അമൽ സിൽവ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | സമ്പത്വദുഗെ അമൽ രോഹിത സിൽവ | |||||||||||||||||||||||||||||||||||||||
ജനനം | മൊറാറ്റുവ | 12 ഡിസംബർ 1960|||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടം-കൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം-കൈ ഓഫ്ബ്രേക്ക് | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 23) | 11 മാർച്ച് 1983 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 25 ഓഗസ്റ്റ് 1988 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 39) | 3 നവംബർ 1984 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 25 ഒക്ടോബർ 1985 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 9 ഫെബ്രുവരി 2016 |
ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് അമൽ സിൽവ എന്ന പേരിലറിയപ്പെട്ടിരുന്ന സമ്പത്വദുഗെ അമൽ രോഹിത സിൽവ (ജനനം: 1960 ഡിസംബർ 12, മൊറാറ്റുവ). 1983 മുതൽ 1988 വരെ ഒൻപത് ടെസ്റ്റുകളും 20 ഏകദിനങ്ങളും കളിച്ച ഒരു ഇടം കൈയ്യൻ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്ന അദ്ദേഹം, ലങ്കയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തിട്ടുമുണ്ട്.
സ്കൂൾ തലം
[തിരുത്തുക]മൊറാറ്റുവയിലെ പ്രിൻസ് ഓഫ് വെയിൽസ് കോളേജിലെയും കൊളംബോയിലെ സെന്റ് പീറ്റേഴ്സ് കോളേജിലെയും പൂർവ്വ വിദ്യാർത്ഥിയായിരുന്നു അമൽ സിൽവ[1].
അന്താരാഷ്ട്ര കരിയർ
[തിരുത്തുക]1983 മാർച്ച് 11ന് വെല്ലിംഗ്ടണിൽ ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരമാണ് സിൽവയുടേ അരങ്ങേറ്റ മത്സരം. തന്റെ കന്നി ടെസ്റ്റ് മത്സരത്തിലെ അദ്യ ഇന്നിംഗ്സിൽ എട്ട് റൺസും രണ്ടാം ഇന്നിംഗ്സിൽ ഗോൾഡൻ ഡക്കുമായിരുന്നു സിൽവ. ആദ്യ ഇന്നിംഗ്സിൽ 39 റൺസിന്റെ ലീഡ് ഉണ്ടായിരുന്നിട്ടു കൂടിയും രണ്ടാം ഇന്നിംഗ്സിൽ വെറും 93 റൺസിന് എല്ലാവരും പുറത്തായതിനാൽ ലങ്ക ഈ മത്സരത്തിൽ ആറ് വിക്കറ്റുകൾക്കാണ് പരാജയപ്പെട്ടത്[2]. ന്യൂസിലൻഡിനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ സ്ഥിരം കീപ്പർ സ്ഥാനത്തേക്ക് ഗയ് ഡി അൽവിസും സിൽവയും തമ്മിൽ പോരാട്ടമായിരുന്നു. 1984-ൽ ഡി അൽവിസിന് പരിക്കേറ്റതിനെത്തുടർന്ന് സിൽവ ഇംഗ്ലണ്ടിൽ പര്യടനം നടത്തി. ലോർഡ്‌സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓപ്പണിംഗ് ചെയ്ത അദ്ദേഹം രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാതെ 102 റൺസ് നേടി. ഇംഗ്ലണ്ടിലെ മികച്ച പ്രകടനത്തിന്റെ മികവിൽ ഇന്ത്യയ്‌ക്കെതിരായ ലങ്കയുടേ അടുത്ത ടെസ്റ്റ് പരമ്പരയിൽ അദ്ദേഹത്തേ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ 9 ക്യാച്ചുകളും രണ്ടാം ടെസ്റ്റിൽ 8 ക്യാച്ചുകളും എടുത്ത അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും മികച്ച സ്കോറായ 111 റൺസും നേടി. പരമ്പര പൂർത്തിയായപ്പോൾ 22 പുറത്താക്കലുകൾ എന്ന ശ്രീലങ്കൻ റെക്കോർഡിനദ്ദേഹം ഉടമയായി. 1988 ഓഗസ്റ്റ് 25ന് ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഏക ടെസ്റ്റ് പരമ്പരയാണ് സിൽവയുടെ ഒടുവിലത്തെ അന്താരാഷ്ട്ര മത്സരം. ഈ കളിയിൽ ആകെ 17 റൺസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സംഭാവന[3]. ടെസ്റ്റിൽ രണ്ട് സെഞ്ച്വറിയുൾപ്പെടെ 16 ഇന്നിംഗ്സുകളിൽ നിന്നായി 25.21 ശരാശരിയോടെ 353 റൺസാണ് സിൽവ നേടിയത്.
1984 നവംബർ മൂന്നിന് കൊളംബോ പി.എസ്.എസ്. സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിന മത്സരമാണ് സിൽവയുടെ ആദ്യ ഏകദിന മത്സരം. 45 ഓവർ കളിയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന്റെ രണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാന്മാരെയും ക്യാച്ച് എടുത്ത് പുറത്താക്കിയത് സിൽവയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സിൽവ ഈ കളിയിൽ 34 പന്തുകളിൽ നിന്നായി നാല് ബൗണ്ടറികളുടെ പിൻബലത്തിൽ 21 റൺസ് നേടി. ഈ മത്സരത്തിൽ ലങ്ക 32 പന്തുകൾ ശേഷിക്കേ നാലു വിക്കറ്റുകൾക്ക് വിജയിച്ചു[4].1985-ലെ ബെൻസൺ & ഹെഡ്ജസ് ലോകസീരീസ് കപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ നേടിയ 85 റൺശാണ് ഏകദിനത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ[5]. 22.05 ശരാശരിയോടെ, 52.62 സ്ട്രൈക്ക് റേറ്റിൽ 20 കളികളിൽ നിന്നായി 441 റൺസാണ് ഏകദിനത്തിൽ ഇദ്ദേഹം സ്കോർ ചെയ്തത്. ഏകദിനത്തിൽ മൂന്ന് അർദ്ധ ശതകങ്ങൾ തികച്ച അദ്ദേഹം മൂന്ന് സ്റ്റംപിങ്ങുകൾ ഉൾപ്പടെ 20 പുറത്താക്കലുകൾ നടത്തിയിട്ടുണ്ട്[6]. 1985 ഒക്ടോബർ 25ന് ലാഹോറിൽ പാകിസ്താനുമായുള്ള മൂന്നാം ഏകദിന മത്സരമാണ് സിൽവയുടേ അവസാന ഏകദിന മത്സരം[7].
അന്താരാഷ്ട്ര ശതകങ്ങൾ
[തിരുത്തുക]ടെസ്റ്റ് ശതകങ്ങൾ
[തിരുത്തുക]അമൽ സിൽവയുടെ ടെസ്റ്റ് ശതകങ്ങൾ | |||||||
---|---|---|---|---|---|---|---|
ക്രമം | റൺസ് | മത്സരം | എതിരാളി | നഗരം രാജ്യം | വേദി | വർഷം | ഫലമായി |
1 | 102 * | 2 | ഇംഗ്ലണ്ട് | ലണ്ടൻ, ഇംഗ്ലണ്ട് | ലോർഡ്‌സ് | 1984 | സമനില |
2 | 111 | 4 | ഇന്ത്യ | കൊളംബോ, ശ്രീലങ്ക | പി സാറാ ഓവൽ | 1985 | ജയം |
അവലംബം
[തിരുത്തുക]- ↑ Cambrians field a formidable team this year Archived 2013-06-20 at Archive.is
- ↑ "Full Scorecard of Sri Lanka vs New Zealand 2nd Test 1983 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-17.
- ↑ "Full Scorecard of Sri Lanka vs England Only Test 1988 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-17.
- ↑ "Full Scorecard of New Zealand vs Sri Lanka 1st ODI 1984 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-17.
- ↑ "Full Scorecard of West Indies vs Sri Lanka 14th Match 1985 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-17.
- ↑ "Amal Silva Profile - Check Cricketer Amal Silva Rankings, Stats, Age, Career, Role and Records" (in ഇംഗ്ലീഷ്). Archived from the original on 2022-11-22. Retrieved 2020-11-17.
- ↑ "Full Scorecard of Sri Lanka vs Pakistan 3rd ODI 1985 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-17.