അമീൻ കമീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അമീൻ കമീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കാഷ്മീരി കവിയാണ് അമീൻ കമീൻ. കാഷ്മീരി കവിതയെ യാഥാസ്ഥിതിക ചിന്താഗതിയിൽ നിന്നും ആധുനികസരണിയിലേക്കു ആനയിക്കുവൻ പ്രയത്നിച്ച് പുതിയതലമുറയിലെ കവികളിൽ പ്രമുഖനാണ് ഇദ്ദേഹം. ദേശാഭിമാനോജ്ജ്വലമായ നിരവധി കവിതകളും ഗാനങ്ങളും ഈകവി രചിച്ചിട്ടുൺട്. സാമ്പത്തിക സാമൂഹികസമത്വങ്ങൾക്കും വിശ്വശാന്തിക്കും വേണ്ടി കലാസൃഷ്ടികളിലൂടെ പൊരുതുന്ന പുതിയ കാഴ്ചപ്പാടുള്ള കവിയാണ് അമീൻ കമീൻ. കാസ്മീരിയിൽ ഇംഗ്ലീഷ് രീതിയിലുള്ള ഗീതകങ്ങൾ (sonnets) ഒരു പ്രസ്ഥാനമെന്നനിലയിൽ വ്യാപകമാക്കിയത് ഈകവിയാണ്. കാവ്യനാടകം (opera), ഭാവഗീതം (lyric) തുടങ്ങിയ കവനരൂപങ്ങളും കാശ്മീരിൽ സാർവർത്തികമാക്കിതീർക്കാൻ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്.കാഷ്മീരിൻറെ വിപ്ലവകവി എന്ന അപരനാമം അമീൻ കമീലിന് ഇണങ്ങുമെന്ന് ഗുലാം മൊഹിയുദ്ദീൻ, റഹ്മാൻ റാഹി എന്നീ പ്രസിദ്ധ കാഷ്മീരി നിരൂപക്ന്മാർ അഭിപ്രായപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=അമീൻ_കമീൽ&oldid=2785399" എന്ന താളിൽനിന്നു ശേഖരിച്ചത്