അമേരിക്കൻ പൊൻമണൽക്കോഴി
| American golden plover | |
|---|---|
| Adult summer plumage, Churchill, Manitoba | |
| Scientific classification | |
| Missing taxonomy template (fix): | Pluvialis |
| Species: | Template:Taxonomy/PluvialisP. dominica |
| Binomial name | |
| Template:Taxonomy/PluvialisPluvialis dominica (Müller, PLS, 1776) | |
| Synonyms | |
|
Pluvialis dominica dominica | |
ഒരു ഇടത്തരം വലുപ്പമുള്ള മണൽ കോഴിയാണ് അമേരിക്കൻ പൊൻമണൽക്കോഴി . മഴ വരുന്ന അവസരങ്ങളിൽ ഇവ കൂടം കൂടി വരും എന്ന ഒരു വിശ്വാസം ഉണ്ട് .ഈ പക്ഷിയുടെ സ്പീഷിസ് പേര് ഡോമിനിക്ക എന്നത് സാന്റോ ഡൊമിംഗോ എന്ന സ്ഥലത്തെയാണ് സൂചിപ്പിക്കുന്നത്. ആ പ്രദേശം ഇന്ന് ഹിസ്പാനിയോള എന്ന പേരിലാണ് അറിയപ്പെടുന്നത്, അത് വെസ്റ്റ് ഇൻഡീസ് പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
ശരീര ഘടന
[തിരുത്തുക]നീളം : 24–28 cm (9+1⁄2–11 in)
ഭാരം : 122–194 g (4+5⁄16–6+13⁄16 oz)
ചിറകിന്റെ വിസ്‌തൃതി : 65–67 cm (25+1⁄2–26+1⁄2 in)
വിവരണം
[തിരുത്തുക]പ്രജജനനകലത്ത് പ്രായപൂർത്തിയായ അമേരിക്കൻപൊൻമണൽക്കോഴിയുടെ മുഖം, കഴുത്ത്, നെഞ്ച്, വയറ് എന്നിവ കറുപ്പുനിറത്തിലാണ്. തലയുടെ മുകലളിലും കഴുത്തിന്റെ പിന്നിലുമുള്ള ഭാഗം വെളുപ്പണ്, അത് നെഞ്ചിന്റെ വശങ്ങളിലേക്ക് നീളുന്നു . പുറം ഭാഗം കറുപ്പും വെള്ളയും കലർന്ന രൂപത്തിൽ കണപ്പെടുന്നു , അതിൽ സ്വർണനിറത്തിലുള്ള പുള്ളികളും ഉണ്ട്.
പ്രജജനനകലത്ത് പെൺപക്ഷികൾ ഇതിന് സമാനമായിരിക്കും, എന്നൽ കറുപ്പ് നിറം കുറവയിരിക്കും. ശീതകാലതൂവലാവസ്ഥയിൽ ഇരുവർക്കും ചരനിറം കലർന്ന തവിട്ടുനിറമുള്ള മേൽഭാഗവും,ഇളം- ചാര തവിട്ടു നിറതിലുള്ള കീഴ്ഭാഗവും, വെള്ളുപ്പ് കണ്മുടിയും കണപ്പെടുന്നു. തലയും കൊക്കും ചെറുതയിരിക്കും.
ഇത് മറ്റു രണ്ടു പൊൻമണൽക്കോഴി വർഗങ്ങളായ യൂറോപ്യൻ പൊൻമണൽക്കോഴി, പസഫിക്ക് പൊൻമണൽക്കോഴി എന്നിവയുമയി സാമ്യമുണ്ട്. അമേരിക്കൻ പൊൻമണൽക്കോഴി, യൂറോപ്യൻ പൊൻമണൽക്കോഴിയെക്കൾ ചെറുതും സമാനമായ ശരീരവും, തരിതമ്യേന നീളമുള്ള കലുകളുമണ് ഉള്ളത്. യൂറോപ്യൻ പൊൻമണൽക്കോഴികളുടെ കൈക്കുഴി ഭാഗത്ത് വെള്ള തൂവലുകൾ ഉണ്ട്.
അമേരിക്കൻ പൊൻമണൽക്കോഴി, പസഫിക്ക് പൊൻമണൽക്കോഴിയെക്കൾ സമനമായ ശരീരവും, നീളം കുറഞ്ഞ ചിറകുകളും, കൂടുതൽ നീളമുള്ള കലുകളുമുണ്ട്. സാധരണയായി അതിന്റെ പുറം ഭഗം കൂടൂതൽ മഞ്ഞനിറമുള്ളതയി കണപ്പെടുന്നു.
ഇവയുടെ കൈക്കുഴി ഭഗത്ത് ചാരനിറം കണപ്പെടുന്നു. ഒരിക്കൽ ഇവയെ ' ലെസർ പൊൻമണൽക്കോഴി' എന്ന ഒരേ പേരിൽ ഒരേ സ്പീഷീസായി കരുതിയിരുന്നു.
പ്രജജനനകാല തൂവലവസ്ഥയിൽ അമേരിക്കൻ പൊൻമണൽക്കോഴിയുടെ താഴത്തെ വയറും വാലിന്റെ അടിഭാഗവും മുഴുവനായും കറുപ്പയിരിക്കും. എന്നാൽ പസഫിക്ക് , യൂറോപ്യൻ പൊൻമണൽക്കോഴികൾക്ക് ചെറിയ അളവിൽ വെള്ളുപ്പ് കാണപ്പെടുന്നു. എന്നൽ ചെറിയ പക്ഷികൾക്ക് പലപ്പോഴും പൂർണ്ണമയും വേനൽ തൂവലവസ്ഥ ലഭിക്കാതെ ഭഗീകമയ രൂപമാത്രമേ ഉണ്ടാക്കൂ. അതിനാൽ കറുപ്പ് നിറം അപൂർണ്ണമായിരിക്കും , അതിനാൽ അവയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. മറ്റൊരു വ്യത്യസം, ശരത്കാലത്ത് പ്രജ്ജനനാന്തര തൂവൽ മാറ്റം അമേരിക്കൻ പൊൻമണൽക്കോഴികളിൽ ഒരു മാസം അല്ലെങ്കിൽ അതിലധികം വൈകിയാണ് നടക്കുന്നത്. ഇത് സാധരണയായി സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയാണ്. എന്നാൽ പസഫിക്ക് പൊൻമണൽക്കോഴികളിൽ ഇത് ഓഗസ്റ്റിൽ തന്നെ നടക്കും
വിതരണം
[തിരുത്തുക]അമേരിക്കൻ പൊൻമണൽക്കോഴിയുടെ പ്രജജനന ആസവ്യവസ്ഥ വടക്കൻ കാനഡയിലും അലാസ്കയിലുള്ള ആർട്ടിക്ക് തുന്ദ്ര പ്രദേശങ്ങളിലാണ്. കാനഡയിലെ ബാഫിൻ ദ്വീപ് മുതൽ യൂക്കൺ പ്രദേശവും വടക്കൻ ബ്രിട്ടീഷ് കൊളംബിയ വരെയും ഇവ് കണപ്പെടുന്നു. ഇവ വരണ്ടതും തുറന്നതുമായ പ്രദേശങ്ങളിലെ നിലത്തണ് കൂട് നിർമ്മിക്കുന്നത്.
ഇവ ദേശടന പക്ഷികളാണ്. ശീതകാലത്ത് ഇവ തെക്കൻ അമേരിക്കയിലേക്കണ് പോകുന്നത്. ഇവ ദീർഘവൃത്താകൃതിയിലുള്ള ദേശടന പാത പിന്തുടാരുന്നു. വടക്കോട്ടുള്ള യാത്രയിൽ ജനുവരി മുതൽ ഏപ്രിൽ വരെ ഇവ മദ്ധ്യ അമേരിക്ക വഴി സഞ്ചരിക്കുന്നു. പിന്നീട് വടക്കോട്ടുള്ള അവസാന യത്രയ്ക്ക് മുൻപ് ഇലിനോയിസ് പോലുള്ള സ്ഥലങ്ങള്ളിൽ വലിയ കൂട്ടങ്ങള്ളായി തങ്ങാറുണ്ട്.
ശരത്കാലത്ത് ഇവ കൂടുതൽ കിഴക്കൻ ദിശയിലുള്ള പാത പിന്തുടരുന്നു. പ്രധാനമായും പശ്ചിമ അറ്റ്ലാന്റിക് സമുദ്രതിന്റെയും കരീബിയൻ സമുദ്രതിന്റെയും മുകളിലൂടെ പറന്ന് പാറ്റഗോണിയയിലെ ശീതകാല ആവാസവ്യവസ്ഥകളിലേക്കാണ് എത്തുന്നത്.
ഈ പക്ഷിക്ക് ലോകത്തിലെ ഏറ്റവും നീളം കൂടിയ ദേശാടന പാതകളിലൊന്നുണ്ട് — ഏകദേശം 40,000 കിലോമീറ്റർ വരെ. ഇതിൽ ഏകദേശം 3,900 കിലോമീറ്റർ തുറന്ന സമുദ്രത്തിന് മുകളിലൂടെ ആണ്, അവിടെ ഭക്ഷിക്കാനോ കുടിക്കാനോ ഇവക്ക് നിർത്താൻ കഴിയില്ല. യാത്രയ്ക്കുമുമ്പ് ശരീരത്തിൽ സംഭരിക്കുന്ന കൊഴുപ്പിന്റെ സഹായത്താലാണ് ഇവ ഈ ദീർഘയാത്ര നടത്തുന്നത്.
ഇത് പശ്ചിമ യൂറോപ്പിൽ ശരത്കാലത്ത് സാധാരണയായി കാണപ്പെടുന്നെങ്കിലും വളരെ അപൂർവമായ ദേശാടന പക്ഷിയാണ്. സാധാരണയായി ഗ്രേറ്റ് ബ്രിട്ടനിൽ വർഷത്തിൽ ഏകദേശം 20–25 തവണ മാത്രമേ ഇവയെ കാണാറുള്ളൂ. വസന്തകാലത്തിലെ രേഖപ്പെടുത്തലുകൾ ഇതിലും അപൂർവമാണ്.
ദേശാടന സമയങ്ങളും രീതികളും താരതമ്യം ചെയ്തപ്പോൾ, എസ്കിമോ കർല്യൂസ് എന്ന പക്ഷിയും അമേരിക്കൻ പൊൻമണൽക്കോഴി ഒരുപോലെ തന്നെയാണ് . 1492-ൽ ക്രിസ്റ്റഫർ കൊളംബസിന്റെ ശ്രദ്ധ സമീപമുള്ള അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്കാകർഷിച്ചതായി കരുതപ്പെടുന്നത്. അന്ന് അദ്ദേഹം 65 ദിവസം കരഭൂമി കാണാതെ കടലിൽ സഞ്ചരിച്ച ശേഷമാണ് ഇത് സംഭവിച്ചത്
പെരുമാറ്റം
[തിരുത്തുക]പ്രജ്ജനനം
[തിരുത്തുക]ഈ പക്ഷി നിലത്തു ചെറിയ കുഴി പോലെയുള്ള ചുരുണ്ട കൂടാണ് ആണ് നിർമ്മിക്കുന്നത്. അതിനകത്ത് കല്പായൽ, പുല്ല്, ഇലകൾ എന്നിവ വിരിച്ച് കൂട് ഒരുക്കുന്നു. പ്രജനന സമയങ്ങളിൽ അടുത്തുള്ള പക്ഷികളോട് ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യും. ചില അമേരിക്കൻ പൊൻമണൽക്കോഴി ശീതകാല ആവാസവ്യവസ്ഥകളിലും പ്രദേശപരമായ സ്വഭാവം കാണിക്കുന്നു.
അമേരിക്കൻ പൊൻമണൽക്കോഴിസാധാരണയായി നാല് മുട്ടകൾ ഇടുന്നു. ഈ മുട്ടകൾ വെളുപ്പ് മുതൽ ഇളം മഞ്ഞ-തവിട്ടു നിറം വരെയുള്ളതായിരിക്കും, അതിൽ കറുപ്പും തവിട്ടും നിറത്തിലുള്ള പുള്ളികൾ കാണപ്പെടും. മുട്ടയുടെ വലിപ്പം സാധാരണയായി ഏകദേശം 48 × 33 മില്ലീമീറ്റർ ആണ്. ഇവ ഏകദേശം 26–27 ദിവസങ്ങൾ ശേഷം വിരിയിക്കുന്നു.
ഭക്ഷണം
[തിരുത്തുക]ഈ പക്ഷികൾ സാധാരണയായി ടുണ്ട്ര പ്രദേശങ്ങൾ, വയലുകൾ, കടൽത്തീരങ്ങൾ, കടൽതിരമാലകൾ എത്തുന്ന സമതലങ്ങൾ (tidal flats) എന്നിവിടങ്ങളിൽ ഭക്ഷണം തേടുന്നു. സാധാരണയായി കാഴ്ചയുടെ സഹായത്താലാണ് ഇവ ഭക്ഷണം കണ്ടെത്തുന്നത്.
ഇവയുടെ പ്രധാന ഭക്ഷണങ്ങൾ: മണ്ണിരകൾ, നത്തകൾ, കീടങ്ങൾ ,കീടങ്ങളുടെ ലാർവകൾ , ഓടുള്ള ജലപ്രാണികൾ,മത്സ്യങ്ങൾ ,പഴങ്ങൾ / ബെറികൾ ,വിത്തുകൾ
നില (Status)
[തിരുത്തുക]19-ആം നൂറ്റാണ്ടിന്റെ അവസാനം വലിയ തോതിൽ ഈ പക്ഷികളെ വേട്ടയാടിയതിനാൽ ഇവയുടെ ജനസംഖ്യ വളരെ കുറയുകയായിരുന്നു. പിന്നീട് കുറച്ചുകൂടി വർധിച്ചെങ്കിലും ജനസംഖ്യ ഇപ്പോഴും പൂർണ്ണമായി പുനരുജ്ജീവിച്ചിട്ടില്ല.
അവലംബം
[തിരുത്തുക]- ↑ BirdLife International (2016). "Pluvialis dominica". IUCN Red List of Threatened Species. 2016 e.T22693740A93420396. doi:10.2305/IUCN.UK.2016-3.RLTS.T22693740A93420396.en. Retrieved 15 February 2022.