അമർസിങ് റാത്തോഡ്
അമർ സിംഗ് റാത്തോഡ് | |
---|---|
Subedar of Nagaur Rajkumar of Marwar
| |
മക്കൾ | |
Anup Bai | |
രാജവംശം | House of Rathore |
പിതാവ് | Gaj Singh of Marwar |
മാതാവ് | Rani Mansukhdeji |
പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യയിലെ മാർവാറിലെ മഹാരാജാ ഗജ് സിങ്ങിന്റെ മൂത്ത മകനായിരുന്നു അമർ സിംഗ് റാത്തോഡ് (30 ഡിസംബർ 1613 - 25 ജൂലൈ 1644 ജൂലൈ 1644).[1]
കുടുംബം അദ്ദേഹത്തെ പുറത്താക്കുകയും നാടുകടത്തുകയും ചെയ്ത ശേഷം അദ്ദേഹം മുഗളരുടെ സേവനത്തിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഐതിഹാസികമായ ധീരതയും യുദ്ധവീര്യവും കാരണം ചക്രവർത്തി ഉയർന്ന പദവിയിലേക്കും പീന്നീട് ചക്രവർത്തി നേരിട്ട് ഭരിച്ചിരുന്ന നഗൗർ പ്രദേശത്തിന്റെ സുബേദാറും (ഗവർണർ) ആക്കി.[1]
1644-ൽ, അനധികൃതമായി ഹാജരാകാത്തതിന് അദ്ദേഹത്തിന് പിഴ ചുമത്താനുള്ള ചക്രവർത്തിയുടെ തീരുമാനം അദ്ദേഹത്തെ പ്രകോപിപ്പിച്ചു. പിഴ ഈടാക്കാൻ വന്ന സലാബത്ത് ഖാനെ ചക്രവർത്തിയുടെ സാന്നിധ്യത്തിൽ അദ്ദേഹം കുത്തി കൊലപ്പെടുത്തി. രാജസ്ഥാൻ, പശ്ചിമ ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ചില ജനപ്രിയ നാടോടി ഗീതങ്ങളിൽ അദ്ദേഹം പരാമർശിക്കപ്പെടുന്നു.[2]
ജീവിതരേഖ
[തിരുത്തുക]മാർവാറിലെ രാജാ സൂർ സിങ്ങിന്റെ മൂത്ത മകനായ കുൻവർ ഗജ് സിങ്ങിന്റെ മകനായി 1613 ഡിസംബർ 30നാണ് അമർ സിംഗ് ജനിച്ചത്.[3][4] പാലിയിലെ സംഗരോ ചഹുവൻ ജസ്വന്തിന്റെ മകൾ റാണി സനാഗരി മൻസുഖ്‌ദേജി ആയിരുന്നു അദ്ദേഹത്തിന്റെ അമ്മ.[5]
അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകളെ 1654-ൽ ദാരാ ഷിക്കോയുടെ മൂത്ത മകൻ സുലൈമാൻ ഷിക്കോ വിവാഹം കഴിച്ചു.[6][7]
അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം, മാർവാറിന്റെ സിംഹാസനം പിതാവിന്റെ ആഗ്രഹപ്രകാരം 11 വയസ്സുള്ള ഇളയ അർദ്ധസഹോദരൻ ജസ്വന്ത് സിങ്ങിന് ലഭിച്ചു.[8] ജസ്വന്തിന്റെ അമ്മ പ്രതാപ് ദേവിയോട് ഗജ് സിംഗിന് ഉണ്ടായിരുന്ന അളവറ്റ ഇഷ്ടവും, അമർ സിങ്ങുമായി മോശം ബന്ധത്തിലായിരുന്ന അനരാ ബായിയുടെ സ്വാധീനവും കാരണമായിരുന്നു ഇത്.[8][9] പകരം അദ്ദേഹത്തിന് നാഗൗറിന്റെ പർഗാനയും, റാവ് എന്ന സ്ഥാനപ്പേരും ലഭിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Jeffrey G. Snodgrass (10 August 2006), Casting kings: bards and Indian modernity, Oxford University Press US, 2006, ISBN 978-0-19-530434-3,
... Amar Singh Rathore was seventeenth-century noble belonging to Jodhpur's royal Rajput family during the reign of the Mughal emperor Shah Jahan ... made the emperor's representative (subedar) of Nagaur district ...
- ↑ R. C. Temple (June 2003), Legends of the Panjab, Part 3, Kessinger Publishing, 2003, ISBN 978-0-7661-6349-2,
... Jabbal kadhi misri nikali do dhari, Mare Salabat Khan di ja khili pari ...
- ↑ 3.0 3.1 Mertiyo Rathors of Merta, Rajasthan. Vol. II. p. 58.
- ↑ Mertiyo Rathors of Merta, Rajasthan. Vol. II. p. 64.
- ↑ Mertiyo Rathors of Merta, Rajasthan. Vol. II. p. 57.
- ↑ Khan, Inayat. The Shah Jahan Nama of 'Inayat Khan. p. 497.
- ↑ Sarkar, Kobita. Shah Jahan and His Paradise on Earth. p. 164.
- ↑ 8.0 8.1 Hussain, S. M. Azizuddin. Structure of Politics Under Aurangzeb, 1658-1707. p. 134.
- ↑ Hooja, Rima. A history of Rajasthan. p. 589.