അമീലിയ ഡൊറോത്തിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1802 ജനുവരി 20 നായിരുന്നു അമീലിയ ജനിച്ചത്. പിതാവ് ഡാനിയൽ കോൾഹോഫ്. അദ്ദേഹം തഞ്ചാവൂർ രാജാവിന്റെ ചീഫ് സെക്രട്ടറി ആയിരുന്നു. ഹെന്റി ബേക്കർ ആയിരുന്നു അമീലിയയുടെ ഭർത്താവ്. രണ്ടുനൂറ്റാണ്ടു മുമ്പ് കേവലം ആറ് പെൺകുട്ടികളുമായി 1816-ൽ തന്റെ ബംഗ്ലാവിൽ ഒരു പെൺപള്ളിക്കൂടം സ്ഥാപിച്ചുകൊണ്ടാണു അവർ പ്രശസ്തിയിലേക്ക് കാലെടുത്തു വെയ്ക്കുന്നത്. ഇന്ത്യയിൽതന്നെ ആദ്യത്തെ പെൺപള്ളിക്കൂടം. ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ ആയി പിന്നീട് മാറിയത് ഈ സ്ഥാപനമാണു. സി. എം. എസ് മിഷനറിമാർ കേരളത്തിൽ വന്ന സമയത്ത് സ്ത്രീകളുടെ സാമൂഹികനിലവാരം മെച്ചപ്പെടുത്തണമെന്ന് അവർ ആഗ്രഹിച്ചു. ഈ സേവനചരിത്രത്തിലെ ഉത്തമമാതൃകയാണു ഈ മഹത് സ്ഥാപനം.

ബാല്യകാലം[തിരുത്തുക]

കേവലം ഏഴു വയസ്സുള്ളപ്പോൾ അമീലിയ ദൈവത്തിനു സ്വയം സമർപ്പിച്ചു. 1818-ൽ തഞ്ചാവൂർ പള്ളിയില് വച്ച് റവ. ഹെന്റി ബേക്കറിന്റേയും അമീലിയയുടെയും വിവാഹം നടന്നു. തുടർന്ന് 1819-ൽ കോട്ടയത്തെത്തി താമസം ആരംഭിച്ചു. വ്യാഴാഴ്ച തോറും മിസിസ് ബേക്കർ സ്ത്രീകളെ എഴുത്തും വായനയും അഭ്യസിപ്പിച്ചിരുന്നു. വലിയ മദാമ്മ എന്നായിരുന്നു അവരെ സ്ത്രീകൾ വിളിച്ചിരുന്നത്. പെൺകുട്ടികളെ ആദ്യം തയ്യലും ഇംഗ്ലീഷും പഠിപ്പിച്ചു. പിന്നീട് മലയാളവും കണക്കും അഭ്യസിപ്പിച്ചു. അക്കാലത്ത് 10-12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുമായിരുന്നു. ആയതിനാൽ പള്ളിക്കൂടത്തിലെ അംഗസംഖ്യ പരിമിതമായിരുന്നു. 1863/64 ലെ റിപ്പോർട്ടിൽ റവ. ഹെൻറി ബേക്കർ ഇപ്രകാരം എഴുതിയിരിക്കുന്നു. 'ബേക്കർ ഗേൾസ് ബോർഡിങ്ങ് സ്കൂളിൽ അൻപതോളം വിദ്യാർത്ഥികൾ ഓരോ വർഷവും താമസിച്ച് പഠിച്ചു വരുന്നു' എന്ന്. 1888-ൽ അമീലിയ ഡെറോത്തിയ അന്തരിച്ചു.

സ്കൂൾ ഹൈസ്കൂൾ നിലവാരത്തിലേക്ക്[തിരുത്തുക]

1844-ൽ ഫ്രാൻസസ് ആൻ ബേക്കർ പള്ളത്ത് ആരംഭിച്ച പെൺപള്ളിക്കൂടം കോട്ടയത്ത് തിരുനക്കരയിലേക്ക് മാറ്റി. അവരുടെ മരണശേഷം മിസ് മേരി ബേക്കർ സ്കൂളിന്റെ ചുമതല ഏറ്റെടുക്കുകയും കോട്ടയം ഗേൾസ് സ്കൂളിൽ[1] ലയിപ്പിക്കുകയും ചെയ്തു. 1903-ൽ മിസ് ബേക്കർ സ്കൂൾ ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. https://www.facebook.com/bmghsskottayam/
"https://ml.wikipedia.org/w/index.php?title=അമീലിയ_ഡൊറോത്തിയ&oldid=3266954" എന്ന താളിൽനിന്ന് ശേഖരിച്ചത്