അയിലക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അയിലക്കാട്

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ എടപ്പാൾ ഗ്രാമപഞ്ചായത്തിൽ എടപ്പാൾ വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് അയിലക്കാട്.

വിവരണം[തിരുത്തുക]

പേരിനുപിന്നിൽ[തിരുത്തുക]

മുൻപ് ജനവാസമില്ലാതെ കാട് പിടിച്ച ഒരു പ്രദേശം അകിലവും കാട് എന്ന അർത്ഥത്തിലും അതല്ല അകിൽ (ചന്ദനം ) അകിൽ കാട് എന്ന പേരിൽ നിന്നുമാണ് അയിലക്കാട് എന്ന ദേശനാമമുണ്ടായതാണന്നാണ് ചരിത്രം.

അയിലക്കാട് ഗ്രാമത്തെ കുറിച്ച് ഗിരീഷ്, സി ജിനീഷ്.സി എന്നീ സഹോദരങ്ങൾ "നാട്ടുവഴിയിലൂടെ" എന്നൊരു വിഡിയോ ഡോക്യുമെന്റ്റിയും തയ്യാറാക്കിയിട്ടുണ്ട്.

അയ്യപ്പൻകാവ് ക്ഷേത്രം[തിരുത്തുക]

അയിലക്കാട് അയ്യപ്പൻക്കാവ് ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ പൂർവ്വകാല നാമം തലപ്പുള്ളി ശ്രീ ധർമ്മശാസ്താക്ഷേത്രം എന്നാണ്. കൊഴുക്കുള്ളി തറവാട്ടുക്കാരാണ് ക്ഷേത്ര ഉരാളൻമാർ. പുരാതന കാലത്ത്ചമ്പ്രമാണം ദേവസ്വത്തിന് കീഴിലുൾപ്പെട്ടിരുന്ന ഈ ക്ഷേത്രം ഇപ്പോൾ നാട്ടുകാരുൾപ്പെട്ട ഭരണസമിതിയാണ് ഇപ്പോൾ മുൻപോട്ട് കൊണ്ട് പോകുന്നത്.

വ്യക്തികൾ,സ്ഥാപനങ്ങൾ[തിരുത്തുക]

കാളപൂട്ട് മത്സരങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി മുഹമ്മദ് ഹാജിയുടെ പേരിലൂടേയും അയിലക്കാട് ഗ്രാമം ശ്രദ്ധ നേടുന്നുണ്ട്.

ഗ്രാമത്തെ അക്ഷരം പഠിപ്പിച്ച ദേശത്തെ പ്രധാന വിദ്യാലയം അയിലക്കാട് എ.എം.എൽ.പി സ്കൂളാണ്. ഒരു പ്രധാനപെട്ട തീർത്ഥാടന കേന്ദ്രമായ മുസ്ലിം പള്ളിയും ഗ്രാമത്തെ പ്രസിദ്ധമാക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അയിലക്കാട്&oldid=4024350" എന്ന താളിൽനിന്ന് ശേഖരിച്ചത്