അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ്
പൊതുസഥാപനം
വ്യവസായംആയുർവേദ, ആരോഗ്യസംരക്ഷക ഉൽപ്പന്നങ്ങൾ, സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ, വിവരസാങ്കേതിക വിദ്യ, ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിംഗ്.
സ്ഥാപിതം1893
ആസ്ഥാനം42–45 ലസ് ചർച്ച് റോഡ് (Luz Church Road, Mylapore), ചെന്നൈ – 600004, ഇന്ത്യ
വരുമാനം US$
US$
വെബ്സൈറ്റ്amrutanjan.com/

ഇന്ത്യാക്കാരനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കാസിനാഥുണി നാഗേശ്വരറാവു (Kasinadhuni Nageswara Rao) സ്ഥാപിച്ച ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ്. 1893-ൽ പേറ്റന്റ് നേടി വിപണനം ആരംഭിച്ച അമൃതാഞ്ജൻ എന്ന വേദനാസംഹാരി കുഴമ്പ് കണ്ടെത്തിയതും ഇദ്ദേഹമാണ്. 2007 നവംബർ 13 നാണ് അമൃതാഞ്ജൻ പബ്ലിക് ലിമിറ്റഡ് എന്ന കമ്പനി അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ് ആയി പേര് മാറ്റിയത്. [1]
സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപരിഷ്കർത്താവും പത്രപ്രവർത്തകനുമായിരുന്ന കെ. നാഗേശ്വരറാവു പാണ്ഡുലു (K. Nageswara Rao Pantulu)[2][3][4] 1893 ൽ ബോംബെയിൽ പേറ്റന്റ് മരുന്നായി വില്പന ആരംഭിച്ചതാണ് അമൃതാഞ്ജൻ.[5][6] 1914 ൽ സ്ഥാപനത്തിന്റെ ഹെഡ്ക്വാർട്ടേഴ്സ് ബോംബേയിൽ നിന്ന് ചെന്നൈയിലേയ്ക്ക് മാറ്റി.[5][6][4] എന്നാൽ ഇന്നും ബോംബെ എന്ന വാക്ക് അമൃതാഞ്ജൻ വേദനാ സംഹാരിയുടെ പുറത്ത് മുദ്രണം ചെയ്തിരിക്കുന്നു. 1936ൽ, അമൃതാഞ്ജൻ ലിമിറ്റഡ് എന്ന പേരിൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇത് ആരംഭിച്ചു. [5][7] സംഗീതസദസ്സുകളിൽ ഇത് സൗജന്യമായി വിതരണം ചെയ്ത് മരുന്നിന്റെ പ്രശസ്തി നാഗേശ്വരറാവു വർദ്ധിപ്പിച്ചു..[3]
2007 നവംബർ 13 ന് കമ്പനിയുടെ പേര് അമൃതാഞ്ജൻ ലിമിറ്റഡ് എന്നതിൽ നിന്ന് അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ് എന്നുമാറി. [8]ഇന്ത്യാ ഗവൺമെന്റ് ഷെഡ്യൂൾ ടിയിൽ ഉൾപ്പെടുത്തിയ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) അമൃതാഞ്ജൻ കമ്പനി നേടിയിട്ടുണ്ട്.[9]

2002 ജൂലൈ 4 ന് അമേരിക്കൻ മാർക്കറ്റിൽ കമ്പനി പ്രവേശിച്ചു.[10] നാഗേശ്വരറാവുവിന്റെ പൗത്രനായ അരവിന്ദിനാണ് ഈ ചുമതല.

ഉത്പ്പന്നങ്ങൾ[തിരുത്തുക]

കമ്പനിയുടെ മുഖ്യഉത്പന്നം വേദനാസംഹാരിയാണ്. 2002 ൽ അമൃതാഞ്ജൻ ഹെൽത്ത്കെയർ പ്രമേഹത്തെ പ്രതിരോധിക്കുന്ന മരുന്നുകളുടെ ശ്രേണി ഡിയാക്യുവർ (Diakyur) എന്ന പേരിൽ പുറത്തിറക്കി..[11] ഒലീവ് എണ്ണയും ചിലയിനം കീടനാശിനികളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനും കമ്പനി ആലോചിക്കുന്നു.[12] 2004 ൽ ആയുർവേദ മൗത്ത്‌വാഷ് അഫയർ(Affair) എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിലിറക്കി.[13]

അമൃതാഞ്ജൻ ഇൻഫോടെക്ക് എന്ന പേരിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയും നിലവിലുണ്ട്. ജൂലൈ 2001 ലാണ് ഇതിന്റെ കാൾ സെന്റർ പ്രവർത്തനമാരംഭിച്ചത്[14]

അമൃതാഞ്ജൻ[തിരുത്തുക]

പൂർണ്ണമായും ആയുർവേദമരുന്നുകൾ ഉപയോഗിച്ചിട്ടുള്ള ഉൽപ്പന്നമാണ് അമൃതാഞ്ജൻ.[15]യൂക്കാലി, കാംഫർ, മെന്തോൾ, വിന്റർഗ്രീൻ, സിന്നാമൺ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് വേദനാസംഹാരിയായി പ്രവർത്തിക്കുന്നത്.

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഹരിശ്രീ, 2011 ഒക്ടോബർ 01, പേജ് 31
  2. Madras Rediscovered, Pg 206
  3. 3.0 3.1 Clayton, Mary (2007). Music and Orientalism in the British Empire, 1780s–1940s: Portrayal of the East. Ashgate Publishing Ltd. p. 206. ISBN 0754656047, ISBN 978-0-7546-5604-3. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. 4.0 4.1 Playne, Somerset (1914). Southern India: Its History, People, Commerce, and Industrial Resources. pp. 642. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. 5.0 5.1 5.2 "Profile of Amrutanjan Healthcare Limited". Amrutanjan Healthcare Limited. Archived from the original on 2008-06-16. Retrieved 2013-04-21.
  6. 6.0 6.1 Jain, Kajri (2007). Gods in the Bazaar: The Economies of Indian Calendar Art. Duke University Press. pp. 124. ISBN 0822339269, ISBN 978-0-8223-3926-7.
  7. Agarwala, Prakash Narain (1985). The History of Indian Business: A Complete Account of Trade Exchanges from 3000 B.C. to the Present Day. Vikas. p. 566. ISBN 0706926099, ISBN 978-0-7069-2609-5.
  8. "Amrutanjan becomes Amrutanjan Health". The Hindu: Business. November 13, 2007. Archived from the original on 2008-10-26. Retrieved 2008-10-21.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-16. Retrieved 2013-04-21.
  10. "Amrutanjan set to enter US market". The Tribune. July 5, 2002. Retrieved 2008-10-21.
  11. "Amrutanjan launches Diakyur". Express Pharma Online. June 13, 2002. Archived from the original on 2011-07-10. Retrieved 2008-10-21.
  12. Venkat, Archana (November 6, 2007). "Amrutanjan adding olive oil, home insecticides to portfolio". The Hindu Business Line. Archived from the original on 2008-10-12. Retrieved 2008-10-21.
  13. Venkat, Archana (September 28, 2004). "Amrutanjan's Affair with mouth fresheners". The Hindu Business Line. Retrieved 2008-10-21.
  14. "Amrutanjan Infotech's call centre to go online shortly". The Hindu. Retrieved 2008-10-21.[പ്രവർത്തിക്കാത്ത കണ്ണി]
  15. http://www.favorfinesse.com/amrutanjan.shtml

ഇതുംകൂടി കാണുക[തിരുത്തുക]

  • Muthiah, S. (2004). Madras Rediscovered. East West Books (Madras) Pvt Ltd. ISBN 81-88661-24-4.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]