Jump to content

അയുത്തായ ചരിത്ര ഉദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയുത്തായ ചരിത്ര ഉദ്യാനം
പ്രമാണം:Ayuthistparkmap.png, Ayutthaya Historical Park (44638637840).jpg
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംതായ്‌ലാന്റ് Edit this on Wikidata
Area289 ha (31,100,000 sq ft)
IncludesWat Mahathat, Wat Phra Ram, Wat Phra Sri Sanphet, Wat Ratchaburana Edit this on Wikidata
മാനദണ്ഡം(iii) Edit this on Wikidata[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്576 576
നിർദ്ദേശാങ്കം14°21′06″N 100°33′27″E / 14.351626°N 100.5575086°E / 14.351626; 100.5575086
രേഖപ്പെടുത്തിയത്1991 (15th വിഭാഗം)

തായ്ലന്റിലെ അയുത്തായ രാജ്യവംശത്തിന്റെ തലസ്ഥാനമായിരുന്ന അയുത്തായ നഗരത്തിന്റെ ശേഷിപ്പുകളുള്ള പ്രദേശമാണ് അയുത്തായ ചരിത്ര ഉദ്യാനം (Thai: อุทยานประวัติศาสตร์พระนครศรีอยุธยา (Pronunciation)) എന്ന് അറിയപ്പെടുന്നത്. 1351-ൽ അയുത്തായ രാജാവായിരുന്ന രാമാഥിബോധി ഒന്നാമനാണ് ഈ നഗരം സ്ഥാപിച്ചത്.[a] 1569-ൽ ഈ നഗരത്തെ ബർമ്മക്കാർ അധീനതയിലാക്കി. വിലപിടിപ്പുള്ള പല വസ്തുക്കൾക്കും, കലാസൃഷ്ടികൾക്കുമെല്ലാം ഈ കാലയളവിൽ നാശം സംഭവിക്കുകയുണ്ടായി."[2]:42–43 1767-ൽ ബർമീസ് സേന, നഗരത്തെ തകർത്തുകളയുകയാണ് ഉണ്ടായത്.[3]

1969 -ൽ തായ്‌ലാന്റ്റിലെ ലളിതകലാ വിഭാഗം ഈ നഗരത്തിലെ കലാസൃഷ്ടികളെ പുനഃരുദ്ധരിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പിന്നീട് 1976-ൽ ഈ പ്രദേശത്തിന് ചരിത്ര ഉദ്യാന പദവി ലഭിച്ചതോട്കൂടി ഈ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി. ചരിത്ര നഗരത്തിന്റെ ഒരു ഭാഗത്തെ, 1991-ൽ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[4]

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/576. {{cite web}}: Missing or empty |title= (help)
  2. Chakrabongse, C., 1960, Lords of Life, London: Alvin Redman Limited
  3. "Historic City of Ayutthaya - UNESCO World Heritage Centre". UNESCO World Heritage Centre. Retrieved 24 August 2012.
  4. "Ayutthaya, Thailand". KhaoSanRoad.com. Archived from the original on 27 January 2013. Retrieved 25 August 2012.