അമ്പലക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള ജലസംഭരണികളാണ് അമ്പലക്കുളം. കാവുകളിലും ഇത്തരം കുളങ്ങൾ കാണപ്പെടുന്നു.

Temple pond

ചരിത്രം[തിരുത്തുക]

പ്രാചീനകാലം മുതൽക്കുതന്നെ അമ്പലക്കുളങ്ങൾ നിലനിന്നിരുന്നതായി ഐതിഹ്യങ്ങളിൽ കാണാം. നൂറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിതമായ എല്ലാ ക്ഷേത്രങ്ങൾക്കും വളരെ വിശാലമായ കുളങ്ങളുള്ളതായി കാണാം.[1]

ക്ഷേത്രക്കുളം

നിർമ്മാണം[തിരുത്തുക]

വാസ്തുശാസ്ത്രപ്രകാരമാണ് ഇവയുടെ നിർമ്മിതി. അമ്പലക്കുളത്തിനു ചുറ്റും കൽപ്പടവുകളുള്ള ധാരാളം കടവുകൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ കുളിപ്പുരകൾ. മലിനജലം ഒഴുകിവീഴാതിരിക്കുന്നതിനുള്ള സംരക്ഷണഭിത്തി തുടങ്ങിയവ പൊതുവായി കാണപ്പെടുന്നു.[2]


അമ്പലക്കുളവും ജലസംരക്ഷണവും[തിരുത്തുക]

ഒരു നാടിന്റെ കാർഷിക സംസ്കൃതിയിൽ അമ്പലക്കുളങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ഇത്തരം കുളങ്ങൾക്ക് സമീപമുള്ള മറ്റ് ജലസ്രോതസ്സുകളിൽ നിന്നും കൃഷിക്കാവശ്യമായ ജലം സമൃദ്ധമായി ലഭിക്കുന്നു. [3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/kannur/kazhcha/-malayalam-news-1.904514
  2. http://wikimapia.org/9153125/%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%82
  3. http://www.mathrubhumi.com/thrissur/malayalam-news/maayannoor-1.1327456
"https://ml.wikipedia.org/w/index.php?title=അമ്പലക്കുളം&oldid=2463344" എന്ന താളിൽനിന്നു ശേഖരിച്ചത്