അമേലിയ ഡോസ് സാന്റോസ് കോസ്റ്റ കാർഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേലിയ ഡോസ് സാന്റോസ് കോസ്റ്റ കാർഡിയ
അമേലിയ ഡോസ് സാന്റോസ് കോസ്റ്റ കാർഡിയ
ജനനം
ദേശീയതPortuguese

അമേലിയ ഡോസ് സാന്റോസ് കോസ്റ്റ കാർഡിയ (ജീവിതകാലം: 1855-1938),  ലിസ്ബണിൽ ജനിച്ച പോർച്ചുഗലിലെ ആദ്യത്തെ വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു.[1] 1883 മുതൽ 1887 വരെയുള്ള കാലത്ത് പോളിടെക്നിക് സ്കൂളിൽ പഠിച്ച അവർ തുടർന്ന് ലിസ്ബണിലെ മെഡിക്കൽ-സർജിക്കൽ സ്കൂളിൽ ഉപരിപഠനത്തിനായി ചേരുകയും 1891 ജൂലൈ 20-ന് അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു.[2] അവളുടെ ഡോക്ടറൽ തീസിസ് മഞ്ഞപ്പനിയെക്കുറിച്ചായിരുന്നു.[3] പോർച്ചുഗലിൽ ഹോസ്പിറ്റൽ ഇന്റേൺഷിപ്പിൽ ജോലി ചെയ്യുന്ന ആദ്യ വനിതയായിരുന്നു അവർ.[4] ഒരു നഴ്സിംഗ് ഹോം സ്ഥാപിച്ച അവർ അത് ഏകദേശം പത്ത് വർഷത്തോളം നടത്തിക്കൊണ്ടുപോകുകയും കൂടാതെ ക്ഷയരോഗത്തിനെതിരെയുള്ള നാഷണൽ ലീഗിന്റെയും അസോസിയേഷൻ ഓഫ് മെഡിക്കൽ സയൻസസിന്റെയും ഭാഗമായി ഇതിനെ പ്രവർത്തിപ്പിക്കുകയും ചെയ്തു.[5] പോർച്ചുഗീസ് സ്പിരിറ്റിസ്റ്റ് ഫെഡറേഷനിൽ അംഗമായിരുന്ന അവർ[6] ഒരു ഇരുത്തംവന്ന എഴുത്തുകാരി കൂടിയായിരുന്നു.[7]

അവലംബം[തിരുത്തുക]

  1. "O Leme - Biografia de Amlia dos Santos Costa Cardia".
  2. "As pioneiras em Medicina". odivelas.com. Archived from the original on 2015-01-08. Retrieved 2015-01-08.
  3. "O Leme - Biografia de Amlia dos Santos Costa Cardia".
  4. "As pioneiras em Medicina". odivelas.com. Archived from the original on 2015-01-08. Retrieved 2015-01-08.
  5. "O Leme - Biografia de Amlia dos Santos Costa Cardia".
  6. "O Leme - Biografia de Amlia dos Santos Costa Cardia".
  7. "A Celebration of Women Writers: PORTUGAL".