Jump to content

അമൊൻ ബസിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാൻ-ആഫ്രിക്കനിസ്റ്റ് നേതാവും സംഘാടകനും ആയിരുന്നു അമൊൻ ബസിറ (1944–1993). അദ്ദേഹം ചാരന്മാരുടെ വലിയ വല ഉണ്ടാക്കിയിരുന്നു. അതായിരുന്നു, ഉഗാണ്ടയുടെ പ്രസിഡണ്ടായിരുന്ന ഈദി അമീന്റേയും പട്ടാള ഭരണത്തിന്റേയും പതനത്തിനു കാരണമായ പൊരുതലിന്റെ രഹസ്യ ഘടകം. ഈദി അമീനിന്റെ ഭരണത്തിനുശേഷം ബസിറ ഇന്റെലിജെൻസിന്റെ ഡെപ്യൂട്ടി ഡയറക്ടറും 1979ൽ ഡയറക്ടറുമായി. അദ്ദേഹം റുവാണ്ടയിൽ കൂട്ടക്കൊലയ്ക്ക് സാദ്ധ്യതയുണ്ടെന്ന പ്രവചനം സർക്കാർ അവലോകനമായി ഇറക്കി. കൂട്ടക്കൊല മദ്ധ്യ കിഴക്കൻ ആഫ്രിക്കയിൽ ക്രമസമാധാന നില തകർക്കുമെന്നും റുവാണ്ടൻ അഭയാർഥികൾക്കും പുറത്താക്കപ്പെട്ട മ്റ്റു ആഫ്രിക്കക്കാർക്കും ഉഗാണ്ടയിൽ പൗരത്വംകൊടുത്ത് കൂട്ടക്കൊലയുദ്ധം തടയാനും നിർദ്ദേശം സമർപ്പിച്ചിരുന്നു.1993 ആഗസ്റ്റിൽ അദ്ദേഹം നൈറോബിക്കും കെനിയയിലെ നകുരുവിനും ഇടയിൽ വെച്ച് വധിക്കപ്പെട്ടു.[1]

കുറിപ്പുകൾ

[തിരുത്തുക]
  1. "Uganda Rebel Chief Murdered in Kenya". Los Angeles Times. Nairobi, Kenya. Reuters. 21 August 1993.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമൊൻ_ബസിറ&oldid=3261971" എന്ന താളിൽനിന്ന് ശേഖരിച്ചത്