അയല
അയല | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | Scombrini
|
Genus: | |
Species: | R. kanagurta
|
Binomial name | |
Rastrelliger kanagurta (Cuvier, 1816)
|
ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ഭക്ഷ്യയോഗ്യവും പോഷക സമൃദ്ധവുമായ ഒരു മത്സ്യമാണ് അയല. ഏഷ്യയിലെ പ്രത്യേകിച്ചും തെക്ക്-കിഴക്കനേഷ്യയിലെ ജനങ്ങളുടെ മീൻ വിഭവങ്ങളിൽ ഒന്നാണിത്. കേരളതീരങ്ങളിലും സുലഭമായതിനാൽ മലയാളി തീൻമേശയിലെ ഒരിനമാണ് അയല. ഇംഗ്ലീഷിൽ Indian Mackerel എന്നറിയപ്പെടുന്നു. Mackerel എന്നറിയപ്പെടുന്ന അയലയുടെ വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടു്[1].
പ്രായപൂർത്തിയായ അയലക്ക് 25 സെ.മി. നീളമുണ്ടാകും. അപൂർവ്വമായി 35 സെ.മി. നീളം വരെ കാണാറുണ്ടു്.


പോഷകങ്ങൾ
[തിരുത്തുക]മത്സ്യങ്ങൾ പോഷക സമൃദ്ധമാണ്. ഇവയിൽ ധാരാളം പ്രോടീൻ അഥവാ മാംസ്യം, വിറ്റാമിൻ, ധാതുക്കൾ, ഒമെഗാ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. ഇവയിൽ ഊർജം, പൂരിത കൊഴുപ്പ് എന്നിവ കുറവാണ്.
100 ഗ്രാം അയലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ താഴെ കൊടുക്കുന്നു.
പ്രോടീൻ/മാംസ്യം - 23 grams
കൊഴുപ്പ്/ഫാറ്റ് - 9 grams
പൂരിത കൊഴുപ്പ് - 3 grams
സോഡിയം - 95 mg
കാൽസ്യം - 26 mg
അയൺ (ഇരുമ്പ്)- 1 mg
മഗ്നീഷ്യം - 76 mg
പൊട്ടാസ്യം - 459 mg
സെലിനിയം - 44.1µg
വിറ്റാമിൻ ഡി - 10 micrograms
വിറ്റാമിൻ ബി 12 - 8.71 micrograms.
അവലംബം
[തിരുത്തുക]- ↑ Froese, Rainer, and Daniel Pauly, eds. (2009). "Rastrelliger Kanagurta" in ഫിഷ്ബേസ്. September 2009 version.
പുറംകണ്ണികൾ
[തിരുത്തുക]- അയല പോഷകാംശ വിവരങ്ങൾ
- അയലക്കു് വേണ്ടിയുള്ള മത്സ്യബന്ധനം Archived 2009-07-10 at the Wayback Machine