അമീൻപുർ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമീൻപുർ തടാകം
Ameenpur Lake
അമീൻപുർ തടാകം
Nearest cityഹൈദരാബാദ്
Area93.15 Acre
Established2016

തെലുങ്കാനയിലെ ഹൈദരാബാദിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിതപ്രദേശമാണ് അമീർപുർ തടാകം. 2016 നവംബറിലാണ് തെലുങ്കാന സർക്കാർ ഈ തടാകത്തെ ജൈവവൈവിധ്യ പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ തന്നെ ജൈവവൈവിധ്യ പൈതൃക സ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ജലാശയമാണ് അമീർപുർ തടാകം.[1] വിവിധ ഇനത്തിൽപ്പെട്ട നൂറ്റിഎഴുപത്തിയൊന്നോളം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 93.15 ഏക്കർ വ്യാപിച്ചുകിടക്കുന്ന ഈ തടാകം നേരിടുന്ന പ്രധാന വെല്ലുവിളി കൈയ്യേറ്റവും മലിനീകരനവുമാണ്. കുറഞ്ഞുവരുന്ന ആഹാരലഭ്യതയും വ്യവസായ മലിനീകരണവും കാരണം ഇവിടെ എത്തുന്ന പക്ഷികളുടെ എണ്ണം വർഷംതോറും കുറയുന്നതിന് കാരണമായിട്ടുണ്ട്.

ജൈവവൈവിധ്യ പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചതിൻറെ ഭാഗമായി നിലവിൽ വന്ന, പ്രാദേശിക ജനങ്ങളെകൂടി ഉൾപ്പെടുത്തിയിരിക്കുന്ന ഒരു കമ്മിറ്റിയുടെ കീഴിൽ തടാകത്തിൻറെ സംരക്ഷണം ആരംഭിച്ചിട്ടുണ്ട്.[2]

ജീവജാലം[തിരുത്തുക]

ഫ്ലമിംഗോകൾ, വെള്ളരിക്കൊക്കുകൾ, ഹെറോണുകൾ, നീർക്കാക്കകൾ, മീൻകൊത്തികൾ, പുഴ ആളകൾ എന്നിങ്ങനെയുള്ള വിവിധപക്ഷികൾ തടാകം സന്ദർശിക്കുന്നു. ഹൈദരാബാദിലെ പക്ഷിനിരീക്ഷകരുടെ പ്രധാനപ്പെട്ട നീരീക്ഷണസ്ഥാനമാണ് അമീൻപൂർ തടാകം.[3]

അവലംബം[തിരുത്തുക]

  1. http://timesofindia.indiatimes.com/city/hyderabad/Ameenpur-lake-declared-Biodiversity-Heritage-Site/articleshow/55258450.cms
  2. http://timesofindia.indiatimes.com/city/hyderabad/Ameenpur-lake-declared-Biodiversity-Heritage-Site/articleshow/55258450.cms
  3. V, Rishi Kumar (6 November 2016). "Ameenpur lake gets biodiversity heritage tag". Business Line (in ഇംഗ്ലീഷ്). Hyderabad. Retrieved 9 November 2018.
"https://ml.wikipedia.org/w/index.php?title=അമീൻപുർ_തടാകം&oldid=3968384" എന്ന താളിൽനിന്ന് ശേഖരിച്ചത്