അമ്പിസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തൃശ്ശൂർ സ്വദേശിയായ പാചകകലാ വിദഗ്ദ്ധൻ. കേരളീയ സദ്യയുടെ ബ്രാൻഡ് അംബാസിഡർ എന്ന പേരിലറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] പാലടയാണ് അമ്പിസ്വാമിയുടെ സ്പെഷൽ.[അവലംബം ആവശ്യമാണ്] അടപ്രഥമൻ, പഴം പ്രഥമൻ എന്നിങ്ങനെയുള്ള പായസങ്ങൾ 500 ലിറ്ററോളം ദിവസവും അദ്ദേഹം തന്റെ തൃശൂരുള്ള ഭക്ഷണശാലയിൽ നിന്ന് വിൽക്കുമായിരുന്നുവത്രേ.[അവലംബം ആവശ്യമാണ്] പണ്ട് പഞ്ചാരപ്പായസം, പാൽപ്പായസം എന്നീ വിഭവങ്ങൾക്കായിരുന്നു ആവശ്യക്കാരെങ്കിലും പിന്നീട് പാലട പ്രശസ്തമായി വരികയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. [1]പശുവളർത്തലും നടത്തിയിരുന്ന ഇദ്ദേഹത്തിന് അറുപതോളം പശുക്കളുണ്ടായിരുന്നു. പാചകത്തിനാവശ്യമായ പാലും മറ്റും കഴിയുന്നത്ര അദ്ദേഹം സ്വന്തമായി ഉത്പാദിപ്പിച്ചിരുന്നു. കാളൻ, അവിയൽ, സാമ്പാർ തുടങ്ങി പണ്ടേയുള്ള വിഭവങ്ങൾ കൂടാതെ മസാലക്കറി, തീയൽ, കൈപ്പക്കറി, പൈനാപ്പിൾ കറി എന്നിങ്ങനെയുള്ള വിഭവങ്ങളൊക്കെ അദ്ദേഹത്തിന്റെ സദ്യയിലുണ്ടാവും. [1] മലയാളികൾ വിദേശത്തേയ്ക്കും അദ്ദേഹത്തെ സദ്യകളൊരുക്കാൻ കൂട്ടിക്കൊണ്ടു പോയിരുന്നു. [2] വീട്ടിൽ കൊണ്ടുപോകാവുന്ന സദ്യ കിറ്റുകളുടെ പ്രചാരത്തിൽ അമ്പിസ്വാമി ഒരു പങ്കു വഹിച്ചിട്ടുണ്ട്. [3]

കുടുംബം[തിരുത്തുക]

സ്കൂൾ യുവജനോത്സവമടക്കം ആയിരക്കണക്കിന് സദ്യകളൊരുക്കിയിട്ടുണ്ട്. ഒരുനേരം ഇരുപതിനായിരത്തിലധികം ആളുകൾക്ക് യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യയൊരുക്കിയിട്ടുണ്ട്. [1] ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് എം.എസ്.കൃഷ്ണയ്യർ എന്നായിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛൻ മാണിക്യനും ഒരു പാചകവിദഗ്ദ്ധനായിരുന്നു. [4] ഭാര്യ: നാരായണി അമ്മാൾ. മക്കൾ: സംഗമേശ്വരൻ (ചെന്നൈ), ശേഷാദ്രി (സുരേഷ്‌ അമ്പിസ്വാമി), ഹരിഹരൻ, രാജ്‌കുമാർ (പ്രകാശ്‌), അനിൽ, സുനിൽ, വേണുഗോപാൽ, പാർവതി, അമ്പിളി, പരേതയായ ധന്യ എന്നിവരാണ്. മരുമക്കൾ: ഭവാനി (ഇന്ത്യൻ ബാങ്ക്‌ ചെന്നൈ), ലക്ഷ്‌മി, അംബിക, ഉഷ, പ്രിയ, ഗണേഷ്‌ (ഷാർജ), കൃഷ്‌ണമൂർത്തി (ധനലക്ഷ്‌മി ബാങ്ക്‌) എന്നിവർ. [5]

ഇദ്ദേഹം 2012 ജൂൺ 4 ന് എം.ജി. റോഡിലെ കാരിക്കത്ത് ലൈനിലെ വീട്ടിൽ ഹൃദ്രോഗബാധയെത്തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 77 വയസായിരുന്നു. [6]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്പിസ്വാമി&oldid=2310354" എന്ന താളിൽനിന്ന് ശേഖരിച്ചത്