Jump to content

അമുദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഷ്പം രാമലിങ്കം അമുദൻ
ജനനം
അമുദൻ

1971
പഴൈയായുർപ്പട്ടി, മധുര, ഇന്ത്യ
തൊഴിൽഡോക്കുമെന്ററി ഫിലീം സംവിധായകൻ, മാധ്യമ ആക്റ്റിവിസ്റ്റ്
സജീവ കാലം1994–നിലവിൽ സജീവം

അമുദൻ .ആർ.പി (Amudhan R. P.) (തമിഴ്: புஷ்பம் ராமலிங்கம் அமுதன் (പുഷ്പം രാമലിങ്കം അമുദൻ),ഡോക്കുമെന്ററി സംവിധായകനും മാധ്യമ ആക്റ്റിവിസ്റ്റും ആയ ഇദ്ദേഹം  1971 ൽ മധുരയിൽ ജനിച്ചു പ്രാദേശിക യുവജനങ്ങളുടെ കൂട്ടായ്മയിൽ  മറുപക്കം എന്ന മാധ്യമ ആക്റ്റിവിസ്റ്റ് സംഘം രൂപീകരിച്ചു. തുടർന്ന് ഡോക്കുമെന്ററികൾ നിർമ്മിച്ച് ,മധുരയിലും സമീപ പ്രദേശങ്ങളിലും ഫിലീം  ഫെസ്റ്റിവലുകൾ സംഘടിപ്പിച്ച് അത്തരം സിനിമകൾ  പ്രദർശിപ്പിച്ചു, ചർച്ചകളും വർക്ക്ഷോപ്പുകളും  നടത്തി.1997 മുതൽ ഡോക്കുമെന്ററി സിനിമകൾ സംവിധാനം ചെയ്തു തുടങ്ങി . ജാതീയതയേയും ന്യൂക്ലിയാർ റേഡിയേഷനേയും കുറിച്ചുള്ള മൂന്നു സിനിമകൾ ഉൾപ്പെട്ട രണ്ട് ട്രയോളജികളാണ് ഇവയിൽ പ്രധാനപ്പെട്ടവ2005 ലെ വൺ ബില്ലിഅൺ ഐസ് ഫിലീം ഫെസ്റ്റിവലിൽ 'ഷിറ്റ്' എന്ന സിനിമ ഏറ്റവും മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. '2006 ലെ MIIF ലെ ദേശീയ ജൂറി പുരസ്കാരവും ഈ സിനിമ നേടി 

മധുര ഇന്റെർനാഷണൽ ഡോക്കുമെന്ററി ഫിലീംഫെസ്റ്റിവൽ 1998 ൽ സംഘടിപ്പിച്ചതും  ഇപ്പോഴും തുടരുന്നതും അമുദന്റെ നേതൃത്വത്തിലാണ് . .[1]

സിനിമകൾ: സംവിധാനം

[തിരുത്തുക]
  1. ലീലാവതി (Enfejar) (1996) - ഡോക്കുമെന്ററി
  2. തീവ്രവാദികൾ (Terrorists) (1997) - ഡോക്കുമെന്ററി
  3. തൊടരും തിസവാച്ചി (Direction to go) (2001) - ഡോക്കുമെന്ററി ലഘുചിത്രം
  4. കാവേരി പഡിഗൈ (Cauvery Delta) (2002- ഡോക്കുമെന്ററി ലഘുചിത്രം
  5. പീ(Shit) (2003) - ഡോക്കുമെന്ററി ലഘുചിത്രം
  6. മയന കുറിപ്പുകൾ (Notes from the Crematorium) (2005) - ഡോക്കുമെന്ററി ലഘുചിത്രം
  7. 'വന്ദേ മാതരം- എ ഷിറ്റ് വേർഷൻ - a shit version - മ്യൂസിക് വീഡിയോ
  8. സെന്തമിൾ നടനം പോതിനിലെ  - മ്യൂസിക് വീഡിയോ
  9. സെറിപ്പു(Footwear) (2006) -ദീർഘ ഡോക്കുമെന്ററി
  10. ദ റോഡ്' (2008) - ഡോക്കുമെന്ററി ലഘുചിത്രം
  11. നൈറ്റ് ലൈഫ്(2008) -ഡോക്കുമെന്ററി ലഘുചിത്രം
  12. 'റേഡിയേഷൻ സ്റ്റോറീസ് പാർട്ട് 1 : മണവാളക്കുറിച്ചി ഡോക്കുമെന്ററി -
  13. 'റേഡിയേഷൻ സ്റ്റോറീസ് പാർട്ട് 2 കൽപ്പാക്കം - ഡോക്കുമെന്ററി
  14. ബ്രോക്കൺ വോയ്സ് - ഡോക്കുമെന്ററി
  15. 'റേഡിയേഷൻ സ്റ്റോറീസ് പാർട്ട് 3:കൂടംകുളം - ദീർഘ ഡോക്കുമെന്ററി
  16. 'തൊടരും നീതി കൊലൈകൾ - ദീർഘ ഡോക്കുമെന്ററി
  17. മെർക്കുറി ഇൻ മിസ്റ്റ്-ഡോക്കുമെന്ററി
  18. ഹേയ് മിസ്റ്റർ ഗാന്ധി,ലീവ് ദ ഇന്ത്യൻസ് എലോൺ, Leave the Indians Alone! - ഡോക്കുമെന്ററി
  19. ഡോളർ സിറ്റി-ദീർഘ ഡോക്കുമെന്ററി 

അവാർഡുകൾ

[തിരുത്തുക]

അമുദന് ലഭിച്ച അവാർഡുകൾ:

  • മികച്ച ചിത്രം,വൺ ബില്ല്യൺ ഐസ്ഫിലീം ഫെസ്റ്റിവൽ 2005.
  • നാഷണൽ ജൂറി അവാർഡ് 9 ആമത് മുംബൈ ഇന്റെർനാഷനൽ ഫിലീംഫെസ്റ്റിവൽ2006, 
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-31. Retrieved 2016-09-26.
"https://ml.wikipedia.org/w/index.php?title=അമുദൻ&oldid=4142468" എന്ന താളിൽനിന്ന് ശേഖരിച്ചത്