ഉള്ളടക്കത്തിലേക്ക് പോവുക

അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ ഐക്യനാടുകളുടെ ഭരണത്തിൻ കീഴിലുള്ള ഭൂപ്രദേശങ്ങൾ

ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ ഉൾപ്പെടുന്ന ഭൂവിഭാഗത്തിൽ സഹസ്രാബ്ദങ്ങളായി തദ്ദേശീയ അമേരിക്കക്കാർ വസിച്ചിരുന്നു, ഇവരുടെ പിൻഗാമികളിൽ ഇന്ന് ഫെഡറൽ അംഗീകാരമുള്ള 574 ഗോത്രങ്ങളിൽ ജനങ്ങളും ഉൾപ്പെടുന്നു. 1607-ൽ ഇംഗ്ലണ്ടിൽ നിന്നും എത്തിയ കുടിയേറ്റക്കാർ ഇന്നത്തെ വിർജീനിയയിലെ ജെയിംസ്ടൗണിൽ താമസമുറപ്പിച്ചു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച യൂറോപ്യൻ കോളനിവൽക്കരണം യുദ്ധങ്ങളിലൂടെയും പകർച്ചവ്യാധികളിലൂടെയും തദ്ദേശീയ സമൂഹങ്ങളെ വ്യാപകമായി ഉന്മൂലനം ചെയ്തു. 1760-കളോടേ അന്നത്തെ ബ്രിട്ടീഷ് അമേരിക്കയുടെയും ഗ്രേറ്റ് ബ്രിട്ടന്റെയും ഭാഗമായ പതിമൂന്ന് കോളനികൾ സ്ഥാപിക്കപ്പെട്ടു. തെക്കൻ കോളനികൾ ആഫ്രിക്കയിൽ നിന്നും ലക്ഷക്കണക്കിനു ആളുകളെ ആടിമകളാക്കി അടിമക്കച്ചവടത്തിൽ അധിഷ്ഠിതമായ കാർഷികവ്യവസ്ഥ കെട്ടിപ്പടുത്തു.ഫ്രാൻസിനെ ഫ്രഞ്ച് ഇന്ത്യൻ യുദ്ധങ്ങളിൽ പരാജയപ്പെടുത്തിയതോടെ 1773-ൽ ബ്രിട്ടീഷ് പാർലിമെന്റ് പുതിയ നികുതികൾ ചുമത്തുകയും കോളനുകളുടെ സ്വയം ഭരണാവകാശം അവസാനിപ്പിക്കാനുള്ള നിയമങ്ങൾ പാസാക്കുകയും ചെയ്തു. കോളനികളും ബ്രിട്ടീഷ് അധികാരികളും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായത്, 1775 ഏപ്രിൽ 19-ന് ലെക്സിങ്ടൺ- കൊൺകോഡ് യുദ്ധത്തിലേക്കും [1]അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ചു.


അവലംബം

[തിരുത്തുക]