Jump to content

അമ്മ കണക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്മ കണക്ക്
പോസ്റ്റർ
സംവിധാനംഅശ്വിനി അയ്യർ തിവാരി
നിർമ്മാണംആനന്ദ് എൽ ആർ
ധനുഷ്
അഭിനേതാക്കൾഅമല പോൾ
രേവതി
സമുദ്രക്കനി
സംഗീതംഇളയരാജ
ഛായാഗ്രഹണംഗേവ്മിക് യു അറെ
സ്റ്റുഡിയോകളർ യെല്ലോ പിക്ചേഴ്സ്
വുണ്ഡർബാർ ഫിലിംസ്
റിലീസിങ് തീയതി
  • ജൂൺ 24, 2016 (2016-06-24)
രാജ്യംഭാരതം
ഭാഷതമിഴ്
സമയദൈർഘ്യം1 hour 50 minutes


അമ്മ കണക്ക്   2016-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ്  ഡ്രാമ സിനിമയാണ്. അശ്വിനി ഐയ്യർ തിവാരിയാണ് സംവിധാനം ചെയ്തത്. ആനന്ദ് എൽ.റായ്, ദനുഷ് എന്നിവർ നിർമ്മാണം നിർവഹിച്ചു. ഇത്  അശ്വിനി ഐയ്യരുടേതന്നെ ഹിന്ദി സിനിമയായ നിൽ ബാറ്റി സന്നാറ്റ യുടെ പുനരാവിഷ്കാരമാണ്. അമലാ പോൾ, രേവതി, സമുതിരക്കനി എന്നിവരാണ് പ്രധാന വേഷമിട്ടിരിക്കുന്നത്. പ്രധാന രംഗങ്ങളെല്ലാം ചെന്നൈയിലായിരുന്നു.

കലാകാരന്മാർ

[തിരുത്തുക]
  • അമലാപേൾ (ശാന്തി ഗോപാൽ)
  • യുവലക്ഷ്മി (അഭിനയ ഗോപാൽ)
  • രേവതി (ഡോ.നന്ദിനി)
  • സമുതിരക്കനി ( രങ്കനാദൻ)

ശാന്തി ഗോപാൽ എന്ന അമ്മയ്ക്ക് ഒറ്റ മോളാണ്, അഭിനയ. മകളെ നന്നായി പഠിപ്പിച്ച്, ഉയർന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം. പക്ഷെ മകൾക്ക് പഠിക്കുന്നതിൽ ഒട്ടും താത്പര്യമില്ല. കൂട്ടുകാരോട് കുശലം പറയാനും, ടീവി കാണാനും, കളിക്കാനുമാണ് അവൾക്കിഷ്ടം. അമ്മ പണിക്കുപോകുന്ന ഒരു വീടാണ് ഡോ.നന്ദിനിയുടേത്, അവിടെ അവരെ വീട്ടിലെ ഒരംഗത്തേപോലെയാണ് കാണുന്നത്. മകളുടെ പഠിത്തത്തിലും, മറ്റുപ്രശ്നങ്ങളിലുമെല്ലാം അവർ സഹായിച്ചു. മകളുടെ പഠിത്തം അപ്പോഴും മോശമായി വന്നു. അപ്പോഴാണ് മകളെ പഠിപ്പിക്കുന്നതിനുവേണ്ടി അമ്മയും സ്ക്കൂളിൽ പോകാൻ തീരുമാനിക്കുന്നത്. പക്ഷെ അിതിലൂടെ മകളും, അമ്മയും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളെ വാശിയാക്കി, വരാൻ പോകുന്ന ക്രിസ്തുമസ് പരീക്ഷയിൽ കണക്കിൽ തന്നേക്കാൾ മാർക്കുവേടിക്കണമെന്നുള്ള ഒരു പന്തയമായി മാറുന്നു. തുടർന്നുള്ള  വിവിധ പ്രശ്നങ്ങളാണ് കഥ.

പ്രൊഡക്ഷൻ

[തിരുത്തുക]

2015 നമ്പറിന് അശ്വിൻ ഐയ്യർ തിവാരി തന്റെ ഹിന്ദി സിനിമയായ നിൽ ബാറ്റി സന്നാറ്റ യെ തമിഴിലേക്ക് പുനരാവിഷ്കരിക്കാൻ തീരുമാനിച്ചു.ദനുഷ്, ആനന്ദ് എൽ.റായ എന്നിവർ നിർമ്മാണം നിർവഹിച്ചു. അമല പോൾ, രേവതി, സമുതിരക്കനി എന്നിവർ അതിന്റെ പ്രധാന വേഷമിടാൻ തീരുമാനമായി. 2016 ജനുവരി 7  സിനിമ എടുക്കാൻ തുടങ്ങുകയും, 2016 ഫെബ്രുവരി 23-ന് പൂർത്തിയാകുകയും ചെയ്തു.

ശബ്‌ദലേഖനം

[തിരുത്തുക]

സംഗീതം നിർവഹിച്ചത് ഇളയരാജയായിരുന്നു.

ഹോം മീഡിയ

[തിരുത്തുക]

സ്റ്റാർ വിജയ്

"https://ml.wikipedia.org/w/index.php?title=അമ്മ_കണക്ക്&oldid=2673996" എന്ന താളിൽനിന്ന് ശേഖരിച്ചത്