അമൃത അയ്യർ
ദൃശ്യരൂപം
അമൃത അയ്യർ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനയത്രി |
സജീവ കാലം | 2018-ഇപ്പോൾ വരെ |
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അമൃത അയ്യർ. പടയ്വീരൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ അറിയപ്പെടുന്നത്.[1]ആറ്റ്ലിയുടെ ബിഗിൽ എന്ന കായിക ആക്ഷൻ ചലച്ചിത്രത്തിൽ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു അമൃത.[2] തെറി (2016) എന്ന അറ്റ്ലി–വിജയ് തമിഴ് ചിത്രത്തിൽ സഹനടിയായാണ് അരങ്ങേറ്റം.[3]
അഭിനയജീവിതം
[തിരുത്തുക]പടയ്വീരൻ എന്ന ചിത്രത്തിലൂടെ മലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമൃത അയ്യർ ചലച്ചിത്ര രംഗത്തെത്തിയത്. അതിന് മുൻപ് തെറി എന്ന തമിഴ് ചിത്രത്തിൽ ചെറിയ ഒരു വേഷം ചെയ്തിരുന്നു. പിന്നീട് കാളിയിൽ വിജയ് ആന്റണിയുടെ നായികയായി അഭിനയിച്ചു. ബിഗിലിൽ ക്യാപ്റ്റൻ കഥാപാത്രമായിരുന്ന തെൻട്രലിനെ അവതരിപ്പിച്ചത് അമൃതയാണ്.[3][2]
സിനിമകൾ
[തിരുത്തുക]ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു |
വർഷം | ചിത്രത്തിന്റെ ശീർഷകം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2016 | തെറി | മിത്രയുടെ പെങ്ങള് | തമിഴ് | [4] |
2018 | പടയ്വീരൻ | മലർ | തമിഴ് | അരങ്ങേറ്റ ചിത്രം
നാമനിർദ്ദേശം ചെയ്യപ്പെട്ടു, SIIMA Best Debutant Actress |
കാളി | തേന്മൊഴി | തമിഴ് | ||
2019 | ബിഗിൽ | തെൻട്രൽ (ക്യാപ്റ്റൻ) | തമിഴ് | [5][6] |
Gramayana |
അവലംബങ്ങൾ
[തിരുത്തുക]- ↑ "Amritha Aiyer joins the cast of Thalapathy 63". The New Indian Express. Retrieved 2019-10-30.
- ↑ 2.0 2.1 "ബിഗിൽ നടി അമൃതയ്ക്ക് നയൻതാര കൊടുത്ത സമ്മാനം". www.mangalam.com. Retrieved 2019-11-07.
- ↑ 3.0 3.1 "എനിക്കു വേണ്ടി വിജയ് സർ കണ്ണടച്ചുപിടിച്ചു: ബിഗിലിലെ തെൻട്രൽ പറയുന്നു". ManoramaOnline. Retrieved 2019-11-07.
- ↑ "Amritha Aiyer In Vijay's Theri as Mithra's (Samantha Akkineni) Cousin, November 04, 2019". Archived from the original on 2019-11-04. Retrieved 2019-11-07.
- ↑ "Amritha joins Vijay's 'Thalapathy 63' shoot | Tamil Movie News - Times of India". Timesofindia.indiatimes.com. 2019-05-17. Archived from the original on 20 May 2019. Retrieved 2019-10-28.
- ↑ "ദാ തമിഴ് വെടിക്കെട്ട്". Deshabhimani. Retrieved 2019-11-07.