അമ്പലപ്പുഴ രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്പലപ്പുഴ രാമചന്ദ്രന്റെ പ്രതിമ ക്ഷേത്രത്തിൽ

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധനായിരുന്ന ആനയാണ് രാമചന്ദ്രൻ. മദ്ധ്യ തിരുവുതാംകൂറിലെ ഉത്സവപ്പറമ്പുകളിൽ ഏറ്റവും തലപ്പൊക്കമുള്ള ആനയായിരുന്നു ഇത്[അവലംബം ആവശ്യമാണ്].

അമ്പലപ്പുഴക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ ഇപ്പോൾ രാമചന്ദ്രന്റെ പേരിൽ അതേ വലിപ്പത്തിലുള്ള[അവലംബം ആവശ്യമാണ്] കൽപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അമ്പലപ്പുഴക്ഷേത്രത്തിലെ തന്നെയല്ല ഇതര ക്ഷേത്രങ്ങളിലേയും എഴുന്നള്ളത്തുകളിലെ ചടങ്ങുകൾ അവൻ ഓർത്തുവെച്ച് ശ്രദ്ധയോടെ ചെയ്തിരുന്നതായി ഇപ്പോഴും പലരും ഓർത്തു പറയാറുണ്ട്[അവലംബം ആവശ്യമാണ്]. എഴുന്നള്ളത്തു തുടങ്ങും മുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് അമ്പലപ്പുഴ രാമചന്ദ്രന്റെ മറ്റൊരു പ്രത്യേകത[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=അമ്പലപ്പുഴ_രാമചന്ദ്രൻ&oldid=3415681" എന്ന താളിൽനിന്ന് ശേഖരിച്ചത്