അയക്കൂറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Narrow-barred Spanish mackerel. King Mackerel (South Africa)
Sccom u0.gif
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. commerson
Binomial name
Scomberomorus commerson
(Lacépède, 1800)

സ്കോംബെറോമോറിഡേ (Scomberomoridae) മത്സ്യകുടുംബത്തിൽപ്പെടുന്ന ഒരു സമുദ്രജലമത്സ്യമാണ് അയക്കൂറ(Seer fish). (ശാസ്ത്രീയനാമം: Scomberomorus commerson)[1] നെയ്മീൻ, ചുംബും തുടങ്ങിയ പേരിലും അറിയപ്പെടുന്നു.[2]

വിതരണം[തിരുത്തുക]

സ്കോംബെറോമോറസ് കൊമെഴ്സൻ (Scomberomorus commercen) എന്നാണിതിന്റെ ശാസ്ത്രീയ നാമം. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ, മലയ, ഓസ്ട്രേലിയ, ഫിലിപ്പീൻസ്, തായ്‌വാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കടുത്തുള്ള സമുദ്രങ്ങളിലാണ് അയക്കൂറ ധാരാളമായുള്ളത്.

ശാരീരിക പ്രത്യേകതകൾ[തിരുത്തുക]

സാധാരണമായി 150-200 സെ.മീ. നീളത്തിൽ വളരുന്ന അയക്കൂറയ്ക്ക് 20-25 കി.ഗ്രാം വരെ തൂക്കമുണ്ടായിരിക്കും. അയക്കൂറയുടെ മുതുകുഭാഗത്തിന് കറുപ്പുകലർന്ന നീലനിറവും ഉദരഭാഗത്തിന് വെള്ളിയുടെ നിറവുമാണ്. പാർശ്വഭാഗങ്ങളിൽ വീതികുറഞ്ഞ ചാരനിറം കലർന്ന കറുത്ത വരകളുണ്ട്. കുറുകെയുള്ള ഇത്തരം വരകളധികവും പാർശ്വരേഖയ്ക്കു താഴെയായിട്ടാണ് കാണുന്നത്. അയക്കൂറയ്ക്ക് മേൽത്താടിയിലും കീഴ്ത്താടിയിലും ബലമുള്ള കൂർത്ത പല്ലുകളുണ്ട്; കീഴ്ത്താടിയിൽ 10-15 ഉം മേൽത്താടിയിൽ 11-26 ഉം. കീഴ്ത്താടിയിലെ പിൻഭാഗത്തുള്ള പല്ലുകൾ വളരെച്ചെറുതാണ്.

അയക്കൂറയുടെ ഒന്നാം പൃഷ്ഠപത്ര (dorsal fin) ത്തിലെ മുള്ളുകളുടെ അഗ്രം അല്പം കൂർത്തതും മുള്ളുകൾ തമ്മിൽ യോജിപ്പിക്കുന്ന നേരിയ പാടയിൽനിന്ന് കവിഞ്ഞു സ്ഥിതിചെയ്യുന്നതുമാണ്. രണ്ടാം പൃഷ്ഠപത്രത്തിന്റെ ഉയരം പിന്നിലേക്കു പോകുംതോറും ക്രമേണ കുറഞ്ഞുവരുന്നു. പ്രാച്യപത്രങ്ങൾ (ventral fin) വലിപ്പം കുറഞ്ഞതാണ്. അംസപത്രങ്ങളുടെ (pectoral fins) അഗ്രം കൂർത്തിരിക്കും. പുച്ഛപത്രം (caudal fin) രണ്ടായി പിരിഞ്ഞിരിക്കുന്നു. പാർശ്വരേഖ (lateral fin) തുടക്കം മുതൽ ഏതാണ്ട് രണ്ടാമത്തെ പൃഷ്ഠപത്രം വരെ ശരീരത്തിന്റെ പകുതിക്കു മുകളിലായും ക്രമേണ കീഴോട്ടു വളഞ്ഞു തിരശ്ചീനമായും പോവുന്നു.

അയക്കൂറ വളരെ സ്വാദിഷ്ഠമായതിനാൽ[അവലംബം ആവശ്യമാണ്] ഭക്ഷ്യമത്സ്യങ്ങളിൽ ഒരു പ്രധാനസ്ഥാനമാണ് ഇവയ്ക്കുള്ളത്.

അവലംബം[തിരുത്തുക]

  1. http://fishbase.mnhn.fr/summary/Scomberomorus-commerson.html
  2. http://indiabiodiversity.org/species/show/233509
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അയക്കൂറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അയക്കൂറ&oldid=3531454" എന്ന താളിൽനിന്ന് ശേഖരിച്ചത്