അമ്പലംക‌ുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്പലംകുന്ന് എ​ന്നത് കൊട്ടാരക്കര താലൂക്കിലെ ഇളമാട് പഞ്ചായത്തിലെ ഒരു ചെറിയ പ്രദേശമാണ്. ഈ പ്രദേശം കൊല്ലത്തുനിന്നും 25കിമി മാറി സ്ഥിതിചെയ്യുന്ന ഒന്നാണ്.76.90ഡിഗ്രിപടിഞ്ഞാറ് 9 ഡിഗ്രി വടക്ക് കടൽ നിരപ്പിൽ നിന്നും 30മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. പൊതുവെ ഉയർന്ന മല‌പ്രദേശമാണ് അമ്പലംക‌ുന്ന്. ക്ഷേത്രങ്ങളുടെ എണ്ണമാണ് ഈ പ്രദേശത്തെ പ്രധാന സവിശേഷത. വലയിവിള ഭഗവതി ക്ഷേത്രം, നെട്ടയം ഇണ്ടിളയപ്പക്ഷേത്രം, വാളിയോട് മാടൻ ക്ഷേത്രം തുടങ്ങിയവയാണ് അവ. ഹിന്ദുക്കളാണ് ഈ പ്രദേശത്ത് ഭൂരിഭാഗവും(60ശതമാനം)പിന്നീട് മുസ്ലീം(30ശതമാനം)ക്രിസ്ത്യാനി ജനസംഖ്യ10 ശതമാനമാണുള്ളത്.ഹിന്ദു വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഈഴവ ജനസംഖ്യയാണ്(70ശതമാനം).പിന്നീടുള്ളത് നായർ(17ശതമാനം)ണ്. വിശ്വകർമയും ഹരിജനങ്ങളും 5 ശതമാനം വീതം ഇവിടെയുണ്ട്. എല്ലാ മതസ്തരും താമസിക്കുന്നതിനാൽ ഹിന്ദുക്കളുടെ ഒണവും ദീപീവലിയും മുസ്ലീം ജനതയുടെ വലിയ പെരുന്നാളും നബിദിനവും ക്രിസ്ത്യാനികളുടെ ക്രിസ്തുമസ്ഉം ഇവിടെ ജനങ്ങൾ ആഘോഷിക്കുന്നു.

"https://ml.wikipedia.org/w/index.php?title=അമ്പലംക‌ുന്ന്&oldid=3241345" എന്ന താളിൽനിന്ന് ശേഖരിച്ചത്