അമേരിക്ക ഫെരേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അമേരിക്ക ഫെരേര
ജനനം
അമേരിക്ക ജോർജിന ഫെരേര

(1984-04-18) ഏപ്രിൽ 18, 1984  (40 വയസ്സ്)
കലാലയംസതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റി
തൊഴിൽ
  • നടി
  • നിർമ്മാതാവ്
സജീവ കാലം2002–ഇതുവരെ
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്[1]
ജീവിതപങ്കാളി(കൾ)
കുട്ടികൾ2

അമേരിക്ക ജോർജിന ഫെരേര[2] (/fəˈrɛərə/; ജനനം ഏപ്രിൽ 18, 1984)[3] ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഹോണ്ടുറൻ മാതാപിതാക്കളുടെ മകളായി ലോസ് ഏഞ്ചൽസ് നഗരത്തിൽ ജനിച്ച ഫെരേരയിൽ ചെറുപ്പകാലത്തുതന്നെ അഭിനയ താൽപര്യമുണരുകയും അക്കാലത്ത് വിദ്യാലയത്തിൽ അവതരിപ്പിക്കപ്പെട്ട നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2002-ൽ റിയൽ വിമൻ ഹാവ് കർവ്‌സ് എന്ന കോമഡി-നാടകീയ ചിത്രത്തിലൂടെ അവർ തന്റെ ഫീച്ചർ ഫിലിം അരങ്ങേറ്റം നടത്തുകയും ഇതിലെ പ്രകടനം നിരൂപക പ്രശംസ നേടുകയും ചെയ്തു. എമ്മി അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഫെരേരയെ തേടിയെത്തി.

ഡിസ്നിയുടെ ഗോട്ട കിക്ക് ഇറ്റ് അപ്പ്! (2002), നാടകീയ ചിത്രം ദി സിസ്റ്റർഹുഡ് ഓഫ് ദി ട്രാവലിംഗ് പാന്റ്സ് (2005) എന്നിവയിലൂടെ കരിയറിൻറെ തുടക്കത്തിൽ പരിമിത വിജയം നേടിയ ഫെരേര രണ്ടാമത്തേതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഇമേജൻ അവാർഡും ALMA അവാർഡിലെ ആദ്യ നോമിനേഷനും കരസ്ഥമാക്കി. എബിസി കോമഡി നാടകീയ പരമ്പരയായ അഗ്ലി ബെറ്റിയിലെ (2006-2010) വേഷം ഉൾപ്പെടെയുള്ള ടെലിവിഷൻ വേഷങ്ങളും അവർ ഏറ്റെടുത്തു. ഈ പരമ്പരയിലെ നായികയായി ബെറ്റി സുവാരസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ അവർ പ്രശംസ നേടുകയും കൂടാതെ 2007-ൽ ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡുകൾ, ഒരു ലാറ്റിൻ വനിതയ്‌ക്കുള്ള പ്രഥമ പ്രൈംടൈം എമ്മി അവാർഡ് എന്നിവയുൾപ്പെടെ വിവിധ അവാർഡ് ചടങ്ങുകളിൽ മികച്ച നടിക്കുള്ള അവാർഡുകൾ നേടുകയും ചെയ്തു. ദി ഡ്രൈ ലാൻഡ് (2010), റൊമാന്റിക് കോമഡി സിനിമ ഔർ ഫാമിലി വെഡ്ഡിംഗ് (2010), ക്രൈം നാടകീയ ചിത്രം എൻഡ് ഓഫ് വാച്ച് (2012) എന്നിവയാണ് ഫെരേരയുടെ മറ്റ് ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങൾ. മൂന്ന് സിനിമകളും ഡ്രീം വർക്ക്സ് ഡ്രാഗൺസ് എന്ന ടെലിവിഷൻ പരമ്പരയും ഉൾപ്പെടെ ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ ഫ്രാഞ്ചൈസിയിൽ അവർ ആസ്ട്രിഡ് ഹോഫേഴ്സൻ എന്ന കഥാപാത്രത്തിന് ശബ്ദം നൽകി. സൂപ്പർസ്റ്റോർ (2015–2021) എന്ന എൻബിസി കോമഡി പരമ്പരയിൽ ആമി സോസ എന്ന കഥാപാത്രമായി അഭിനയിച്ച അവർ അതിൻറെ സഹനിർമ്മാതാവായിരുന്നു. ടൈം മാഗസിൻ 2007-ൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി അവളെ തിരഞ്ഞെടുത്തിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

മാതാപിതാക്കളുടെ ആറ് കുട്ടികളിൽ ഇളയവളായ ഫെറേറ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് നഗരത്തിലാണ് ജനിച്ചത്. ഹോണ്ടുറാസിലെ ടെഗൂസിഗാൽപ സ്വദേശികളായിരുന്ന മാതാപിതാക്കൾ അമേരിക്ക ഗ്രിസെൽഡ അയസും കാർലോസ് ഗ്രിഗോറിയോ ഫെരേരയും 1970-കളുടെ മധ്യത്തിൽ അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു.[4] തനിക്ക് ലെങ്ക വംശപരമ്പരയുണ്ടെന്ന് ഫെറേറ പ്രസ്താവിച്ചിട്ടുണ്ട്.[5] അവളുടെ അമ്മ ഹിൽട്ടൺ ഹോട്ടലുകളിലൊന്നിന്റെ[6] ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെ ഡയറക്ടറായി ജോലി ചെയ്തിരുന്ന മാതാവ് ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു.[7] അവൾക്ക് 7 വയസ്സുള്ളപ്പോൾ, മാതാപിതാക്കൾ വിവാഹമോചനം നേടിയതോടെ പിതാവ് ഹോണ്ടുറാസിലേക്ക് മടങ്ങിപ്പോയി.[8] 2010-ൽ പിതാവ് മരിച്ചപ്പോൾ ഫെരേറ ഒറ്റപ്പെട്ടു.[9]

ലോസ് ഏഞ്ചൽസിലെ വുഡ്‌ലാൻഡ് ഹിൽസ് വിഭാഗത്തിൽ ബാല്യകാലം ചെലവഴച്ച ഫെരേര, അവിടെ അവൾ കലബാഷ് സ്ട്രീറ്റ് എലിമെന്ററി സ്കൂൾ, ജോർജ്ജ് എലറി ഹെയ്ൽ മിഡിൽ സ്കൂൾ, എൽ കാമിനോ റിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി.[10] ഏഴാമത്തെ വയസിൽ സ്കൂളിൽ അവതരിപ്പിച്ച ഹാംലെറ്റ് എന്ന നാടകത്തില ഒരു ചെറിയ വേഷവും 10 വയസ്സുള്ളപ്പോൾ, ഒലിവർ! എന്ന മ്യൂസിക്കലിൽ ആർട്ഫുൾ ഡോഡ്ജർ വേഷമിട്ടപ്പോഴും, ഒരു നടിയാനാനാണ് താൻ ആഗ്രഹിക്കുന്നുവെന്ന് ഫെറേറയ്ക്ക് ഉൾബോധമുണ്ടായിരുന്നു. വെറും മൂന്നാം ക്ലാസ്സിൽ മാത്രമാണെങ്കിലും, റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടത്തില വേഷം നേടുന്നതിനായി അവൾ ജൂനിയർ ഹൈസ്കൂളിൽ പോയി ഓഡിഷൻ നടത്തി നാടകത്തിലെ വൈദ്യൻറെ വേഷം നേടി.[11] ചെറുപ്പകാലം മുഴുവൻ ലോസ് ഏഞ്ചൽസിലെ സ്കൂൾ നാടകങ്ങളിലും കമ്മ്യൂണിറ്റി തിയേറ്ററുകളിലും അഭിനയിച്ച മകളോട് ഈ രംഗം നീതി പുലർത്തുന്നില്ലെന്ന് ആശങ്കപ്പെട്ട മാതാവ് മറ്റ് ജോലികൾ പിന്തുടരാൻ നിർബന്ധിച്ചു.[12] കുട്ടിക്കാലത്ത് ഫെറേറയ്ക്ക് തൻറെ ആദ്യ പേര് ഇഷ്ടമല്ലായിരുന്നു, കൂടാതെ പ്രൊഫഷണലായി അഭിനയിക്കാൻ തുടങ്ങുന്നതുവരെ മധ്യനാമമായ "ജോർജിന" എന്ന പേരാണ് ഉപയോഗിച്ചത്.[13] എൽ കാമിനോ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ, 15-ആം വയസ്സിൽ അഭിനയ പാഠങ്ങൾ പരിശീലിച്ച് അവർ, പുറംജോലികളിലൂടെ ഇതിന് പണം കണ്ടെത്തി. പ്രസിഡൻഷ്യൽ സ്കോളർഷിപ്പോടെ സതേൺ കാലിഫോർണിയ സർവകലാശാലയിൽ (യുഎസ്‌സി) പ്രവേശം നേടിയ അവർ നാടക കല, ഇന്റർനാഷണൽ റിലേഷൻസ് എന്നീ പഠന വിഷയങ്ങളിൽ ഇരട്ട പ്രാവീണ്യം നേടി. അഭിനയ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായ പഠനം ഉപേക്ഷിച്ചുവെങ്കിലും 2013 മെയ് മാസത്തിൽ ബിരുദ പഠനം പൂർത്തിയാക്കി.[14]

കരിയർ[തിരുത്തുക]

ആദ്യകാല വേഷങ്ങൾ (2002–2005)[തിരുത്തുക]

2002 ജൂലൈ മാസത്തിൽ, ഡിസ്നി ചാനലിനായി ഫെരേര ഗോട്ട കിക്ക് ഇറ്റ് അപ്പ്! എന്ന ആദ്യ ടെലിവിഷൻ സിനിമയിൽ വേഷമിട്ടു. അതേ വർഷംതന്നെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഒരു തിയേറ്റർ പ്രോഗ്രാമിൽ പങ്കെടുക്കുന്ന സമയത്ത്, റിയൽ വിമൻ ഹാവ് കർവ്‌സ് എന്ന ചിത്രത്തിലൂടെ ഫീച്ചർ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[15] ഇതേത്തുടർന്ന് ടച്ച്ഡ് ബൈ ആൻ ഏഞ്ചൽ എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു.[16] കെന്റ് ഹറൂഫിന്റെ നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട പ്ലെയിൻസോംഗ് എന്ന സിനിമയിലും എയ്ഡൻ ക്വിൻ, റേച്ചൽ ഗ്രിഫിത്ത്സ് എന്നിവരോടൊപ്പം അവർ പ്രത്യക്ഷപ്പെട്ടു. അമ്മയുടെ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും ഒരു ഫാമിൽ ഒറ്റയ്ക്ക് താമസിക്കുന്ന ദയയുള്ള രണ്ട് സഹോദരന്മാരാൽ ഏറ്റെടുക്കപ്പെടുകയും ചെയ്യുന്ന വിക്ടോറിയ റൂബിഡോക്സ് എന്ന ഗർഭിണിയായ കൗമാരക്കാരിയെയാണ് ഫെറേറ ഇതിൽ അവതരിപ്പിച്ചത്.[17] 2005-ലെ ഹൗ ദ ഗാർസിയ ഗേൾസ് സ്‌പെന്റ് ദെയർ സമ്മർ എന്ന സിനിമയിൽ, അയൽപക്കത്തെ ആൺകുട്ടികളോട് വെറുപ്പുള്ള, എന്നാൽ അയൽപക്കത്തെ ഒരു ആൺകുട്ടിയുമായി പ്രണയത്തിലാകുന്ന 17 വയസ്സുള്ള മൂന്നാം തലമുറ മെക്സിക്കൻ-അമേരിക്കക്കാരിയായ ബിയാങ്കയായി അവർ അഭിനയിച്ചു. 2006-ൽ, 3:52 എന്ന ഹ്രസ്വചിത്രത്തിലെ അഭിനയം സാൻ ഡിയാഗോ വനിതാ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക അവാർഡ് നേടി. ആ വർഷം അവസാനം, സ്റ്റീൽ സിറ്റി എന്ന സിനിമയിലെ അഭിനയത്തിലൂടെ ഫിലിം ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർഡുകൾ, സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ നോമിനേഷനുകൾ എന്നിവ ലഭിച്ചു.[18] 2005 ഡിസംബറിൽ, ട്രിപ്പ് കൾമാൻ സംവിധാനം ചെയ്ത ഡോഗ് സീസ് ഗോഡ്: കൺഫെഷൻസ് ഓഫ് എ ടീനേജ് ബ്ലോക്ക്‌ഹെഡ് എന്ന നാടകത്തിൽ അവർ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. 2006-ൽ, വിജയകരമായ കൊളംബിയൻ ടെലിനോവെല യോ സോയ് ബെറ്റി, ലാ ഫിയയെ ആസ്പദമാക്കി എബിസി നിർമ്മിച്ച പുതിയ കോമഡി പരമ്പരയായ അഗ്ലി ബെറ്റിയിൽ പരമ്പരയുടെ പേരു പ്രകാരം തന്റെ സമപ്രായക്കാർക്ക് തീരെ ആകർഷകമല്ലാത്ത ഒരു പെൺകുട്ടിയായ ബെറ്റി സുവാരസ് എന്ന പ്രധാന കഥാപാത്രത്തെ ഫെരേര അവതരിപ്പിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

നടനും സംവിധായകനും എഴുത്തുകാരനുമായ റയാൻ പിയേഴ്‌സ് വില്യംസിനെ യു.എസ്.സി.യിൽവച്ച് ഒരു സ്റ്റുഡന്റ് ഫിലിമിൽ കാസ്റ്റ് ചെയ്യപ്പെടുന്ന സമയത്താണ് ഫെരേര ആദ്യമായി കണ്ടുമുട്ടുന്നത്.[19] 2010 ജൂണിൽ വിവാഹനിശ്ചയം[20] നടത്തിയ ദമ്പതികൾ 2011 ജൂൺ 27-ന് വിവാഹിതരായി.[21] 2018 ജനുവരി 1-ന്, ഫെരേരയും വില്യംസും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി.[22] 2018 മെയ് 29 ന് അവൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആ മാസം സെബാസ്റ്റ്യൻ എന്ന ആൺകുട്ടിക്ക് ജന്മം നൽകിയതായി അറിയിച്ചു.[23][24][25] 2020 മെയ് 4 ന് ഫെറേറ ലൂസിയ എന്ന പെൺകുട്ടിക്ക് ജന്മം നൽകി.[26] 2020 ജൂൺ 27-ന്, താനും വില്യംസും ആകെ 15 വർഷമായി ഒരുമിച്ചായിരുന്നുവെന്ന് ഫെരേറ പ്രഖ്യാപിച്ചു.[27] 2018-ൽ, ഫെരേരയുടെ എഡിറ്റ് ചെയ്ത കഥാസമാഹാരമായ അമേരിക്കൻ ലൈക്ക് മി: റിഫ്ലക്ഷൻസ് ഓൺ ലൈഫ് ബിറ്റ്വീൻ കൾച്ചേഴ്സ്, ഗാലറി പബ്ലിഷിംഗ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ചു.[28]

അവലംബം[തിരുത്തുക]

  1. Katz, Celeste (November 1, 2018). "America Ferrera: We Have to Fix Our Democracy Before We Lose It". Glamour. Retrieved February 13, 2021. I'm a registered Democrat.
  2. Davis, Peter (August 2009). "Miss America". Gotham. Archived from the original on February 28, 2009. Retrieved September 19, 2009. Named after her mother, Ferrera says she detested the name America as a child. ... 'So I used my middle name, Georgina.' ... When she started acting professionally, she decided to go with her real first name again.
  3. "UPI Almanac for Sunday, April 18, 2021". United Press International. April 18, 2021. Retrieved May 25, 2021. actor America Ferrera in 1984 (age 37)
  4. "América Ferrera cambia de patito feo a diva" [America Ferrera changes from ugly duckling to diva] (in സ്‌പാനിഷ്). Elheraldo.hn. August 25, 2010. Archived from the original on August 31, 2010. Retrieved April 8, 2013.
  5. "America Ferrera on Instagram: "Tonight, I bring my own warrior ancestors with me, the indigenous Lenca tribe of Honduras". Instagram (in ഇംഗ്ലീഷ്). February 9, 2020. Archived from the original on December 23, 2021. Retrieved August 10, 2021.
  6. Comita, Jenny (May 2007). "America Ferrera, Hot Betty". W. Archived from the original on June 28, 2010. Retrieved February 1, 2009.
  7. "America Ferrera's family background". Yahoo! Movies. Archived from the original on November 12, 2013. Retrieved April 8, 2013. {{cite web}}: |archive-date= / |archive-url= timestamp mismatch; ഓഗസ്റ്റ് 16, 2013 suggested (help)
  8. Biography Today, p. 78
  9. "America Ferrera's Father Passes Away". Latina. August 24, 2010. Archived from the original on 2017-08-07. Retrieved 2022-08-12.
  10. Jason Buchanan (2013). "Movies: Biography for America Ferrera". Movies & TV Dept. The New York Times. Archived from the original on October 8, 2013. Retrieved December 1, 2018. Archived 2009-03-23 at the Wayback Machine.
  11. Biography Today, p. 79
  12. "America Ferrera's family background". Yahoo! Movies. Archived from the original on November 12, 2013. Retrieved April 8, 2013. {{cite web}}: |archive-date= / |archive-url= timestamp mismatch; ഓഗസ്റ്റ് 16, 2013 suggested (help)
  13. Davis, Peter (August 2009). "Miss America". Gotham. Archived from the original on February 28, 2009. Retrieved September 19, 2009. Named after her mother, Ferrera says she detested the name America as a child. ... 'So I used my middle name, Georgina.' ... When she started acting professionally, she decided to go with her real first name again.
  14. Finn, Natalie (May 14, 2013). "America Ferrera Graduating From College After 10 Years". E! Online. Retrieved May 14, 2013.
  15. Biography Today, p. 80
  16. "America Ferrera Biography". Yahoo! Movies. Archived from the original on November 12, 2013. Retrieved June 4, 2013.
  17. Biography Today, pp. 82–83
  18. Biography Today, p. 87
  19. Jordan, Julie (June 17, 2010). "America Ferrera Is Engaged!". People. Retrieved February 23, 2010.
  20. Jordan, Julie (June 17, 2010). "America Ferrera Is Engaged!". People. Retrieved February 23, 2010.
  21. "America Ferrera Is Married!". People. June 28, 2011.
  22. Saad, Nardine (January 2, 2018). "'Superstore' star America Ferrera is pregnant with her first child". Los Angeles Times.
  23. Ferrera, America [@americaferrera] (May 29, 2018). "When 2 become 3..." – via Instagram. [പ്രവർത്തിക്കാത്ത കണ്ണി]
  24. Mizoguchi, Karen (May 29, 2018). "America Ferrera Welcomes Son Sebastian". People.
  25. Gonzalez, Sandra (May 29, 2018). "America Ferrera welcomes first child". CNN.
  26. "America Ferrera Gives Birth, Welcomes 2nd Child With Husband Ryan Piers Williams". Us Weekly. Retrieved May 10, 2020.
  27. Ferrera, America [@americaferrera] (June 27, 2020). "15 years ago today, these baby faces fell hard and fast in love. They grew up together" – via Instagram.
  28. American like me: reflections on life between cultures, Worldcat
"https://ml.wikipedia.org/w/index.php?title=അമേരിക്ക_ഫെരേര&oldid=3794868" എന്ന താളിൽനിന്ന് ശേഖരിച്ചത്