയിൻ, മെൽബൺ, സിഡ്നി
ക്വാണ്ടാസ് അഡ്‌ലെയിഡ്, ഡാർവിൻ
ക്വാണ്ടാസ്‌ലിങ്ക് ആലീസ് സ്പ്രിംഗ്സ്, കെയ്‌ൻസ്
വെർജിൻ ഓസ്ട്രേലിയ സിഡ്നി

പ്രധാന നഗരങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾ ലഭ്യമാണെങ്കിലും, വിമാനത്താവളത്തിന്റെ പ്രധാന ഉപയോക്താക്കൾ ലൈറ്റ് എയർക്രാഫ്റ്റുകളാണ്. കൂടാതെ, വിവിധ സ്വകാര്യ ചാർട്ടർ ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്ന നിരവധി മനോഹരമായ ഫ്ലൈറ്റുകളുണ്ട്.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. "Place Names Register Extract for "Connellan Airport"". NT Place Names Register. Northern Territory Government. ശേഖരിച്ചത് 15 June 2019.
  2. Fiscal year 1 July - 30 June
  3. YAYE – Ayers Rock/Connellan (PDF). AIP En Route Supplement from Airservices Australia, effective 15 August 2019, Aeronautical Chart Archived 10 April 2012 at the Wayback Machine.
  4. 4.0 4.1 "Airport Traffic Data 1985-86 to 2010-11". Bureau of Infrastructure, Transport and Regional Economics (BITRE). May 2012. മൂലതാളിൽ നിന്നും 24 March 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 May 2012. Refers to "Regular Public Transport (RPT) operations only"

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Media related to Ayers Rock Airport at Wikimedia Commons