അമ്മൂമ്മപ്പഴം
Jump to navigation
Jump to search
അമ്മൂമ്മപ്പഴം | |
---|---|
![]() | |
പഴങ്ങൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
Subgenus: | Passiflora
|
വർഗ്ഗം: | P. foetida
|
ശാസ്ത്രീയ നാമം | |
Passiflora foetida L. | |
പര്യായങ്ങൾ | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് അമ്മൂമ്മപ്പഴം. പൂടപ്പഴം, കൊരുങ്ങുണ്ണിപ്പഴം, കുരങ്ങുപെറുക്കിപ്പഴം, ചടയൽ , മൂക്കളപ്പഴം, മക്കളെപ്പോറ്റി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Passiflora foetida). പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ്. ഇവയുടെ പൂവിന് വളരെ സാമ്യമുണ്ട്. വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞാണ് ഇവയുടെ പഴം കാണപ്പെടുന്നത്.[1]
ചെറിയൊരു ഗോലിയുടെ അത്ര വലിപ്പമുള്ള പഴത്തിന്റെ ഉള്ളിൽ പാഷൻ ഫ്രൂട്ടിലെപ്പോലെ, ഒരു ജെല്ലി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കൾ ഉണ്ടാവും. രുചി നേരിയ പുളി കലർന്ന മധുരം. തീച്ചിറകൻ ശലഭത്തിന്റെ പുഴുക്കൾ ഇവയുടെ ഇല ഭക്ഷിച്ചാണ് വളരുന്നത്.[2][3][4]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Alegre’s exotic culinary discoveries By Aissa dela Cruz[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Passiflora foetida (vine, climber)". Global Invasive Species Database. Invasive Species Specialist Group. 2006-03-23. ശേഖരിച്ചത് 2010-01-07.
- ↑ Nellis, David W. (1997). Poisonous Plants and Animals of Florida and the Caribbean. Pineapple Press Inc. p. 224. ISBN 978-1-56164-111-6.
- ↑ http://www.wildflower.org/plants/result.php?id_plant=PAFO2
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Passiflora foetida എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Passiflora foetida എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |