അമേരിക്കൻ വൈറ്റ് ഐബിസ്
അമേരിക്കൻ വൈറ്റ് ഐബിസ് | |
---|---|
An American white ibis wading in the Tampa Bay area of Florida | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Pelecaniformes |
Family: | Threskiornithidae |
Genus: | Eudocimus Wagler, 1832 |
Species: | E. albus
|
Binomial name | |
Eudocimus albus | |
Range of American white ibis (E. albus) Range of scarlet ibis (E. ruber) Overlapping range of both species |
അമേരിക്കൻ വൈറ്റ് ഐബിസ് (Eudocimus albus) ത്രെസ്കിഓർണിത്തിഡേ കുടുംബത്തിലെ ഐബിസ് സ്പീഷീസിൽപ്പെട്ട ഒരു ജലപ്പക്ഷിയാണ്. വെസ്റ്റ് വിർജിൻ ദ്വീപിൽ നിന്നും അമേരിക്കൻ തീരത്ത് ഗൾഫ് കോസ്റ്റ് വഴി, തീരപ്രദേശങ്ങളിലുള്ള പുതിയ ലോക ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.[2] ഈ പ്രത്യേക ഇബിസ് വെളുത്ത തൂവലുകൾ ഉള്ള ഒരു ഇടത്തരം പക്ഷിയാണ്. തെളിഞ്ഞ ചുവപ്പ്-ഓറഞ്ച് നിറത്തിലുള്ള താഴോട്ടു വളഞ്ഞ ചുണ്ടുകൾ, നീണ്ട കാലുകൾ, പറക്കുമ്പോൾ മാത്രം പ്രകടമാകുന്ന കറുത്ത ചിറകിന്റെ അരികുകൾ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. ബ്രീഡിംഗ് റേഞ്ച് ഗൾഫ്, അറ്റ്ലാന്റിക് തീരം, മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ബ്രീഡിംഗ് കാലയളവിന് പുറത്ത്, വടക്കേ അമേരിക്കയിലെ ഉൾനാടൻ ദ്വീപുകളിലും കരീബിയൻ ദ്വീപുകളിലുടനീളവും വ്യാപിച്ചു കിടക്കുന്നു. കൊളംബിയയിലേയും വെനിസ്വേലയിലേയും വടക്കുപടിഞ്ഞാറും തെക്കൻ അമേരിക്കൻ തീരപ്രദേശങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. സെൻട്രൽ വെനിസ്വേലയിൽ ജനസംഖ്യ കൂടുന്നത് സ്കാർലെറ്റ് ഐബിസിന്റെ സങ്കരയിനങ്ങൾ കൂടിചേർന്നാണ്. രണ്ട് വംശജരെയും ഒരൊറ്റ സ്പീഷീസ് ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്.
ടാക്സോണമി
[തിരുത്തുക]അമേരിക്കയിലെ വെളുത്ത ഐബിസ് 1758- ലെ സിസ്റ്റമ നാച്യുറയിലെ10-ാം പതിപ്പിൽ കാൾ ലിനേയസ് വിവരിക്കുന്ന അനേകം പക്ഷികളിലൊന്നാണിത്. അവിടെ സ്കോലോപാക്സ് ആൽബസ് എന്ന് ദ്വിനാമം നൽകിയിരുന്നു.[3]സ്പീഷിസ് നാമം ആൽബസ് ലാറ്റിനിൽ "വെളുത്ത" എന്നാണ് സൂചിപ്പിക്കുന്നത്.[4]സ്പാനിഷ് കർല്യു, വൈറ്റ് കർല്യു എന്നിങ്ങനെയുള്ള ഇതര പൊതുനാമങ്ങളും ഉപയോഗിച്ചുവരുന്നു.[5]ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനായ മാർക്ക് കേറ്റ്സ്ബൈ മിസ്റ്റുക്ക് പ്രായപൂർത്തിയാകാത്ത പക്ഷികളെ ഒരു പ്രത്യേക സ്പീഷീസിലേക്ക് മാറ്റുകയും അവയെ ബ്രൗൺ കർല്യു എന്നു വിളിക്കുകയും ചെയ്തു.[6]
1832-ൽ ജൊകോൺ ഗോർഗ് വാഗ്ലർ ഈ സ്പീഷീസിന് ഇന്നത്തെ ദ്വി നാമം നൽകി. യുഡോക്കിമസ് എന്ന പുതിയ ജീനസ് സ്ഥാപിച്ചപ്പോൾ മറ്റൊരു സ്പീഷീസ് സ്കാർലെറ്റ് ഐബിസ് (E. ruber) മാത്രമായിരുന്നു. ഇരുവരും ഉപജാതികളോ അടുത്തുള്ള സ്പീഷീസുകളായോ ആയി പരിഗണിക്കണമോ എന്ന കാര്യത്തിൽ ദീർഘകാല ചർച്ച നടന്നിട്ടുണ്ട്.[7]അമേരിക്കൻ ഓർണിത്തോളജിസ്റ്റ് യൂണിയൻ ഈ രണ്ടു സ്പീഷീസുകളെ പാരാപാട്രിക് ആയി കണക്കാക്കുന്നു.[8]
വിവരണം
[തിരുത്തുക]വെളുത്ത നിറമുള്ള തൂവലുകളും, പിങ്ക് ഫേഷ്യൽ ചർമ്മങ്ങളും മുതിർന്ന അമേരിക്കൻ വൈറ്റ് ഐബിസിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.[9]മുതിർന്നവർക്ക് ചിറകിനറ്റം കറുത്ത നിറം കാണപ്പെടുന്നു. അത് സാധാരണയായി പറക്കുമ്പോൾ മാത്രമേ കാണാനാകൂ.[10]നോൺ-ബ്രീഡിംഗ് അവസ്ഥയിൽ നീണ്ട താഴ്ന്ന ചുണ്ടുകളും ചുവന്ന ഓറഞ്ച് നിറമുള്ള നീണ്ട കാലുകളും കാണപ്പെടുന്നു.[11]ബ്രീഡിംഗ് സീസണിൽ ആദ്യ പത്ത് ദിവസങ്ങളിൽ, ചർമ്മത്തിന് ഇരുണ്ട് കടുത്ത പിങ്ക് നിറമാകുകയും പർപ്പിളും ചുവപ്പും ഇടകലർന്ന നിറം കാലുകൾക്കും കാണപ്പെടുന്നു. പിന്നീട് ഇത് മങ്ങി ഇളം പിങ്ക് നിറമാകുകയും ചുണ്ടിന്റെ അറ്റം കറുത്തനിറമാകുകയും ചെയ്യുന്നു.[12]ആൺ-പെൺ പക്ഷികൾക്ക് സമാനമായ തൂവലുകൾ ഉള്ളതുകൊണ്ട്, ഒരു മുതിർന്ന അമേരിക്കൻ വെളുത്ത ഐബീസിനെ ലിംഗ വ്യത്യാസത്തിൽ നിന്ന് വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ്.[13]എന്നിരുന്നാലും, ആൺ-പെൺ രൂപവ്യത്യാസം കാണിക്കുന്നില്ലയെങ്കിലും ആൺ പക്ഷികൾ പെൺപക്ഷികളേക്കാൾ വലിപ്പവും ഭാരവും ചുണ്ടുകൾക്ക് വീതിയും കാണപ്പെടുന്നു.[14]
തെക്കേ ഫ്ലോറിഡയിലെ അമേരിക്കൻ വൈറ്റ് ഐബിസിന്റെ പഠനമനുസരിച്ച്,ആൺ പക്ഷികളുടെ ശരാശരി ഭാരം 872.9 മുതൽ 1,261 ഗ്രാം വരെയും (1.924 മുതൽ 2.780 പൗണ്ട് വരെ), പെൺപക്ഷികളുടെ കാര്യത്തിൽ 592.7 മുതൽ 861.3 ഗ്രാം വരെയും (1.307 മുതൽ 1.899 പൗണ്ട്വരെ), 1,036.4 ഗ്രാം (2.285 എൽബി) ആൺ പക്ഷികൾക്കും 764.5 ഗ്രാം (1.685 എൽബി) പെൺപക്ഷികൾക്കും ശരാശരിഭാരം കാണപ്പെടുന്നു.[15]മുതിർന്ന പെൺ പക്ഷികളുടേയും നീളം 53 മുതൽ 70 സെന്റീമീറ്റർ വരെയും (21 മുതൽ 28 വരെ) 90 മുതൽ 105 സെന്റിമീറ്റർ വരെയും (35 മുതൽ 41 വരെ) ചിറകുവിസ്താരം വ്യത്യാസപ്പെട്ടിരിക്കുന്നു.[16]
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Eudocimus albus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Cornell Lab of Ornithology. "White Ibis, Identification". All About Birds. Ithaca, New York: Cornell University. Retrieved 9 January 2012.
- ↑ Linnaeus, Carl (1758). Systema Naturae per Regna Tria Naturae, Secundum Classes, Ordines, Genera, Species, cum Characteribus, Differentiis, Synonymis, Locis. Tomus I. Editio decima, reformata (in Latin). Holmiae (Stockholm, Sweden): Laurentius Salvius. p. 145.
- ↑ Simpson, D.P. (1979). Cassell's Latin Dictionary (5th ed.). London: Cassell Ltd. p. 33. ISBN 0-304-52257-0.
- ↑ Nellis, David W. (2001). Common Coastal Birds of Florida & the Caribbean. Sarasota, Florida: Pineapple Press. pp. 151–55. ISBN 1-56164-191-X.
- ↑ Feduccia, Alan; Peterson, Russell W. (1999). Catesby's Birds of Colonial America. UNC Press Books. pp. 28–29. ISBN 0-8078-4816-6.
- ↑ Hancock, James; Kushlan, James A. (2010) [1992]. "American White Ibis". Storks, Ibises and Spoonbills of the World. London: A&C Black. ISBN 1-4081-3500-0.
- ↑ Ramo, Cristina; Busto, Benjamin (1987). "Hybridization Between the Scarlet Ibis (Eudocimus ruber) and the White Ibis (Eudocimus albus) in Venezuela". Colonial Waterbirds. 10 (1): 111–14. doi:10.2307/1521240.
- ↑ Scott, Shirley L., ed. (1983). Field Guide to the Birds of North America. Washington D.C.: National Geographic Society. p. 56.
- ↑ Kushlan, James A.; Bildstein, Keith L. (10 February 2009). "White Ibis". Birds of North America Online. Cornell University. Retrieved 26 April 2011.
- ↑ "White Ibis". National Audubon Society Birds website. National Audubon Society, Inc. Archived from the original on 23 November 2011. Retrieved 16 May 2011.
- ↑ Heath, J. A.; Frederick, P. C. (2006). "White Ibis Integument Color During the Breeding Season" (PDF). Journal of Field Ornithology. 77 (2): 141–150. doi:10.1111/j.1557-9263.2006.00034.x.
- ↑ Herring, Garth; Gawlik, Dale E.; Beerens, James M. (2008). "Sex Determination for the Great Egret and White Ibis" (PDF). Waterbirds. 31 (2): 298–303. doi:10.1675/1524-4695(2008)31[298:SDFTGE]2.0.CO;2. ISSN 1524-4695.
- ↑ Kushlan, J. A. (1977). "Sexual Dimorphism in the White Ibis" (PDF). The Wilson Bulletin. 89 (1): 92–98. doi:10.2307/4160873. JSTOR 4160873.
- ↑ Dunning Jr., John B., ed. (1992). CRC Handbook of Avian Body Masses. Boca Raton, Florida: CRC Press. ISBN 0-8493-4258-9.
- ↑ Hill, K. (2001). "White Ibis". Smithsonian Marine Station at Fort Pierce. Fort Pierce, Florida. Retrieved 16 May 2011.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- American white ibises on Arkive Archived 2012-01-17 at the Wayback Machine.. Shows videos made by the BBC natural history unit.
- American white ibis videos, photos, and sounds at the Internet Bird Collection
- White ibis photo gallery at VIREO (Drexel University)