അമേലിയ യോമാൻസ്

അമേലിയ യോമാൻസ് (മുമ്പ്, ലെ സ്യൂർ; മാർച്ച് 29, 1842 - ഏപ്രിൽ 22, 1913) ഒരു കനേഡിയൻ വൈദ്യനും വോട്ടവകാശവാദിയുമായിരുന്നു. അവളും അവളുടെ മുതിർന്ന മകൾ ലിലിയനും മനിറ്റോബയിലെ ആദ്യത്തെ വനിതാ ഡോക്ടർമാരായിരുന്നു.[1]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]1842 മാർച്ച് 29 ന് ക്യൂബെക്ക് സിറ്റിയിൽ പീറ്റർ ലെ സ്യൂറിന്റെയും ബാർബറ ഡോസണിന്റെയും പുത്രിയായി അമേലിയ യോമാൻസ് ജനിച്ചു. അവളുടെ അച്ഛൻ ഒരു സിവിൽ സർവൻറ് ആയിരുന്നു. അവൾ സ്വകാര്യ വിദ്യാഭ്യാസമാണ് നേടിയിരുന്നത്. ലെ സ്യൂർ 1860 ഒക്ടോബർ 16-ന് ക്യൂബെക്ക് സിറ്റിയിൽ വെച്ച് ഒരു മെഡിക്കൽ ഡോക്ടറായിരന്ന അഗസ്റ്റസ് എ. യോമാൻസിനെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു.[2]
1878-ൽ അഗസ്റ്റസിന്റെ മരണശേഷം, മൂത്ത മകൾ ലിലിയനോടൊപ്പം അമേലിയ യോമാൻസ് മെഡിക്കൽ രംഗത്തേയ്ക്ക് പ്രവേശിക്കാൻ തീരുമാനിച്ചു.[3] കനേഡിയൻ മെഡിക്കൽ വിദ്യായങ്ങൾ വനിതാ വിദ്യാർത്ഥിനികളെ സ്വീകരിക്കാത്തതിനാൽ, യോമൻസും മകളും മിഷിഗൺ യൂണിവേഴ്സിറ്റിയിലെ ആൻ ആർബർ മെഡിക്കൽ വിദ്യാലയത്തിൽ പഠനത്തിന് ചേർന്നു. 1883-ൽ യോമൻസിന് ബിരുദം ലഭിച്ചു. അതിനുശേഷം ലിലിയൻ ഇതിനകം മിഡ്‌വൈഫറിയും മെഡിസിനും പരിശീലിക്കുകയായിരുന്ന വിന്നിപെഗിലേക്ക് അവർ താമസം മാറി. യോമൻസിന്റെ രണ്ടാമത്തെ മകൾ ഷാർലറ്റ് നഴ്‌സായി മാറുകയും 1890-ൽ വിന്നിപെഗിലെ കുടുംബത്തോടൊപ്പം ചേരുകയും ചെയ്തു.[4] ഡോക്ടർമാരായ, യോമൻസും മകളും ലൈംഗികത്തൊഴിലാളികളെയും ഭവനരഹിതരായ സ്ത്രീകളെയും പ്രാദേശിക ജയിലിൽ കഴിയുന്ന മറ്റുള്ളവരെയും പതിവായി ചികിത്സിച്ചിരുന്നു. ഈ അനുഭവങ്ങൾ ലൈംഗികമായി പകരുന്ന രോഗങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കുന്ന ഒരു ലഘുലേഖ എഴുതാൻ യോമൻസിനെ പ്രേരിപ്പിച്ചു. വിമൻസ് ക്രിസ്ത്യൻ ടെമ്പറൻസ് യൂണിയൻ (WCTU) ആണ് ഈ ലഘുലേഖ പുറത്തിറക്കിയത്.[5]
മനിറ്റോബയിൽ സ്ത്രീകളുടെ വോട്ടവകാശത്തിനായി വാദിച്ച ആദ്യത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന സംഘടനയായിരുന്നു WCTU. 1893-ൽ, രേഖപ്പെടുത്തപ്പെട്ട WCTU യുടെ പ്രവർത്തനത്തിന്റെ ആദ്യ വർഷം, യോമാൻസ് സംഘടനയുടെ ഒരു ഓഫീസറായി സേവനമനുഷ്ഠിച്ചു. 1893 ഫെബ്രുവരി 9-ന്, യോമൻസും ഡബ്ല്യു.സി.ടി.യുവും ചേർന്ന് വിന്നിപെഗിലെ ബിജോ തിയേറ്ററിൽ അർമിൻഡ മിർട്ടൽ ബ്ലേക്ക്ലി സംഘടിപ്പിച്ച ഒരു മോക്ക് പാർലമെന്റ് അരങ്ങേറ്റത്തിൽ, മാനിറ്റോബ നിയമസഭയെ ക്ഷണിക്കുകയും ചെയ്തു.[6] നെല്ലി ലെറ്റിഷ്യ മോണി, എല്ല കോറ ഹിന്ദ് എന്നിവരുൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ അവതരിപ്പിച്ചപ്പോൾ യോമാൻസ് അദ്ധ്യക്ഷ സ്ഥാനത്തായിരുന്നു.[7] 1894-ൽ, മനിറ്റോബയിൽ ഈക്വൽ ഫ്രാഞ്ചൈസി അസോസിയേഷൻ രൂപീകരിക്കാൻ യോമാൻസ് സഹായിച്ചു.[8] യോമാൻസ് 1896 മുതൽ 1897 വരെ WCTU യുടെ പ്രവിശ്യാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.[9]
പിന്നീടുള്ള ജീവിതവും മരണവും
[തിരുത്തുക]യോമൻസിന്റെ മകൾ ഷാർലറ്റ് 1904-ൽ ജോലിക്കായി കാൽഗറിയിലേക്ക് താമസം മാറ്റിയതോടെ യോമൻസും ലിലിയനും അവളെ അവിടെ അനുഗമിച്ചു.[10] അമേലിയ യോമാൻസ് 1913 ഏപ്രിൽ 22-ന് കാൽഗറിയിൽ വച്ച് അന്തരിച്ചു.[11]
അവലംബം
[തിരുത്തുക]- ↑ Carter, Sarah; McCormack, Patricia Alice (2011). Recollecting: Lives of Aboriginal Women of the Canadian Northwest and Borderlands (in ഇംഗ്ലീഷ്). Athabasca University Press. p. 397. ISBN 9781897425824.
- ↑ Vera K. Fast, “LE SUEUR, AMELIA,” in Dictionary of Canadian Biography, vol. 14, University of Toronto/Université Laval, 2003–, accessed April 11, 2019.
- ↑ Vera K. Fast, “LE SUEUR, AMELIA,” in Dictionary of Canadian Biography, vol. 14, University of Toronto/Université Laval, 2003–, accessed April 11, 2019.
- ↑ "Manitoba History: "Give us our due!" How Manitoba Women Won the Vote". www.mhs.mb.ca. Retrieved 2019-04-11.
- ↑ "Manitoba History: "Give us our due!" How Manitoba Women Won the Vote". www.mhs.mb.ca. Retrieved 2019-04-11.
- ↑ Cleverdon, Catherine L. (1950-12-15). The Woman Suffrage Movement in Canada: Second Edition (in ഇംഗ്ലീഷ്). University of Toronto Press. ISBN 9781442654822.
- ↑ Vera K. Fast, “LE SUEUR, AMELIA,” in Dictionary of Canadian Biography, vol. 14, University of Toronto/Université Laval, 2003–, accessed April 11, 2019.
- ↑ "Historic Sites of Manitoba: Dr. Amelia Yeomans Plaque (Broadway, Winnipeg)". www.mhs.mb.ca. Retrieved 2019-04-11.
- ↑ Vera K. Fast, “LE SUEUR, AMELIA,” in Dictionary of Canadian Biography, vol. 14, University of Toronto/Université Laval, 2003–, accessed April 11, 2019.
- ↑ Vera K. Fast, “LE SUEUR, AMELIA,” in Dictionary of Canadian Biography, vol. 14, University of Toronto/Université Laval, 2003–, accessed April 11, 2019.
- ↑ "Dr. Amelia Yeomans Well Known Woman Physician Dies Here". Calgary Herald. 1913-04-23. p. 1. Retrieved 2020-04-07 – via Newspapers.com.